Movie prime

ഇനി സ്വാതന്ത്ര്യത്തിന്റെ സിംഫണി 

 

ജയിലിൽ കഴിയുന്നവരുടെ ഏകാന്തത അകറ്റാനും അവരുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും  നിരവധി പദ്ധതികൾ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറപ്ഷന്‍ ഹോം നടപ്പാക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി പെട്രോൾപമ്പ്, തയ്യൽ യൂണിറ്റ്,കഫെറ്റീരിയ, ഹവായ് ചെരുപ്പ് നിർമാണ യൂണിറ്റ്, ബ്യൂട്ടിപാർലർ തുടങ്ങി നിരവധി സംരംഭങ്ങൾ ഇതിനോടകം തന്നെ ജയിലിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഇപ്പോഴിതാ അന്തേവാസികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കാനും വിശ്രമവേളകൾ ആനന്ദകരമാക്കാനുമായി  ജയിലിനുള്ളിൽ റേഡിയോ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു. ഫ്രീഡം സിംഫണി എന്ന പേരിട്ടിരിക്കുന്ന റേഡിയോ ചാനൽ ശനിയാഴ്ച ജയിൽ വകുപ്പ് മേധാവി ഋഷി രാജ് സിങ് ഉദ്ഘാടനം ചെയ്തു.

Watch Video