Movie prime

കരുതല്‍ സ്പര്‍ശം; കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം

തിരുവനന്തപുരം: കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് വര്ധിച്ചു വരുന്ന സാഹചര്യത്തില് അത് തടയുന്നതിന് വനിത ശിശു വികസന വകുപ്പ് ‘രുതല് സ്പര്ശം – കൈകോര്ക്കാം കുട്ടികള്ക്കൊപ്പം’ എന്ന പുതിയ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. ഇതിന്റെ ഭാഗമായി ഗ്ലോബല് പാരന്റിംഗ് ദിനമായ 2019 ജൂണ് 1 മുതല് ശിശുദിനമായ നവംബര് 14 വരെ മെഗാ ക്യാമ്പയിനും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ബാല സുരക്ഷയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില് More
 
കരുതല്‍ സ്പര്‍ശം; കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് വനിത ശിശു വികസന വകുപ്പ് ‘രുതല്‍ സ്പര്‍ശം – കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം’ എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഇതിന്റെ ഭാഗമായി ഗ്ലോബല്‍ പാരന്റിംഗ് ദിനമായ 2019 ജൂണ്‍ 1 മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ മെഗാ ക്യാമ്പയിനും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ബാല സുരക്ഷയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ്, വിദ്യാഭ്യാസം, 42 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍, 66,000 അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, അധ്യാപകര്‍, ജെ.പി.എച്ച്.എന്‍.മാര്‍, എന്‍.എസ്.എസ്., വിവിധ എന്‍.ജി.ഒ.കള്‍, വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടിയാണ് മെഗാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്ക് പാരന്റിംഗിനെ കുറിച്ച് പ്രത്യേക ക്യാമ്പയിന്‍ നടത്തും. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് മാത്രമായുള്ള ചൈല്‍ഡ് റൈറ്റ്‌സ് ക്ലബുകള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലകളിലും അടുത്തിടെ ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജുവനല്‍ ജസ്റ്റിസ് കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിന് തീരുമാനിക്കുകയും അവര്‍ക്കായി ഒരു ഗൈഡ്‌ലൈന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന എല്ലാ കമ്മിറ്റികളും ഇതോടൊപ്പം ശാക്തീകരിക്കും.

ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലയ് മാസത്തില്‍ അംഗന്‍വാടി തലത്തില്‍ വള്‍ണറബിലിറ്റി സര്‍വേ നടത്താന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍, കുടുംബം, കുട്ടികള്‍ എന്നീ 3 വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സര്‍വേ നടത്തുന്നത്.

ഇതോടൊപ്പം എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ശില്‍പശാലയില്‍ അന്തിമ രൂപം നല്‍കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. ‘ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍’ എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗം സി.ജെ. ആന്റണി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

കരുതല്‍ സ്പര്‍ശം; കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം



മയക്കുമരുന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും എന്ന വിഷയത്തെപ്പറ്റി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ.പി.എസും ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ പദ്ധതികളെപ്പറ്റി ഐ.ജി. പി. വിജയന്‍ ഐ.പി.എസും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. മാസ്റ്റര്‍ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി മുന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ഗുഡ് പാരന്റിംഗിനെപ്പറ്റി ഡോ. അരുണ്‍ ബി. നായര്‍, ഡോ. ടി.വി. വേണുഗോപാല്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള ക്യാമ്പയിനെപ്പറ്റി അര്‍ജുന്‍ എസ്. രവീന്ദ്രന്‍, ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവസ്ഥയെകുറിച്ചുള്ള പഠനത്തെപ്പറ്റി മീന കുരുവിള, ചൈല്‍ഡ് ലൈന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി മനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണം, ഗുഡ് പാരന്റിംഗ്, ഗുഡ് പാരന്റിംഗ് ക്ലിനിക്, ദുരിതം അനുഭവിക്കുന്ന/സാധ്യതയുള്ള കുട്ടികളെ കണ്ടെത്തല്‍, കാമ്പയിനില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് കൂട്ടായ ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്.

ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ അംഗങ്ങള്‍, മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍, ഡെല്‍സ പ്രതിനിധി, ജില്ല ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു