Movie prime

ഭിന്നശേഷിക്കാര്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി

സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന് വഴി നടപ്പിലാക്കുന്ന ഹോര്ട്ടികള്ച്ചര് തെറാപ്പിക്ക് 26.96 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്ക്കാര് ആരംഭിച്ച അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് ഹോര്ട്ടികള്ച്ചര് തെറാപ്പി ആവിഷ്ക്കരിച്ചത്. 18 മുതല് 36 വയസ് വരെയുള്ള ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്ക്കാണ് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാകുക. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനവും സ്വന്തമായി More
 
ഭിന്നശേഷിക്കാര്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി

സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിക്ക് 26.96 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ആവിഷ്‌ക്കരിച്ചത്.

18 മുതല്‍ 36 വയസ് വരെയുള്ള ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കാണ് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാകുക. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനവും സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള അവസരം ഒരുക്കി ഇവരെ സ്വയംപര്യാപതരാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ പരിമിതിയുടെ തീവ്രത ലഘൂകരിക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയിലൂടെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സേവനം ലഭ്യമാക്കുന്നത്.

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയില്‍ ചെടികളേയും പ്രകൃതിയേയും ഉപയോഗിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേക ഗാര്‍ഡനും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും തെറാപ്പി സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വെള്ളയാണി കാര്‍ഷിക കോളേജിലാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയ്ക്കായുള്ള സംവിധാനങ്ങളൊരുക്കുന്നത്.

മാനസിക പരിവര്‍ത്തനത്തിലൂടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന പഠനത്തെ തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കായി ഹോട്ടികള്‍ച്ചര്‍ തെറാപ്പി പ്രാവര്‍ത്തികമാക്കുന്നത്.

ഒക്യുപ്പേഷന്‍ തെറാപ്പിസ്റ്റ്, അഗ്രികള്‍ച്ചര്‍ രംഗത്തെ വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ 300 ഓളം ഭിന്നശേഷിക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.