Movie prime

ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും

Egg മുട്ട ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും . പ്രോട്ടീൻ അടങ്ങിയ ലോകത്തെ ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട . നമ്മുടെ രുചിയ്ക്ക് അനുസൃതമായി പലരീതിയിലും മുട്ട പാകം ചെയ്യാറുണ്ട് . മുട്ട പുഴുങ്ങിയും, ചിക്കിയും ,കറിവച്ചും , ഓംലെറ്റ് അടിച്ചുമൊക്കെ കഴിക്കാറുണ്ട്. ഏതു രീതിയിൽ കഴിച്ചാലും അതിന്റെ ആരോഗ്യഗുണം കുറയുന്നില്ലയെന്നതാണ് സത്യം. Egg ഒരു മുട്ടയിൽ 75 കലോറിയിൽ 7 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. അത് മാത്രമല്ല, ഒരു മുട്ടയിൽ ഇരുമ്പ്, More
 
ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും

Egg

മുട്ട ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും . പ്രോട്ടീൻ അടങ്ങിയ ലോകത്തെ ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട . നമ്മുടെ രുചിയ്ക്ക് അനുസൃതമായി പലരീതിയിലും മുട്ട പാകം ചെയ്യാറുണ്ട് . മുട്ട പുഴുങ്ങിയും, ചിക്കിയും ,കറിവച്ചും , ഓംലെറ്റ് അടിച്ചുമൊക്കെ കഴിക്കാറുണ്ട്. ഏതു രീതിയിൽ കഴിച്ചാലും അതിന്റെ ആരോഗ്യഗുണം കുറയുന്നില്ലയെന്നതാണ് സത്യം. Egg

ഒരു മുട്ടയിൽ 75 കലോറിയിൽ 7 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. അത് മാത്രമല്ല, ഒരു മുട്ടയിൽ ഇരുമ്പ്, നിരവധി ധാതുക്കൾ, വിറ്റാമിനുകൾ, വെറും 5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും

ആരോഗ്യത്തോടെയിരിക്കാൻ ദിവസവും ഒരു മുട്ട കഴിക്കുന്നത് വളരെ നല്ലതാണ് . പഠനമനുസരിച്ച്, ഒരു ദിവസം രണ്ട് മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം രക്തത്തിലെ ചുവന്ന രക്താണുക്കളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് ദിവസവും 2 മുട്ട കഴിക്കാവുന്നതാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ശരീര ഭാരം കുറയ്ക്കുന്നു

പ്രോട്ടീന്റെയും കൊഴുപ്പിന്റെയും ശക്തമായ സംഗതമാണ് മുട്ടയിലുള്ളത് . ദിവസേന കഴിക്കുന്നത് , ദിവസം മുഴുവൻ വിശപ്പ് അനുഭവപ്പെടാത്ത ഇരിക്കുന്നതിനോടൊപ്പം , ശരീരഭാരം കുറയ്ക്കാനും ഇത് വളരെ അധികം സഹായിക്കുന്നു. എന്നാൽ നമ്മൾ മുട്ട കഴിക്കുന്ന സമയ കണക്കാക്കിയാണ് ഇതിന്റെ ഏത് ഗുണമാണ് നമ്മുക്ക് ലഭിക്കുന്നതെന്ന് നോക്കാൻ. മുട്ട, പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് കഴിക്കുന്നതെങ്കിൽ ആ ദിവസം മുഴുവൻ വിശപ്പ് കുറച്ച് , മെറ്റബോളിസത്തെ പിന്തുണയ്ക്കുകായും അമിതമായി കഴിക്കാനുള്ള ആഗ്രഹത്തെ ചെറുക്കുന്നു .

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

നമ്മുടെ ദിവസം ആരംഭിക്കുന്നതിന് ആവശ്യമായ ഊർജ്ജം നൽകുന്ന ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്, ഇത് ജലദോഷം, പനി എന്നിവയിൽ നിന്നും വേഗത്തിൽ സംരക്ഷിക്കുന്നു . ഇതിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരു മികച്ച രോഗപ്രതിരോധ ബൂസ്റ്റർ കൂടിയാണ്.

മസ്തിഷ്ക ആരോഗ്യം വർദ്ധിപ്പിക്കുന്നു

ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും

ദിവസേന മുട്ട കഴിക്കുമ്പോൾ, ബുദ്ധിപരമായ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. നമ്മുടെ മനസികാരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 12, ബി 6, കോളിൻ, ഫോളേറ്റ് എന്നിവ ഇതിലുണ്ട്. ഈ പോഷകങ്ങൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും ഓർമ്മയെയും നിയന്ത്രിക്കുന്നു. ഒരു സ്ത്രീയ്ക്ക് ദൈനംദിന ആവശ്യമുള്ള കോളിന്റെ 26% ഒരു മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

നല്ല കൊളസ്ട്രോൾ

മുട്ടയുടെ ഈ പ്രശസ്തിയ്ക്ക് പിന്നിൽ കൊളസ്ട്രോളിന്റെ ഒരു പ്രധാന പങ്ക് ഉണ്ട്. കാരണം ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ സത്യത്തിൽ നിങ്ങൾ ദിവസവും ഭക്ഷണത്തിൽ മുട്ട കഴിക്കുമ്പോൾ അത് നല്ല കൊളസ്ട്രോളാണ് മെച്ചപ്പെടുത്തുന്നത് , അതായത് എച്ച്ഡിഎൽ. വർഷങ്ങളായി വിവിധ ഗവേഷണങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നു.

ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും

ചർമ്മത്തെ ആരോഗ്യകരമാക്കുന്നു

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒരു പ്രധാന ഭാഗമാണ് സെലിനിയം, ഈ പോഷകത്തിന്റെ മികച്ച ഉറവിടമാണ് മുട്ട. ദിവസവും ആവശ്യമുള്ള സെലിനിയത്തിന്റെ 28% ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നു. നിങ്ങൾ ദിവസവും ഒരു മുട്ട കഴിക്കുമ്പോൾ അത് ചർമ്മത്തെ പോഷിപ്പിക്കുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

ദിവസവും മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും

വിവിധ ഗവേഷണങ്ങളും പഠനങ്ങളും പരിശോധിച്ചാൽ, അവയൊന്നും ദിവസവും മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പാർശ്വഫലങ്ങളൊന്നും തന്നെ ചൂണ്ടിക്കാണിക്കുന്നില്ല. എന്നിരുന്നാലും, മിക്ക ഗവേഷകരും മുട്ടയുടെ ദൈനംദിന ഉപഭോഗം പരിമിതപ്പെടുത്തണമെന്ന് ചുണ്ടികാണിക്കുന്നുണ്ട് . ഇത് ഒരു ദിവസം 1-2 മുട്ടയിൽ കൂടരുതെന്നും പറയുന്നു .