Movie prime

നെയ്യ് ഇഷ്ട്ടമുള്ളവരാണോ എങ്കിൽ ഇത് ഒന്ന് ശ്രദ്ധിക്കൂ

Ghee നമ്മൾ മലയാളികളെ സംബന്ധിച്ചടത്തോളം നല്ല തൂശനിലയിൽ ചൂടുള്ള ചെമ്പാവരി ചോറും പരിപ്പും നെയ്യും കൂട്ടികുഴച്ച് കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം വേറെ ഒന്നിനും കിട്ടുകയില്ല . നെയ്യ് നമ്മുടെ വിഭവങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്താൻ സാധിക്കാത്ത ഒന്നാണ്. കറികൾക്ക് നല്ല മണവും രുചിയും ആരോഗ്യവും തരുന്ന ഒന്നാണ് നെയ്യ്. പതിറ്റാണ്ടുകളോളം നമ്മുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനോടൊപ്പം ആയുർവേദ മരുന്നുകളിലെ കൂട്ടായും നെയ്യ് ഉപയോഗിക്കുന്നുണ്ട് . മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ തന്നെ നല്ല ശുദ്ധമായ നെയ്യ് തയ്യാറാക്കിയിരുന്നു. ശുദ്ധമായ More
 
നെയ്യ് ഇഷ്ട്ടമുള്ളവരാണോ എങ്കിൽ ഇത് ഒന്ന് ശ്രദ്ധിക്കൂ

Ghee
നമ്മൾ മലയാളികളെ സംബന്ധിച്ചടത്തോളം നല്ല തൂശനിലയിൽ ചൂടുള്ള ചെമ്പാവരി ചോറും പരിപ്പും നെയ്യും കൂട്ടികുഴച്ച് കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം വേറെ ഒന്നിനും കിട്ടുകയില്ല . നെയ്യ് നമ്മുടെ വിഭവങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്താൻ സാധിക്കാത്ത ഒന്നാണ്. കറികൾക്ക് നല്ല മണവും രുചിയും ആരോഗ്യവും തരുന്ന ഒന്നാണ് നെയ്യ്. പതിറ്റാണ്ടുകളോളം നമ്മുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനോടൊപ്പം ആയുർവേദ മരുന്നുകളിലെ കൂട്ടായും നെയ്യ് ഉപയോഗിക്കുന്നുണ്ട് . മുൻകാലങ്ങളിൽ നമ്മുടെ വീടുകളിൽ തന്നെ നല്ല ശുദ്ധമായ നെയ്യ് തയ്യാറാക്കിയിരുന്നു. ശുദ്ധമായ പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന ഈ നെയ്യ് കുട്ടികൾക്കും മുതിർന്നവർക്കും നിരവധി ആരോഗ്യ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. Ghee

പ്രോട്ടീനുകൾ, ഇരുമ്പ്, സോഡിയം, കാൽസ്യം, വിറ്റാമിൻ എ, ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ നെയ്യിൽ സമ്പുഷ്ടമായി ഉണ്ട്.
കൊഴുപ്പ് കുറയ്ക്കുന്ന വിറ്റാമിനുകൾ നെയ്യിൽ നിറഞ്ഞിരിക്കുന്നു. ഇതിലെ വിറ്റാമിൻ എ, ഇ എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ സൂപ്പർഫുഡിന് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്. എന്താണ് ഇവ പ്രദാനം ചെയ്യുന്ന ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം.

നെയ്യ് ഇഷ്ട്ടമുള്ളവരാണോ എങ്കിൽ ഇത് ഒന്ന് ശ്രദ്ധിക്കൂ

1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു : ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട് .

2. ശരീരത്തിൽ ഊർജ്ജവും പ്രതിരോധശേഷിയും വർദ്ധിക്കുന്നു: പ്രതിരോധശേഷിയും .ഊർജ്ജവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.

3. ക്യാൻസർ, ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു : ഹൃദയാരോഗ്യം, ഭാരം, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്ന കൺജഗേറ്റഡ് ലിനോലെയിക് ആസിഡിന്റെ (Conjugated Linoleic Acid) (സി‌എൽ‌എ) പ്രകൃതിദത്ത ഉറവിടമാണ് നെയ്യ്.

4. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു: ഇതിൽ അടങ്ങിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡ് പ്രോപ്പർട്ടിയാണ് ഇതിനെ സഹായിക്കുന്നത് , ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

5. ദഹനം മെച്ചപ്പെടുത്തുന്നു:നെയ്യിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് (Butyric acid) ഒരു ഡിടോക്സിഫയറായി പ്രവർത്തിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.