Movie prime

ചെസ്സ്‌ കളിച്ചാലും ശരീരഭാരം കുറയുമെന്ന് പഠനം

ക്രിക്കറ്റും ഫുട്ബോളും ടെന്നിസും മാത്രമല്ല ബുദ്ധിരക്ഷസന്മാരുടെ ഇരുന്നു കളിക്കുന്ന കളിയായ ചെസ്സ് കളിച്ചാലും ശരീരഭാരം കുറയുമെന്ന് പഠനം. 2018ൽ അമേരിക്കയിലെ പോളാർ കമ്പനി റഷ്യൻ ഗ്രാൻഡ് മാസ്റ്റർ മിഖായേൽ അന്റിപോവിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനം പറയുന്നത് ഇങ്ങനെ: മത്സരസമയത്ത് മിഖായേൽ മണിക്കൂറിൽ 280 കാലറി ഊർജം ഉപയോഗിക്കുന്നു. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ മത്സര സമയത്ത് മണിക്കൂറിൽ 560 കാലറി ഊർജമാണ് കത്തിച്ചു കളയുന്നത്. 1984ൽ ഗാരി കാസ്പറോവും അനറ്റൊലി കാർപോവും തമ്മിൽ നടന്ന More
 
ചെസ്സ്‌ കളിച്ചാലും ശരീരഭാരം കുറയുമെന്ന് പഠനം

ക്രിക്കറ്റും ഫുട്ബോളും ടെന്നിസും മാത്രമല്ല ബുദ്ധിരക്ഷസന്‍മാരുടെ ഇരുന്നു കളിക്കുന്ന കളിയായ ചെസ്സ്‌ കളിച്ചാലും ശരീരഭാരം കുറയുമെന്ന് പഠനം.

2018ൽ അമേരിക്കയിലെ പോളാർ കമ്പനി റഷ്യൻ ഗ്രാൻഡ് മാസ്റ്റർ മിഖായേൽ അന്റിപോവിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനം പറയുന്നത് ഇങ്ങനെ: മത്സരസമയത്ത് മിഖായേൽ മണിക്കൂറിൽ 280 കാലറി ഊർജം ഉപയോഗിക്കുന്നു. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ മത്സര സമയത്ത് മണിക്കൂറിൽ 560 കാലറി ഊർജമാണ് കത്തിച്ചു കളയുന്നത്.

1984ൽ ഗാരി കാസ്പറോവും അനറ്റൊലി കാർപോവും തമ്മിൽ നടന്ന ചെസ് ചാംപ്യൻഷിപ് മത്സരം 5 മാസം നീണ്ടു. തയാറെടുപ്പും മത്സരവും ഉൾപ്പെടെ 10 മാസത്തിനിടെ കാർപോവിന് നഷ്ടമായത് 22 പൗണ്ട് . അതായത് ഏകദേശം 10 കിലോഗ്രാം ശരീരഭാരം എന്നും പഠനത്തില്‍ പറയുന്നു. അതായത് ചെസ് കളിക്കുന്നതിലൂടെ കാലറി കത്തിക്കുമെന്ന് സാരം.