Movie prime

ടെലിഗ്രാമും സിഗ്നലും സുരക്ഷിതമല്ലെന്ന് വിദഗ്‌ധർ

വാട്സാപ്പിലെ സുരക്ഷാ വീഴ്ചയും പെഗാസസിന്റെ കടന്നാക്രമണവും ഭയന്ന് ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ചുവടുമാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്. വാട്സാപ്പ് പോലെ തന്നെ ഇവ രണ്ടും സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തൽ. എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ ഡിഫോൾട്ടായി നൽകുന്ന മെസേജിംഗ് പ്ലാറ്റ് ഫോമാണ് വാട്സാപ്പ്. എന്നാൽ ടെലിഗ്രാമിൽ അത്തരം സംവിധാനം പോലും ഇല്ല എന്നതാണ് വസ്തുത. ഉള്ളത് സീക്രട്ട് ചാറ്റ് എന്ന ഫീച്ചറാണ്. അതും സുരക്ഷിതമെന്ന് പറയാനാവില്ല. പെഗാസസ് പോലൊരു അക്രമണകാരിക്ക് അതിനുള്ളിലും നുഴഞ്ഞുകയറാൻ കഴിയും. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന ഗവേഷണമാണ് ഇത് സംബന്ധിച്ച More
 
ടെലിഗ്രാമും സിഗ്നലും സുരക്ഷിതമല്ലെന്ന് വിദഗ്‌ധർ
വാട്സാപ്പിലെ സുരക്ഷാ വീഴ്ചയും പെഗാസസിന്റെ കടന്നാക്രമണവും ഭയന്ന് ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ചുവടുമാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്. വാട്സാപ്പ് പോലെ തന്നെ ഇവ രണ്ടും സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ കണ്ടെത്തൽ. എൻഡ് റ്റു എൻഡ് എൻക്രിപ്‌ഷൻ ഡിഫോൾട്ടായി നൽകുന്ന മെസേജിംഗ്‌ പ്ലാറ്റ് ഫോമാണ് വാട്സാപ്പ്. എന്നാൽ ടെലിഗ്രാമിൽ അത്തരം സംവിധാനം പോലും ഇല്ല എന്നതാണ് വസ്തുത. ഉള്ളത് സീക്രട്ട് ചാറ്റ് എന്ന ഫീച്ചറാണ്. അതും സുരക്ഷിതമെന്ന് പറയാനാവില്ല. പെഗാസസ് പോലൊരു അക്രമണകാരിക്ക് അതിനുള്ളിലും നുഴഞ്ഞുകയറാൻ കഴിയും.
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടന്ന ഗവേഷണമാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. എം ടി പ്രോട്ടോ എന്ന പേരിലുള്ള സ്വന്തം മെസേജിങ് പ്രോട്ടോക്കോളാണ് ടെലിഗ്രാമിലുള്ളത്. ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ടെലിഗ്രാം ശേഖരിക്കുന്നത് സ്വന്തം ക്ലൗഡിലാണ്.
” വാട്സപ്പിനേക്കാൾ സുരക്ഷിതമാണെന്ന ടെലിഗ്രാമിന്റെ അവകാശവാദത്തിനു പിന്നിലുള്ളത് സ്വന്തം പ്രോട്ടോക്കോളും ക്ലൗഡ് സ്റ്റോറേജുമാണ്. എന്നാൽ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ കോൺടാക്റ്റ് ലിസ്റ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണം. ടെലിഗ്രാമിന്റെ സെർവർ ഹാക്ക് ചെയ്യാൻ കഴിയുന്ന ആർക്കും അതിലെ സ്വകാര്യ വിവരങ്ങൾ മുഴുവൻ കൈയ്യടക്കാനാവും” – എം ഐ ടി ഗവേഷകർ പറയുന്നു. സർക്കാരിനുപുറമെ, സ്വകാര്യ ഇന്റർനെറ്റ് കമ്പനികളും ആപ്പുകളും വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുണ്ട്.
ഐ മെസേജ്, സ്കൈപ്പ്, ടെലിഗ്രാം, വി ചാറ്റ്, ഫേസ് ബുക്ക് മെസഞ്ചർ, വാട്സാപ്പ് എന്നിവ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽനിന്ന് വിവരങ്ങൾ ചോർത്തിയെടുക്കാനായി രൂപപ്പെടുത്തിയ പ്രത്യേക മാൽവെയറാണ് പെഗാസസ്. എൻക്രിപ്റ്റ് ചെയ്ത ഡാറ്റയോ പ്രത്യേക പ്രോട്ടോകോളുകളോ സ്വന്തം ക്ലൗഡോ ഒന്നും പെഗാസസ് പോലുള്ള മാൽ വെയറുകൾക്കു മുന്നിൽ സുരക്ഷിതമല്ല- എം ഐ ടി ഗവേഷകർ പറയുന്നു.