Movie prime

മഴക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

monsoon നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും അല്പം ശ്രദ്ധ നൽകേണ്ട ഒരു സമയമാണ് മഴക്കാലം. കാരണം ഈ കാലഘട്ടത്തിൽ വായു, ജലജന്യ, കൊതുക് എന്നിവയിലൂടെ അതിവേഗം അണുബാധകൾ പരക്കുകയും അതിലൂടെ നിരവധി രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വൃത്തിയില്ലാത്തതും ശുദ്ധമല്ലാത്തതുമായ ഭക്ഷണം മൂലം വയറ്റിൽ അണുബാധയ്ക്ക് കാരണമാകുകയും , വയറിളക്കം, ഛർദ്ദി, മറ്റ് പ്രശ്നങ്ങളിൽ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യുന്നു . ഈ കാലാവസ്ഥയിൽ നമ്മുടെ വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് കുടുതൽ അഭികാമ്യം monsoon ഇന്ന് മഴക്കാലത്തിനോടൊപ്പം More
 
മഴക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

monsoon

നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും അല്പം ശ്രദ്ധ നൽകേണ്ട ഒരു സമയമാണ് മഴക്കാലം. കാരണം ഈ കാലഘട്ടത്തിൽ വായു, ജലജന്യ, കൊതുക് എന്നിവയിലൂടെ അതിവേഗം അണുബാധകൾ പരക്കുകയും അതിലൂടെ നിരവധി രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വൃത്തിയില്ലാത്തതും ശുദ്ധമല്ലാത്തതുമായ ഭക്ഷണം മൂലം വയറ്റിൽ അണുബാധയ്ക്ക് കാരണമാകുകയും , വയറിളക്കം, ഛർദ്ദി, മറ്റ് പ്രശ്നങ്ങളിൽ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യുന്നു . ഈ കാലാവസ്ഥയിൽ നമ്മുടെ വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് കുടുതൽ അഭികാമ്യം monsoon

മഴക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

ഇന്ന് മഴക്കാലത്തിനോടൊപ്പം രാജ്യത്ത് വർദ്ധിച്ചു വരുന്ന കോവിഡ് 19 മഹാമാരിയും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ അവസ്ഥയിൽ നാം സ്വയം ആരോഗ്യപരമായി ശക്തിപ്പെടേണ്ട ആവശ്യകത വളരെ വലുതാണ്. ഇത്തരം അണുബാധകളോട് പോരാടാനും പ്രതിരോധിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതിന് വളരെ മികച്ച ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ് . എങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണക്രമം ചിട്ടപ്പെടുത്തേണ്ടതെന്ന് നോക്കാം.

പ്രതിരോധശേഷി, ശാരീരികക്ഷമത എന്നിവയ്ക്കായി മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷക പച്ചക്കറികൾ

ചുരയ്ക്ക

മഴക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

ചുരയ്ക്ക , എന്നറിയപ്പെടുന്ന ഈ പച്ചക്കറി വിഭവം ഏറ്റവും പോഷകഗുണമുള്ള, ആരോഗ്യകരമായ, ഇളം പച്ചക്കറികളിൽ ഒന്നാണ്. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ് . ചുരയ്ക്ക ശരീരഭാരം കുറയ്ക്കുവാനും വളരെ നല്ലതാണ്.

കൈപ്പക്ക

ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് കൈപ്പക്ക . ഫൈബർ, ബീറ്റാ കരോട്ടിൻ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. അസ്ഥി ശക്തി മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും കൈപ്പക്ക സഹായിക്കും.

അമരപ്പയർ

മഴക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

ക്ലസ്റ്റർ ബീൻസ് അഥവാ അമരപ്പയർ . ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, അതായത് ദഹനത്തിന് ഇത് സഹായിക്കുന്നു. മഴക്കാലത്ത് ആമാശയത്തിൽ ഉണ്ടാവുന്ന അണുബാധയ്ക്ക് ഇത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ സിയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ അമരപ്പയർ ഗർഭിണികൾക്ക് മികച്ച ഭക്ഷണമാണ്.

വെള്ളരിക്ക

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ഒരു മികച്ച പച്ചക്കറിയാണ് വെള്ളരിക്ക . ഇത് കഴിക്കുന്നതിലൂടെ നമുക്ക് ദിനചര്യകളിൽ വളരെ ഉന്മേഷത്തോടെയും പ്രസരിപ്പോടെയും ഇരിക്കാൻ സാധിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഈ വെള്ളരിക്ക ഏറെ സഹായിക്കും.

വെണ്ടക്ക

ലേഡിഫിംഗർ, ബിന്ദി അല്ലെങ്കിൽ ഒക്ര എന്ന് അറിയപ്പെടുന്ന വെണ്ടക്ക, ഇത് മിക്ക ആളുകളുടെയും പ്രിയപ്പെട്ട പച്ചക്കറിയാണ് വെണ്ടക്ക. ഇതിൽ നാരുകളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ്. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. വെണ്ടക്ക ഉച്ചഭക്ഷണത്തിന് അനുയോജ്യമാണ്.

മഴക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

ആരോഗ്യകരമായ ഈ പച്ചക്കറികൾ കഴിക്കുന്നതിനു പുറമേ, മാമ്പഴം, പീച്ച്, ലിച്ചി തുടങ്ങിയ പഴങ്ങളും കഴിക്കുന്നത് ഉത്തമമാണ് . മഴക്കാലത്ത് ഇലക്കറികൾ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഈ സമയത്ത് അവയെ പ്രാണികളും കീടങ്ങളും ആക്രമിക്കും. ഇത് നമുക്ക അണുബാധയ്ക്ക് കാരണമാകുന്നു.

കടപ്പാട് : timesnownews.com