Movie prime

 പ്രോട്ടീൻ കഴിക്കൂ; ശരീരഭാരം കുറയ്ക്കൂ

 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണ​ങ്ങൾ ​ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ​, ഇത്  പേശികളെ വളർത്തുന്നതിനും ദൃഢപ്പെടുന്നതിനും വളരെയധികം സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വയർ പെട്ടന്ന് നിറഞ്ഞതായി തോന്നുകയും വിശപ്പ് പെ​ട്ടെന്ന് ഉണ്ടാവുകയുമില്ല. അതിനാൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് വഴി ഒ​ഴിവാകും. ഇങ്ങനെ നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

എന്നിരുന്നാലും, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് ഒന്നിലധികം ആരോഗ്യഗുണങ്ങളുണ്ടാകാമെങ്കിലും, നമ്മുടെ  ശരീരത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും സുരക്ഷിതം. പ്രോട്ടീൻ ഡയറ്റിനോടൊപ്പം വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള നല്ല വ്യായാമവും മറ്റും ചെയ്യുന്നതിലൂടെ ശരീരത്തിലെ അധിക കലോറിയും കൊഴുപ്പും കുറയുകയൂം​,​ അതിലൂടെ നല്ല  ആരോഗ്യമുള്ള അഴകൊത്ത ശരീരം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു . 

​​ശരീരഭാരം കുറയ്ക്കാൻ ​പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ :

മുട്ട 

പ്രോട്ടീന്റെ അത്ഭുതകരമായ കലവറയാണ്  മുട്ടകൾ. അവ പ്രഭാതഭക്ഷണമായി വിവിധ രൂപങ്ങളിൽ കഴിക്കാം. ശരീരഭാരം കുറയ്ക്കാൻ ഇവ മികച്ചതാണ്, മാത്രമല്ല​, അവ കലോറി എരിച്ച് കളയുകയും മെറ്റബോളിസം  പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പയർ

കറുത്ത പയറിൽ ധാരാളം  പ്രോട്ടീന്റെ ഗുണങ്ങൾ  അടങ്ങിയിട്ടുണ്ട്. അവ വിവിധ രീതികളിൽ പാകം ചെയ്യത് കഴിക്കുന്നത് വളരെ നല്ലതാണ്. ബീൻസിൽ ഉയർന്ന രീതിയിലുള്ള കാർബണുകളും നാരുകളും അടങ്ങിയിട്ടുണ്ട്. സസ്യ അധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണിത്.

കടൽ ഭക്ഷണം

 ട്യൂണ, സാൽമൺ, ചെമ്മീൻ, ഞണ്ടുകൾ എന്നിവയിൽ പ്രോട്ടീനും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. സാൽമൺ പോലുള്ള കൊഴുപ്പുള്ള  മത്സ്യങ്ങളിൽ  ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളം ഉണ്ട്, അവ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു, പോ​ഷണത്തിന്റെ  കാലവറയാനാ  ഇത്.

മാംസം

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മാംസം. പന്നിയിറച്ചി, ചിക്കൻ, ടർക്കി തുടങ്ങിയ മാംസങ്ങൾ കഴിക്കാം. അവ പേശികളെ വളർത്തുന്നതിനും ശരീരത്തിലെ പ്രതിരോധശേഷിയും ഉർജ്ജവും വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. അവ കലോറി എരിച്ച് കളയാൻ  സഹായിക്കുന്നു.

സോയ

സസ്യ രൂപത്തിലുള്ള മറ്റൊരു പ്രോട്ടീനാണ് സോയ, അത് വിവിധ രൂപങ്ങളിൽ കഴിക്കാം. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന സസ്യാഹാരികൾക്ക് ഇ​വ വളരെ അനുയോജ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം സോയയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.