Movie prime

കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കണം, തൊഴിലുറപ്പുകാർക്ക് ഡിജിറ്റൽ ഇന്ത്യയിൽ!

വേതനം കൈപ്പറ്റാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ നേരിടുന്ന വിവരണാതീതമായ ബുദ്ധിമുട്ടുകളെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. വേതന വിതരണത്തിൽ സംഭവിക്കുന്ന ഗുരുതരമായ പാളിച്ചകളെപ്പറ്റി ലിബ്ടെക് നടത്തിയ പഠനത്തിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് പ്രമുഖ ഓൺലൈൻ ഇംഗ്ലീഷ് ന്യൂസ് പോർട്ടലായ ‘ദി വയർ’ ആണ്. സ്വതന്ത്രമായ പരിഭാഷയാണ് താഴെ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം (എൻആർഇജിഎ) പണിയെടുക്കുന്ന തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനും വേതനം ലഭിക്കുന്നതിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി പഠനം. More
 
കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കണം, തൊഴിലുറപ്പുകാർക്ക് ഡിജിറ്റൽ ഇന്ത്യയിൽ!

വേതനം കൈപ്പറ്റാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ നേരിടുന്ന വിവരണാതീതമായ ബുദ്ധിമുട്ടുകളെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. വേതന വിതരണത്തിൽ സംഭവിക്കുന്ന ഗുരുതരമായ പാളിച്ചകളെപ്പറ്റി ലിബ്ടെക് നടത്തിയ പഠനത്തിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് പ്രമുഖ ഓൺലൈൻ ഇംഗ്ലീഷ് ന്യൂസ് പോർട്ടലായ ‘ദി വയർ’ ആണ്. സ്വതന്ത്രമായ പരിഭാഷയാണ് താഴെ.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം (എൻ‌ആർഇ‌ജി‌എ) പണിയെടുക്കുന്ന തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനും വേതനം ലഭിക്കുന്നതിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി പഠനം. പലപ്പോഴും കിലോമീറ്ററുകളോളം നടന്നും മണിക്കൂറുകളോളം കാത്തിരുന്നുമാണ് ചെയ്ത ജോലിക്കുള്ള കൂലി കൈപ്പറ്റുന്നതെന്നാണ് കണ്ടെത്തൽ.

എൻആർഇജിഎ യുടെ വിവിധ മേഖലകളിൽ‌ പ്രവർ‌ത്തിക്കുന്ന ഒരു കൂട്ടം വിദഗ്ധരാണ് പഠനം നടത്തിയത്. സാമൂഹ്യ ശാസ്ത്രജ്ഞർ‌, ആക്റ്റിവിസ്റ്റുകൾ‌, എഞ്ചിനീയർ‌മാർ‌, ഡാറ്റാ ശാസ്ത്രജ്ഞർ‌ എന്നിവർ സംഘത്തിലുണ്ട്. ലിബ്‌ടെക് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ട്- ‘അവസാന മൈലിന്റെ ദൈർ‌ഘ്യം: എൻആർഇജിഎ വേതന വിതരണത്തിലെ കാലതാമസവും തടസ്സങ്ങളും’ – ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 1,947 തൊഴിലാളികൾക്കിടയിൽ നടത്തിയ സർവേഫലങ്ങൾ വെളിപ്പെടുത്തുന്നു.

കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കണം, തൊഴിലുറപ്പുകാർക്ക് ഡിജിറ്റൽ ഇന്ത്യയിൽ!

മിക്കപ്പോഴും, തൊഴിലാളികൾക്ക് തങ്ങളുടെ പ്രതിവാര വേതനത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ പണം അത് പിൻവലിക്കുന്നതിനായി ചെലവാക്കേണ്ടി വരുന്നതായി പഠനം വെളിപ്പെടുത്തി. പകുതിയോളം തൊഴിലാളികൾക്ക്(45%) പണം പിൻവലിക്കാനായി ഒന്നിലേറെ തവണ ബാങ്കുകൾ സന്ദർശിക്കേണ്ടി വരുന്നതായും കണ്ടെത്തി.

നാല് മണിക്കൂർവരെ നീളുന്ന കാത്തിരിപ്പ്

എൻആർഇജിഎസംവിധാനം കാര്യക്ഷമമല്ലാത്തതിൽ കസ്റ്റമർ സർവീസ് പോയിന്റുകൾ(സിഎസ്പി), ബിസിനസ് കറസ്പോണ്ടന്റ്സ് (ബിസി) സംവിധാനത്തിന്റെ പരാജയങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സി‌എസ്‌പി/ബിസി ഉപയോക്താക്കളിൽ 40 ശതമാനം പേരും ബയോമെട്രിക് തകരാറുകൾ നിമിത്തം ഒന്നിലധികം തവണ യാത്ര ചെയ്യാൻ നിർബന്ധിതരാവുന്നവരാണ്. 57 ശതമാനം പേരും തങ്ങളുടെ പാസ്ബുക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന് പരാതിപ്പെടുന്നു. ബാങ്കിൽ നിന്ന് വേതനം ലഭിക്കാൻ നാല് മണിക്കൂർ വരെ ചെലവഴിക്കേണ്ടിവന്നതായും നിരവധി തൊഴിലാളികൾ പരാതിപ്പെട്ടു.

റിപ്പോർട്ടിൻ്റെ ആമുഖം തയ്യാറാക്കിയ പ്രശസ്ത ഭക്ഷ്യാവകാശ പ്രവർത്തകൻ ജീൻ ദ്രെസ്സിൻ്റെ അഭിപ്രായത്തിൽ ഇന്ന് ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വേതനം ലഭിക്കുന്നതിലെ കാലതാമസമാണ്. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന ഡയറക്റ്റ് ബെനിഫിറ്റ്സ് ട്രാൻസ്ഫർ(ഡിബിടി) വഴി ഡിജിറ്റൽ പേമെന്റ് നടത്താൻ കഴിഞ്ഞ ഒരു ദശകമായി സർക്കാരുകൾ വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ വേതനം അവരുടെ ബാങ്ക്/തപാൽ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തുകഴിയുന്നതോടെ തങ്ങളുടെ ചുമതല കഴിയുന്നതായി സർക്കാരുകൾ കരുതുന്നതാണ് പ്രശ്നം.

കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കണം, തൊഴിലുറപ്പുകാർക്ക് ഡിജിറ്റൽ ഇന്ത്യയിൽ!

ബാങ്കാണ് പ്രധാന ആശ്രയം

തൊഴിലാളികളിൽ 1182 പേരും (60.7%) തങ്ങളുടെ വേതനം ലഭിക്കുന്നതിന് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. 476 തൊഴിലാളികൾ(24.4%) സി‌എസ്‌പി, ബിസി സേവനങ്ങൾ ഉപയോഗപ്പെടുത്തി. ബാക്കിയുള്ളവർ പോസ്റ്റ് ഓഫീസുകൾ വഴിയാണ് വേതനം കൈപ്പറ്റിയത്.

മിക്ക തൊഴിലാളികളുടേയും “പ്രാഥമിക വേതന വിതരണ ഏജൻസി” ബാങ്കാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പോസ്റ്റ് ഓഫീസ് ഉപയോക്താക്കൾക്കാണ് സേവനങ്ങളുടെ ഗുണനിലവാരത്തിൽ ഏറ്റവും സംതൃപ്തിയുള്ളത്. സി‌എസ്‌പി/ബിസി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം സൗകര്യപ്രദമായ ബദലായാണ് അവർ അത്തരം സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നത്.

സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ

ചെറുകിട ബിസ്നസ്സുകൾക്കും കുറഞ്ഞ വരുമാനക്കാർക്കുമുള്ള സമഗ്ര ധനകാര്യ സേവനങ്ങൾക്കായുള്ള സമിതി 2013-ൽപ്രതീക്ഷ നൽകുന്ന ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിൽ പറയുന്നത് 2016 ജനുവരി 1-ഓടെ ഇലക്ട്രോണിക് പേമെന്റ് ആക്‌സസ്സ് പോയിന്റുകളുടെ എണ്ണവും വിതരണവും വർധിക്കും എന്നാണ്. രാജ്യത്ത് എവിടെയും ആർക്കും തങ്ങളുടെ താമസസ്ഥലത്ത് നിന്നും കഷ്ടി പതിനഞ്ച് മിനിറ്റുകൊണ്ട് നടന്നെത്താവുന്ന ദൂരത്തിൽ അത്തരം സൗകര്യങ്ങൾ ലഭ്യമാക്കും എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ നാലുവർഷത്തിനുശേഷവും, മിക്കവർക്കും തങ്ങളുടെ തൊഴിലുറപ്പ് കൂലി കൈപ്പറ്റാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നതായി സർവേ വെളിപ്പെടുത്തുന്നു.

തൊഴിലുറപ്പ് തൊഴിലാളികളിൽ മിക്കവരും ബാങ്കിംഗ് സമ്പ്രദായത്തെയും ബാങ്കിനുള്ളിൽ തങ്ങൾക്കുള്ള അവകാശങ്ങളെയും കുറിച്ച് അറിവില്ലാത്തവരാണ്. 75 ശതമാനം പേരും ഏതെങ്കിലും ബാങ്ക് ശാഖയിൽ ഇടപാട് നടത്തുന്നതിനെപ്പറ്റിയുള്ള അജ്ഞത വെളിവാക്കി. കൂടാതെ, തൊഴിലാളികളിൽ ഭൂരിഭാഗം പേരും വേതന വായ്പയെക്കുറിച്ച്(വേജ് ക്രെഡിറ്റ്) അറിവില്ലാത്തവരാണ്. വേതന വായ്പയെക്കുറിച്ച് അറിയാൻ ഏകദേശം 36 പേർക്കും ബാങ്കിൽ തന്നെ പോകണം. അതിൽത്തന്നെ നാലിലൊന്ന് പേരും തെറ്റായ വിവരങ്ങളാണ് ധരിച്ചു വെച്ചിരിക്കുന്നത്. പണം വന്നിട്ടുണ്ടോ എന്നറിയാൻ ഒന്നിലധികം തവണയാണ് അവർ ബാങ്കിലെത്തുന്നത്.

തങ്ങളുടെ വേതനം എവിടെയാണ് ക്രെഡിറ്റ് ചെയ്തത് എന്നതിനെക്കുറിച്ച്
തൊഴിലാളികൾക്ക് ധാരണയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടവരാണ് മിക്കവരും. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്കും സ്വന്തം അക്കൗണ്ടിലെ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ കഴിവുള്ളവരല്ല. ബാങ്ക്, പോസ്റ്റ് ഓഫീസ് ഉപയോക്താക്കളിൽ മിക്കവരും തങ്ങളുടെ പക്കൽ പാസ്ബുക്ക് ഉള്ളതായി സ്ഥിരീകരിച്ചപ്പോൾ സി‌എസ്‌പി/ ബിസി അക്കൗണ്ട് ആരംഭിച്ചവരിൽ 56 ശതമാനം പേരും പാസ്‌ബുക്കുകൾ നൽകിയിട്ടില്ലെന്ന് പരാതിപ്പെട്ടു. 57 ശതമാനം പേരും തങ്ങളുടെ പാസ്ബുക്കുകൾ എല്ലായ്പ്പോഴും അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന പരാതിയുള്ളവരാണ്.

കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കണം, തൊഴിലുറപ്പുകാർക്ക് ഡിജിറ്റൽ ഇന്ത്യയിൽ!

സമയ നഷ്ടവും പണച്ചെലവും

തൊഴിലാളികൾക്ക് തങ്ങളുടെ വേതനം പിൻവലിക്കാൻ പലപ്പോഴും ഒന്നിലധികം തവണ ബാങ്കിൽ പോകേണ്ടി വരുന്നതായി സർവേ വെളിപ്പെടുത്തി. ബാങ്കും പോസ്റ്റ് ഓഫീസും ഉൾപ്പെടെയുള്ള വിതരണ ഏജൻസികൾ പല തവണ തങ്ങളെ തിരിച്ചയച്ചതായി തൊഴിലാളികൾ വെളിപ്പെടുത്തിയ നിരവധി സംഭവങ്ങളുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിലുറപ്പുകാരെ സംബന്ധിച്ചിടത്തോളം, സ്വന്തം പണം കൈപ്പറ്റാനാവും എന്ന ഉറപ്പോടെയല്ല ബാങ്കിലേക്കുള്ള യാത്രകളെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരു തവണ പണം പിൻവലിക്കാൻ 45.1 ശതമാനം തൊഴിലാളികളും ഒന്നിലധികം തവണ ബാങ്ക് സന്ദർശിക്കുന്നവരാണ്. ഇവരുടെ എണ്ണം ആന്ധ്രയിൽ 54.2 ശതമാനവും ജാർഖണ്ഡിൽ 43 ശതമാനവും രാജസ്ഥാനിൽ 38.8 ശതമാനവുമാണ്.

ബയോമെട്രിക് സംവിധാനങ്ങളിലെ പരാജയം കാരണം സി‌എസ്‌പി/ബിസി കേന്ദ്രങ്ങളിൽ ഒന്നിലധികം തവണ പോയാലാണ് പണം കൈപ്പറ്റാൻ കഴിയുന്നതെന്ന് തൊഴിലാളികളിൽ 40 ശതമാനം പേരും
പരാതിപ്പെടുന്നു. 55.3 ശതമാനം പേരും പറഞ്ഞത് കാശില്ലാ മെസേജ് കാട്ടുന്നത് മൂലം നിരവധി തവണയാണ് എടിഎമ്മിൽ പോകുന്നതെന്നാണ്. 52.3 ശതമാനം പേരും അക്കൗണ്ടിൽ പണം എത്തിയോ എന്നറിയാൻ ഒന്നിലധികം തവണ പോസ്റ്റ് ഓഫീസിൽ പോകേണ്ടി വരുന്നവരാണ്.

പണം പിൻവലിക്കാൻ പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നതിന് ഒരു തൊഴിലാളിക്ക് വരുന്ന ശരാശരി ചെലവ് 6 രൂപയാണ്. ബാങ്കിൽ പോകാൻ 31 രൂപയും സി‌എസ്‌പി/ബിസി കേന്ദ്രത്തിലെത്താൻ 11 രൂപയും എടിഎമ്മിലേക്ക് പോകാൻ 67 രൂപയും വേണ്ടിവരുന്നു. പിൻ‌വലിക്കൽ ചെലവ് (കോസ്റ്റ് ഓഫ് വിത്ഡ്രോവൽ) കുറയ്ക്കാൻ പോസ്റ്റ് ഓഫീസുകൾ വഴിയുള്ള എൻ‌ആർ‌ഇ‌ജി‌എ വേതന വിതരണം പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ലീവെടുത്ത് പോകുമ്പോഴുള്ള വേതന നഷ്ടം

എൻ‌ആർ‌ഇജി‌എ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, വേതന വിതരണ ഏജൻസിയിലേക്കുള്ള യാത്രകൾ മൂലം ആ ദിവസത്തെ ജോലി പൂർത്തിയാക്കാൻ കഴിയാറില്ല. ബാങ്കിലും മറ്റും പോകുന്ന ദിവസങ്ങളിൽ അവർക്ക് മുഴുവൻ ദിവസത്തെ വേതനം ലഭിക്കാറില്ല. അര ദിവസത്തെ ലീവെങ്കിലും മാർക്ക് ചെയ്യേണ്ടി വരും.

വേതന വിതരണവും ഡിബിടി പണ കൈമാറ്റവും സാങ്കേതിക കാരണങ്ങളാൽ പലപ്പോഴും തടസ്സപ്പെടുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈയിലെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, 4,800 കോടി രൂപയുടെ വേതന വിതരണമാണ് തടസ്സപ്പെട്ടത്. ഏകദേശം 1,274 കോടി രൂപയാണ് ഇപ്പോഴും തൊഴിലാളികൾക്ക് നൽകാനുള്ളത്. 77 ശതമാനം തൊഴിലാളികളും തടസ്സങ്ങൾ എന്തുകൊണ്ട് സംഭവിച്ചു എന്ന് പോലും അറിവില്ലാത്തവരാണ്.

കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ് സഞ്ചരിക്കണം, തൊഴിലുറപ്പുകാർക്ക് ഡിജിറ്റൽ ഇന്ത്യയിൽ!

പരാതി പരിഹാരം

വ്യക്തമായ ചട്ടലംഘനങ്ങൾ പോലും ‘നോർമലൈസ് ‘ ചെയ്യപ്പെടുന്നതായും ന്യായമായ ആവലാതികൾ പോലും അവഗണിക്കപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 28 ശതമാനം പേർ പരാതി നൽകി എന്ന് പറയുന്നുണ്ടെങ്കിലും അതിൽ 94 ശതമാനം പേരും വാക്കാലാണ് അത് ചെയ്തത് എന്ന് സമ്മതിക്കുന്നുണ്ട്. 79 ശതമാനം പേരും വേതനം കിട്ടാത്തതുമായോ, ഭാഗികമായ വേതനം മാത്രം ലഭിച്ചതുമായോ ബന്ധപ്പെട്ട പരാതികൾ നൽകിയവരാണ്.

തങ്ങൾ നടത്തിയ പഠനത്തിൻ്റെ വെളിച്ചത്തിൽ ലിബ്ടെക് ഇന്ത്യ ചില നിർദേശങ്ങൾ മുന്നോട്ടു വെയ്ക്കുന്നു. തൊഴിലാളികൾക്ക് ഒന്നിലധികം പേമെന്റ് ബദലുകൾ നൽകാനും ഏറ്റവും കുറഞ്ഞ മുൻ‌ഗണന നൽകുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നു. മറ്റ് ചില നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

ബാങ്കും പോസ്റ്റ് ഓഫീസും ഉൾപ്പെടെ എല്ലാ വേതന വിതരണ ഏജൻസികളിലും അവകാശങ്ങളെപ്പറ്റി അറിവ് നൽകുന്ന ‘നോ യുവർ റൈറ്റ്സ് ‘(കെ‌വൈ‌ആർ) ബോർഡുകൾ പ്രദർശിപ്പിക്കണം. സി‌എസ്‌പിയും ബി‌സിയും ഉൾപ്പെടെ എല്ലായിടത്തും പാസ്‌ബുക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കണം. യൂണിക് ഐഡന്റിറ്റി അതോറിറ്റി, നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ, പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം, ബാങ്കുകൾ, സി‌എസ്‌പികൾ ബിസികൾ ഉൾപ്പെടെ മുഴുവൻ ഏജൻസികളിലും സോഷ്യൽ ഓഡിറ്റ് നടത്തണം എന്നീ നിർദേശങ്ങളാണ് അതിൽ പ്രധാനം.