Movie prime

അമിതമായാൽ വ്യായാമവും അപകടകരം

Exercise ആരോഗ്യത്തിന് അനിവാര്യമാണ് വ്യായാമം. നിത്യേനയുള്ള വ്യായാമം ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയോജനങ്ങൾ പകർന്നു തരുന്നുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന് കാര്യമായ പങ്കുണ്ട്. ശാരീരികമായ പ്രയോജനങ്ങൾക്കു പുറമേ മാനസികമായ ഊർജവും ഉന്മേഷവും പകർന്നു തരുന്നതിലും വ്യായാമത്തിൻ്റെ പങ്ക് ചെറുതല്ല. മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും വ്യായാമത്തിന് പങ്കുണ്ട്. Exercise എന്നാൽ അതിരുവിട്ടുള്ള വ്യായാമ മുറകൾ ശാരീരികവും മാനസികവുമായ അനാരോഗ്യത്തിന് കാരണമാകും. അമിതമായാൽ അമൃതും വിഷമാകുന്നതു More
 
അമിതമായാൽ വ്യായാമവും അപകടകരം

Exercise
ആരോഗ്യത്തിന് അനിവാര്യമാണ് വ്യായാമം. നിത്യേനയുള്ള വ്യായാമം ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രയോജനങ്ങൾ പകർന്നു തരുന്നുണ്ട്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന് കാര്യമായ പങ്കുണ്ട്. ശാരീരികമായ പ്രയോജനങ്ങൾക്കു പുറമേ മാനസികമായ ഊർജവും ഉന്മേഷവും പകർന്നു തരുന്നതിലും വ്യായാമത്തിൻ്റെ പങ്ക് ചെറുതല്ല. മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും വ്യായാമത്തിന് പങ്കുണ്ട്. Exercise

എന്നാൽ അതിരുവിട്ടുള്ള വ്യായാമ മുറകൾ ശാരീരികവും മാനസികവുമായ അനാരോഗ്യത്തിന് കാരണമാകും. അമിതമായാൽ അമൃതും വിഷമാകുന്നതു പോലെ അമിതമായാൽ വ്യായാമവും അപകടകരമായി മാറും.

അമിതമായ വ്യായാമം മൂലം അനുഭവിക്കാൻ ഇടയുള്ള ചില ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

വിശപ്പില്ലായ്മ

അമിതമായാൽ വ്യായാമവും അപകടകരം

വ്യായാമം അതിരു കടക്കുന്നത് ഹോർമോൺ വ്യതിയാനത്തിന് ഇടയാക്കിയേക്കാം. തളർച്ചയും വിശപ്പില്ലായ്മയും തൂക്കക്കുറവുമാണ് അനന്തര ഫലങ്ങൾ.

കാര്യക്ഷമത കുറയ്ക്കാം

മെച്ചപ്പെടുത്തുന്നതിനു പകരം കാര്യക്ഷമത കുറയ്ക്കുന്നതിലേക്ക് അമിത വ്യായാമം നയിച്ചേക്കാം. അതുവഴി വ്യായാമത്തിലൂടെ നാം കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടാനാവാതെ വരും.

ക്ഷീണവും തളർച്ചയും

അമിതമായാൽ വ്യായാമവും അപകടകരം

വർക്ക് ഔട്ടിനുശേഷം പൂർവസ്ഥിതി പ്രാപിക്കാൻ ശരീരത്തിന് കഴിയാതെ വന്നാൽ ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാവുന്നത്. അമിതമായ ക്ഷീണവും തളർച്ചയുമാണ് ഇതുമൂലം ഉണ്ടാവുന്നത്.

മാനസിക പ്രശ്നങ്ങൾ
ശരീരത്തെ കണക്കിലെടുക്കാതെയുളള അമിതമായ വർക്ക് ഔട്ടുകൾ നമ്മുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. ഹോർമോൺ സന്തുലിതാവസ്ഥയിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ഇത് ഉത്കണ്ഠ, സംഘർഷം, ഡിപ്രഷൻ, മൂഡ് സ്വിങ്ങുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കും.

പേശീക്ഷയം

അമിതമായ വ്യായാമം ശരീര പേശികൾക്ക് ദോഷമുണ്ടാക്കും. ചിലപ്പോൾ പേശികളിൽ ചെറിയ മുറിവുകൾ (മൈക്രോടിയേഴ്സ് ) ഉണ്ടാക്കാനും ഇടയുണ്ട്.

അമിതമായാൽ വ്യായാമവും അപകടകരം

ഉറക്കക്കുറവ്

വ്യായാമം അമിതമായാലുള്ള മറ്റൊരു ദോഷം ഉറക്കക്കുറവാണ്. ഹോർമോൺ സന്തുലനത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിന് പ്രധാന കാരണം. ആവശ്യത്തിന് ഉറങ്ങാനാവാതെ വന്നാൽ ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടതായി വരും.