Movie prime

ഇപ്പോൾ മലയാളികൾ ജീവിത പങ്കാളികളെ കണ്ടെത്തുന്നത് ഇവിടെ

ഇന്റര്നെറ്റ് യുഗത്തില് പങ്കാളികളെ തിരഞ്ഞെടുക്കുന്നതിലും മലയാളികള് ഓണ്ലൈന് ഉപയോഗിക്കുന്നതായി കണക്കുകള്. ലക്ഷത്തിലേറെ മലയാളികള് ഓണ്ലൈന് മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റര് ചെയ്ത് പങ്കാളികള്ക്കായി കാത്തിരിക്കുന്നതായാണ് പുതിയ കണക്കുകള്. ഒരു ലക്ഷത്തിലേറെ വിദേശ മലയാളികള് കൂടുതലായും കേരള മാട്രിമോണിയില് ഉള്ളത്. ഓണ്ലൈനില് രജിസ്റ്റര് ചെയ്യുന്നവരില് 30% സ്ത്രീകളും 70% പുരുഷന്മാരുമാണ്. പുരുഷന്മാര് രജിസ്റ്റര് ചെയ്തിരിക്കുന്നവരില് ശരാശരി പ്രായം 29 വയസും സ്ത്രീകളുടെത് 25 വയസുമാണ്. അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, യുഎസ്, യുകെ, ഖത്തര്, കുവൈറ്റ്, ഒമാന്, ബഹ്റൈന് എന്നിവിടങ്ങളില് More
 
ഇപ്പോൾ മലയാളികൾ ജീവിത പങ്കാളികളെ കണ്ടെത്തുന്നത് ഇവിടെ

ഇന്റര്‍നെറ്റ് യുഗത്തില്‍ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിലും മലയാളികള്‍ ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍. ലക്ഷത്തിലേറെ മലയാളികള്‍ ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റര്‍ ചെയ്ത് പങ്കാളികള്‍ക്കായി കാത്തിരിക്കുന്നതായാണ് പുതിയ കണക്കുകള്‍. ഒരു ലക്ഷത്തിലേറെ വിദേശ മലയാളികള്‍ കൂടുതലായും കേരള മാട്രിമോണിയില്‍ ഉള്ളത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ 30% സ്ത്രീകളും 70% പുരുഷന്മാരുമാണ്.

പുരുഷന്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ ശരാശരി പ്രായം 29 വയസും സ്ത്രീകളുടെത് 25 വയസുമാണ്. അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, യുഎസ്, യുകെ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളാണ് കൂടുതലും ഓണ്‍ലൈന്‍ മാട്രിമോണിയിലൂടെ പങ്കാളികളെ തേടുന്നത്.

53 ശതമാനം പേരും വിദേശത്ത് താമസിക്കുന്ന ജീവിത പങ്കാളികളെയാണ് നോക്കുന്നത്. അതില്‍ യുഎഇ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങള്‍. 30% പുരുഷന്മാരും 18% സ്ത്രീകളും സ്വന്തം ജാതിക്ക് പുറത്തുള്ള ജീവിത പങ്കാളികളേയും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്.

സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 39% സ്ത്രീകളും വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, മെഡിസിന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള പങ്കാളികളെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. കൊമേഴ്‌സ്, ആര്‍ട്സ്, സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളെയാണ് പുരുഷന്മാരും തിരയുന്നതതെന്നും കണ്ടെത്തി.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവയാണ് കേരളത്തിലെ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുകള്‍ ചെയ്യുന്നതായി കണ്ടെത്തിയത്. മൊബൈല്‍, ഇന്റര്‍നെറ്റ് ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, 82% പേരും മൊബൈല്‍ ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടെത്തിയുട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തിലേറെ വിദേശ മലയാളിള്‍ കേരള മാട്രിമോണിയിലൂടെ പങ്കാളികളെ തേടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളികളുടെ അഭിരുചികള്‍ എന്നും തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട ഉത്തമ പങ്കാളികളെ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയുന്നത് കൊണ്ടാണ് ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുടെ ഇഷ്ട സൈറ്റായി തങ്ങള്‍ മാറിയതെന്ന് മാട്രിമോണി.കോമിന്റെ സ്ഥാപകനും, സിഇഒയുമായ മുരുഗവേല്‍ ജാനകിരാമന്‍ പറഞ്ഞു.