Movie prime

പുതിയ ഫ്‌ളാറ്റുകളില്‍ എല്‍ പി ജി ലൈന്‍ നിര്‍ബന്ധമാക്കും

 

സംസ്ഥാനത്ത് പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എല്‍ പി ജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നിലവിലുള്ള കെട്ടിടങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം ഒരുക്കണം. കേരളത്തില്‍  ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ കൂടുതല്‍ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റേയും വാഹനങ്ങള്‍ക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈന്‍ ശൃംഖല യാഥാര്‍ത്ഥ്യമായാല്‍ സുരക്ഷിതമായ രീതിയില്‍ ചിലവ് കുറഞ്ഞ പാചക വാതകം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി സാധിക്കും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു വാഗ്ദാനം കൂടി ഇതിലൂടെ യാഥാര്‍ത്ഥ്യമാവുകയാണെന്ന് മന്ത്രി പറഞ്ഞു.

എല്‍ പി ജി സിലിണ്ടറുകള്‍ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വഴിയുടെ വീതി നിലവില്‍ 7 മീറ്ററാണ്. അത് 6 മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.