Movie prime

​നീന്താം, ആരോഗ്യത്തിനായി

 

മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യമുണ്ടെങ്കിലേ ജീവിതം സന്തോഷകരമാകുകയുള്ളു. അതിന് ആരോഗ്യകരമായ ഒരു ജീവിത രീതി നമ്മൾ രൂപപ്പെടുത്തി എടുക്കേണ്ടത് അത്യാവശ്യമാണ്. ഗുണമേന്മയുള്ള  ഭക്ഷണം, നല്ല ഉറക്കം, വൃത്തിയുള്ള അന്തരീക്ഷം, ചിട്ടയായ വ്യായാമം - ഇവയുടെ എല്ലാം സ്ഥാനം ജീവിതത്തിൽ വളരെ വലുതാണ്. നമ്മളിൽ പലർക്കും  ഇന്നും വ്യായാമം ചെയ്യാൻ മടിയാണ്. എന്നാൽ, വ്യായാമത്തിന്റെ ഗുണങ്ങൾ വളരെ വലുതാണ് എന്നതാണ് വസ്തുത. നമുക്ക്  ഓരോരുത്തർക്കും ഇഷ്ടമുള്ള വ്യയാമം ഒരു ദിവസം അര മണിക്കൂർ എങ്കിലും ചെയ്യുന്നത് നല്ലതാണ്. അത്തരത്തിൽ കുട്ടികൾക്കും  മുതിർന്നവർക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ് നീന്തൽ . 

മാനസികവും  ശാരീരികവുമായ ഉന്മേഷം 

നീന്തൽ പരിശീലിക്കുന്നതിലൂടെ മാനസിക ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം, പേശികളെ ശക്തവും വഴക്കമുള്ളതുമാക്കിമാറ്റുന്നു. നീന്തൽ ശീലമാക്കിയവർക്ക്  ഹൃദയത്തിലും, പേശികളിലും ഉണ്ടാവുന്ന ക്ഷതങ്ങളും പരിക്കുകളും പുനരധിവസിപ്പിക്കാൻ സാധിക്കുന്നു. ഇന്ന് പല ഡോക്ടർമാരും, പുതിയ അമ്മമാർക്കും  ഗർഭിണികൾക്കും  സമ്മർദ്ദത്തെ നേരിടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നീന്തൽ  ശുപാർശ ചെയ്യുന്നു.

പൂർണ്ണ ശാരീരിക ക്ഷമത

നീന്തുന്നതിലൂടെ നമ്മുടെ അവയവങ്ങളുടെയും ശരീരത്തിന്റെയും ഏകോപിത ചലനം കൊണ്ടാണ്  വെള്ളത്തിലൂടെ ശരീരത്തിന് സ്വയം മുന്നോട്ട് പോകാൻ സാധിക്കുന്നത്. ഇതിലൂടെ നമ്മുടെ  ശരീരത്തിലെ  എല്ലാ പ്രധാന പേശികളിലും  ആവശ്യമായ  ഓക്സിജൻ വിതരണം ത്വരിതപ്പെടുത്തുന്നത്തിന് സഹായകമാകുന്നു. കൂടാതെ, ശരീരത്തിൽ സമ്മർദ്ദം ചെലുത്താതെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുക, ശാരീരിക  ശക്തി മെച്ചപ്പെടുത്തുക, പേശികൾ ബലപ്പെടുത്തുക, ശാരീരികക്ഷമത വർദ്ധിപ്പിക്കുക ,ഭാരം നിയന്ത്രിക്കുക  തുടങ്ങിയ ഗുണങ്ങളും നീന്തലിലുടെ ലഭിക്കുന്നു. 

ഹൃദയാരോഗ്യം 

നീന്തൽ ഒരു എയറോബിക് വ്യായാമമായതിനാൽ പ്രധാനമായും ഹൃദയം, ശ്വാസകോശം, രക്തചംക്രമണവ്യൂഹം എന്നിവയുടെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കുന്നു. അതുകൊണ്ടു തന്നെ സമ്മർദ്ദവും ഹൃദയമിടിപ്പും നേരിട്ട് കുറയ്ക്കുകയും അത് വഴി ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും  ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ 

ആഴ്ചയിൽ മൂന്ന് തവണ നീന്തുന്നത് ശരീരത്തിൽ  ഗ്ലൂക്കോസ് (പഞ്ചസാര) നിയന്ത്രണവും ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ആസ്ത്മയെ പ്രതിരോധിക്കാൻ 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, നീന്തൽ ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുകയും ശ്വസനം നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇൻഡോർ പൂളുകളുടെ ഈർപ്പമുള്ള വായു ആസ്ത്മ ലക്ഷണങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും. പൂൾ സംരക്ഷണത്തിനായി  ഉപയോഗിക്കുന്ന  അണുനാശിനികളോ  ക്ലോറിൻ പോലുള്ള രാസവസ്തുക്കളോ ആസ്ത്മ ലക്ഷണങ്ങളെ വഷളാക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

Images: Pixabay