Movie prime

പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

pumpkin പോഷകങ്ങളുടെ കലവറയാണ് പെപിറ്റാസ് എന്ന് അറിയപ്പെടുന്ന മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിത്യേന കാൽ കപ്പ് (30 ഗ്രാം) മത്തങ്ങ വിത്ത് ഉൾപ്പെടുത്താനാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. pumpkin ഹൃദയാരോഗ്യത്തിന് മത്തങ്ങ വിത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചെറിയ വിത്തുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഉണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ More
 
പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

pumpkin
പോഷകങ്ങളുടെ കലവറയാണ് പെപിറ്റാസ് എന്ന് അറിയപ്പെടുന്ന
മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിത്യേന കാൽ കപ്പ് (30 ഗ്രാം) മത്തങ്ങ വിത്ത് ഉൾപ്പെടുത്താനാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. pumpkin

ഹൃദയാരോഗ്യത്തിന്

പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

മത്തങ്ങ വിത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചെറിയ വിത്തുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഉണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ
വർധിപ്പിക്കാനും സഹായിക്കുന്നു. മത്തങ്ങവിത്തിലെ മഗ്നീഷ്യം രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഉറക്കത്തിന്

മത്തങ്ങ വിത്തിൽ സെറോടോണിൻ എന്ന ന്യൂറോകെമിക്കൽ അടങ്ങിയിട്ടുണ്ട്. നാച്വറൽ സ്ലീപ്പിങ്ങ് പിൽസ് ആയാണ് ഇത് കണക്കാക്കപ്പെടുന്നത്. ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടോണിൻ ആയി മാറ്റപ്പെടുന്നതോടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു. കിടക്കുന്നതിനു മുമ്പ് ഒരുപിടി മത്തങ്ങവിത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

ആൻ്റി ഇൻഫ്ലമേറ്ററി

മത്തങ്ങ വിത്തുകൾക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവാത പ്രശ്നങ്ങൾക്കും വേദനയ്ക്കുമുള്ള താരതമ്യേന എളുപ്പമായ ഒരു വീട്ടുവൈദ്യമാണ് മത്തങ്ങ വിത്തുകൾ.

പ്രതിരോധശേഷിക്ക്

ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.

പ്രോസ്റ്റേറ്റിൻ്റെ ആരോഗ്യത്തിന്

പ്രത്യുത്പാദന ശേഷി കൂട്ടാനും പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും മത്തങ്ങ വിത്ത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. മത്തങ്ങ വിത്തുകളിൽ പ്രോസ്റ്റേറ്റ് കാൻസറിനെ ചെറുക്കുന്ന ഡൈ ഹൈഡ്രോ എപി- ആൻഡ്രോസ്റ്റെനിഡയോൺ (ഡി എച്ച് ഇ എ) ഉണ്ട്.

പ്രമേഹത്തിന്

പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മത്തങ്ങ വിത്തുകൾ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്ന, എളുപ്പം ദഹിക്കുന്ന പ്രോട്ടീനും വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ

മത്തങ്ങ വിത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ നേരം ശാരീരിക ക്ഷമത നിലനിർത്താൻ സഹായിക്കുന്നു. വിത്തുകളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നതിന്നാൽ അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.

മുടിയുടെ വളർച്ചയ്ക്ക്

പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

മത്തങ്ങ വിത്തുകളിൽ കുക്കുർബിറ്റാസിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു പ്രത്യേക അമിനോ ആസിഡാണ്. ഇവയിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്ത് ആട്ടി എണ്ണയാക്കി തലയോട്ടിയിൽ പുരട്ടുകയോ അല്ലെങ്കിൽ വിത്ത് രൂപത്തിൽ തന്നെ ദിവസവും കഴിക്കുകയോ ചെയ്യാം.

ആന്റി ഓക്‌സിഡന്റുകൾ

മത്തങ്ങ വിത്തിൽ വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങി നിരവധി ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കാനും ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
എലികളിൽ നടത്തിയ ഒരു പഠനത്തിൽ, മത്തങ്ങ വിത്തിൽ നിന്നുണ്ടാക്കിയ എണ്ണകൾ നൽകിയപ്പോൾ സന്ധിവാതം ബാധിച്ച എലികളിൽ വീക്കം കുറയുന്നതായി കണ്ടെത്തി.

ശുക്ലത്തിൻ്റെ ഗുണനിലവാരത്തിന്

മത്തങ്ങ വിത്ത് ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായും പുരുഷന്മാരിൽ ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതായും പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സിങ്കിൻ്റെ അളവ് കുറയുന്നത് ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും പുരുഷന്മാരിൽ വന്ധ്യതയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിൽ സിങ്ക് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അവയുടെ ഉപഭോഗം ശുക്ലത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കും.
വിത്തിൽ അടങ്ങിയിട്ടുള്ള വിവിധ ആന്റിഓക്‌സിഡന്റുകൾ ടെസ്റ്റോസ്റ്റിറോണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈ ഘടകങ്ങളെല്ലാം പുരുഷന്മാരിൽ പ്രത്യുത്പാദന വ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

എലികളിൽ നടത്തിയ ഒരു പഠനത്തിൽ മത്തങ്ങ വിത്തുകൾ കീമോതെറാപ്പി മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതായി കണ്ടെത്തി. ആമാശയം, ശ്വാസകോശം, സ്തനം, വൻകുടൽ എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾക്കും പ്രോസ്റ്റേറ്റ് കാൻസറിനും എതിരെ ഫലപ്രദമാണ് മത്തങ്ങ വിത്തുകൾ എന്ന് പഠനങ്ങൾ പറയുന്നു.