Movie prime

അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

നമ്മുടെ ജീവിതചര്യയിൽ അടുക്കളയുടെ സ്ഥാനം വളരെ വലുതാണ് . അത് വളരെ വൃത്തിയോടുകൂടി സജ്ജീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അടുക്കളയിലെ വൃത്തിയും ചിട്ടയും നിലനിർത്താൻ എല്ലാ ദിവസവും വളരെയധികം സമയവും പരിശ്രമവും ആവശ്യമാണ്.നമ്മൾ കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം വളരെ ശുദ്ധവും വൃത്തിയുമായി ഇരിക്കേണ്ടത് വളരെ ആവശ്യമാണ്. തിരക്ക് പിടിച്ച് ഓടുന്ന ഒരു വീട്ടമ്മയ്ക്ക് അടുക്കള വൃത്തിയോടുകൂടി സജ്ജീകരിച്ച് വയ്ക്കുവാൻ വലിയ പ്രയാസം തന്നെയാണ്. എന്നാൽ ചില നുറുങ്ങ് വിദ്യയിലൂടെ നമുക്ക് അടുക്കള More
 
അടുക്കള  വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

നമ്മുടെ ജീവിതചര്യയിൽ അടുക്കളയുടെ സ്ഥാനം വളരെ വലുതാണ് . അത് വളരെ വൃത്തിയോടുകൂടി സജ്ജീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അടുക്കളയിലെ വൃത്തിയും ചിട്ടയും നിലനിർത്താൻ എല്ലാ ദിവസവും വളരെയധികം സമയവും പരിശ്രമവും ആവശ്യമാണ്.നമ്മൾ കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം വളരെ ശുദ്ധവും വൃത്തിയുമായി ഇരിക്കേണ്ടത് വളരെ ആവശ്യമാണ്. തിരക്ക് പിടിച്ച് ഓടുന്ന ഒരു വീട്ടമ്മയ്ക്ക് അടുക്കള വൃത്തിയോടുകൂടി സജ്ജീകരിച്ച് വയ്ക്കുവാൻ വലിയ പ്രയാസം തന്നെയാണ്. എന്നാൽ ചില നുറുങ്ങ് വിദ്യയിലൂടെ നമുക്ക് അടുക്കള എങ്ങനെ സുന്ദരമാക്കാം എന്ന് നോക്കാം.

1. ആദ്യം തന്നെ നമ്മുടെ അടുക്കളയിലെ ഷെൽഫിൽ നിന്ന് ആരംഭിക്കാം. നമുക്ക് ദൈനംദിന പാചകത്തിന് ആവശ്യമുള്ള വസ്തുക്കൾ വച്ചിട്ട് ബാക്കി വസ്തുക്കൾ അവിടെ നിന്ന് മാറ്റുക. സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, മറ്റ് പാക്കറ്റ് ഭക്ഷ്യ വസ്തുക്കളുടെ കാലാവധി പരിശോധിച്ച് വേണം വയ്ക്കുവാൻ . കാലാവധി കഴിഞ്ഞ വസ്തുക്കൾ സൂക്ഷിച്ച് വച്ച് സ്ഥലം കളയാതെ ഇരിക്കുക.

2. ഫ്രിഡ്ജിലും ഷെൽഫിലും സൂക്ഷിച്ചു വച്ചിരിക്കുന്ന വസ്തുക്കളുടെ മുകളിൽ അവയുടെ പേരുകൾ എഴുതി വയ്ക്കുക ഇത് പാചക സമയത്ത് നമ്മുക്ക് എളുപ്പത്തിൽ കണ്ടെത്താനും തേടി നടന്ന് സമയം നഷ്ടപ്പെടാതെ ഇരിക്കും.

അടുക്കള  വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

3. ഫ്രീസറും ഫ്രിഡ്ജും നന്നായി വൃത്തിയാക്കുക. അവയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ പുറത്തെടുത്ത് ഉപയോഗത്തിന്റെ ക്രമം അനുസരിച്ച് അടുക്കി വൃത്തിയായി വയ്ക്കുക. ചെറിയ വസ്തുക്കൾ സൂക്ഷിക്കാൻ വലിയ കണ്ടെയ്നറുകളോ പാത്രങ്ങളോ ഉപയോഗിക്കരുത്ത്, ഇത് അനാവശ്യമായി ഫ്രിഡ്ജിലെ സ്ഥലം കളയും . പച്ചക്കറികളും പഴവർഗ്ഗങ്ങളും നന്നായി കഴുകി തുടച്ച് ചെറിയ കവറുകളിൽ ആക്കി സൂക്ഷിക്കുക.

അടുക്കള  വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

4. ഇനി അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഉപകരണങ്ങൾ, കറി കത്തികൾ എന്നിവ ക്രമീകരിക്കുക. നമ്മൾ എപ്പോഴും അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ എളുപ്പത്തിൽ എടുക്കുവാൻ വളരെ അടുത്തുള്ള ഡ്രോയറുകളിൽ സൂക്ഷിക്കുക . ഉദാഹരണത്തിന്, നിങ്ങൾ പതിവായി ഉപയോഗിക്കുന്ന തവ , സ്പൂൺ , ഫ്രയിങ് പാൻ തുടങ്ങിയവ അടുത്തുള്ള ഡ്രോയറിൽ വയ്ക്കുക. ഇത് എടുത്ത് ഉപയോഗിക്കാൻ എളുപ്പവും സമയം ലഭിക്കാവുന്നതുമാണ്.

അടുക്കള  വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

5. അടുക്കള വൃത്തിയാക്കുന്നതിൽ പ്രധാനമായി ചെയ്യേണ്ടത് സിങ്ക് വൃത്തിയാക്കലാണ് . സിങ്കിൽ ഭക്ഷണ അവശിഷ്ട്ടങ്ങൾ ഇടാതെയും കെട്ടികിടക്കാതെയും സൂക്ഷിക്കുക. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അല്പം സോഡാപൊടിയിൽ നാരങ്ങാ നീര് ചേർത്ത് അവ സിങ്കിലേക്ക് ഇട്ട ശേഷം 100 മില്ലി വിനാഗിരി അതിലേക്ക് ഒഴിക്കുക . കുറച്ച് മണിക്കുറുകൾക്ക് ശേഷം വീണ്ടും ഒരു 100 മില്ലി വിനാഗിരി ഒഴിച്ച് വെള്ളം തുറന്നു വിടുക. സിങ്കിലേ തടസം മാറിക്കിട്ടും. പതിവായുള്ള ഉപയോഗമൂലം സിങ്കിൽ ദുർഗന്ധവും എണ്ണ മയവും ഉണ്ടാവും. അതിനാൽ നല്ല ഒരു ലായിനി ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കുക.

അടുക്കള  വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

6. ചായപൊടി , പാൽപ്പൊടി , കാപ്പിപ്പൊടി തുടങ്ങിയവ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക . മറ്റ് പലചരക്ക് വസ്തുക്കൾ സൂക്ഷിക്കുന്നതിന്റെ കുട്ടത്തിൽ വയ്ക്കരുത് . പെട്ടന്ന് കാണുന്ന താരത്തിലാവണം ഇവ വയ്ക്കേണ്ടത് .

അടുക്കള  വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില വിദ്യകൾ

7. രാത്രിയിൽ പാചകം കഴിഞ്ഞ ശേഷം അടുക്കള വൃത്തിയാക്കുന്ന കുട്ടത്തിൽ ഡെറ്റോൾ പോലുള്ള അണുനാശിനി ഉപയോഗിച്ച് അടുക്കള തുടച്ചിടുന്നത് പാറ്റ,പല്ലി മുതലായ ജീവികളെ ഒരു പരിധി വരെ അകറ്റി നിർത്തും.

8. ഫ്രിഡ്ജിലെ മൽസ്യമാംസാധികളുടെ ദുർഗന്ധം അകറ്റാൻ ഒരു ചെറുനാരങ്ങാ ഒരു കഷ്ണം’ മുറിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും.