Movie prime

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള് കണ്ടെത്തി വിവിധ കലകള് പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്ട്ട് സെന്റര് എന്ന ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഡിഫറന്റ് ആര്ട്ട് സെന്റര് സക്ഷാത്ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷന്, തിരുവനന്തപുരം നഗരസഭ, മാജിക് അക്കാഡമി, കെ. ഡിസ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ പദ്ധതിയൊരുങ്ങുന്നതെന്നും More
 
ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സക്ഷാത്ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷന്‍, തിരുവനന്തപുരം നഗരസഭ, മാജിക് അക്കാഡമി, കെ. ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ പദ്ധതിയൊരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കുട്ടികളുടെ സിനിമ, സംഗീതം, നൃത്തം, അഭിനയം, ചിത്രകല, വാദ്യോപകരണ സംഗീതം എന്നീ വിഭാഗങ്ങളിലുള്ള കഴിവുകളാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഓരോ വേദിയിലും അരങ്ങേറുക. ഇതിനായി 7 വേദികള്‍ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാപരിധിയിലുള്ള കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നടത്തി വരുന്നത്.

ലോകത്തില്‍ ആദ്യമായാണ് ഭിന്നശേഷിക്കാരായ പ്രതിഭകള്‍ക്കായി ഇത്തരമൊരു സംരംഭം ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 23-ാം തീയതി ഉച്ചയ്ക്ക് 12.30ന് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ സാന്നിധ്യത്തില്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ഒരു മാധ്യമ പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കുന്നു.

എം പവര്‍ സെന്ററിലെ കുട്ടികളുടെ പ്രകടനം, രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ്, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സന്ദര്‍ശനം, എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടാകുന്നതാണ്.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമഗ്ര പദ്ധതിയാണ് അനുയാത്ര. ഈ പദ്ധതിയുടെ അംബാസഡര്‍മാരായ ഭിന്നശേഷിക്കാരായ കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മാജിക് പ്ലാനറ്റില്‍ എം പവര്‍ സെന്റര്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്.

മാജിക് അവതരണത്തിലൂടെ ഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചത്.