Movie prime

കോവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം

 

മഹാമാരിയുടെ ഈ  കാലഘട്ടത്തിൽ ചിട്ടയായ ജീവിത രീതിയിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ഒരു  പരിധി വരെ അസുഖങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ  സാധിക്കും. മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, അനാവശ്യമായി  പുറത്തിറങ്ങാതെയും, ഇരിക്കുന്നതുപോലെ പ്രധാനമാണ് മുതിർന്നവരിലും കുഞ്ഞുങ്ങളിലും  പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയെന്നത്.  കുഞ്ഞുങ്ങളിലേ പ്രതിരോധ  ശേഷി വർദ്ധിപ്പിക്കാനുതകുന്ന ചില  ഭക്ഷണ രീതികൾ നോക്കാം.

കുട്ടികളുടെ  ഭക്ഷണത്തിൽ  ദിവസേന ഏതെങ്കിലും ഒരു സീസണൽ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത്  അവരുടെ ദഹന പ്രക്രിയയെ സഹായിക്കുന്നതിനൊപ്പം പ്രതിരോധ  ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വൈകുന്നേരം  4 മണിയ്ക്കും 6  മാണിക്കും ഇടയിൽ കുട്ടികൾക്ക് ആരോഗ്യകരമായ  ഭക്ഷണം നല്കുന്നത് വളരെ നല്ലതാണ്.കുട്ടികളുടെ ശരീരത്തിന് അത് വളരെ അധികം ഊർജ്ജം നൽകും . റാഗി ലഡ്ഡു , റൊട്ടി , നെയ്യ് അടങ്ങിയ ഭക്ഷണം , ശർക്കര കൊണ്ട് ഉണ്ടാക്കി ഭക്ഷണം, റവ പുഡ്ഡിംഗ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.

 കുട്ടികളുടെ ഭക്ഷണത്തിൽ അരി ആഹാരം  ഉൾപെടുത്തേണ്ടത്  വളരെ പ്രധാനമാണ്. ദഹനത്തിന് വളരെ നല്ലതാണ് അരി ആഹാരം . പോഷകഗുണങ്ങളും അമിനോ ആസിഡും ധാരാളം  അടങ്ങിയിട്ടുണ്ട്. ചോറിനോടൊപ്പം അല്പം നെയ്യും കൂട്ടി നൽകുന്നത് കുഞ്ഞുങ്ങളുടെ ദഹനത്തിനും ആരോഗ്യത്തിനും ഉത്തമമാണ്. വീട്ടിൽ ഉണ്ടാക്കിയ അച്ചാറുകളും ചമ്മന്തിയും നല്കുക. ഇത് ദഹനത്തിനും പ്രതിരോധ  ശേഷി വർദ്ധിപ്പിക്കുന്നതിന്  സഹായകമാണ്.

ദിവസവും ഒരു പിടി നട്സ് കുഞ്ഞുങ്ങൾക്ക് കൊടുക്കുക. ഈ നട്സിൽ ധാരാളം സൂക്ഷ്മ പോഷകങ്ങൾ (മൈക്രോ ന്യൂട്രിയന്റ്സ് ) അടങ്ങിയിട്ടുണ്ട് . ഇത് കുഞ്ഞുങ്ങളെ ആക്റ്റീവായും ഉർജ്ജസ്വലത്തോടെയും ഇരിക്കാൻ സഹായിക്കും. കുട്ടികൾക്ക് ഉണ്ടാകുന്ന  വേദനകൾ കുറയ്ക്കാൻ സഹായിക്കും.

ഉറക്കം ഒരു പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞുങ്ങൾക്ക്  ആരോഗ്യവും പ്രതിരോധ  ശേഷിയും നിലനിർത്താൻ നല്ല  ഉറക്കം വളരെ അത്യാവശ്യമാണ്.
അത്രയും തന്നെ സുപ്രധാനമാണ് കുട്ടികളിലെ ശാരീരിക ക്ഷമത. ജീവിതത്തിൽ വളരെ ഫിറ്റായും ആരോഗ്യത്തോടെയും  ഇരിക്കുന്നതിന് ശാരീരിക ക്ഷമത കൂടിയേ തീരു. വ്യായാമം ചെയ്യുന്നത് വഴി കുട്ടികളിൽ മെറ്റബോളിസം വർദ്ധിക്കുകയും തീവൃമായ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചിത്രങ്ങൾ: Pixabay