Movie prime

Video / സ്നേഹപൂർവ്വം, ഡോക്ടറിന് 

 

ഇന്ന് ദേശീയ ഡോക്ടർസ് ദിനം. ജീവനും കയ്യില്പിടിച്ച് ആശുപത്രിയിലേക്ക്  ഓടുമ്പോൾ ഓരോ മനുഷ്യനും ദൈവസമാനമാണ് ഡോക്ടർമാർ. 

ഈ മഹാമാരി കാലത്താണ് ഡോക്ടർമാരുടെ അധ്വാനം നമ്മൾ ഏറെ മനസിലാക്കിയത്. ഏതാണ്ട് 15 മാസത്തോളമായി സ്വന്തം ജീവനും ജീവിതവും മറന്ന് അവർ നമുക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നു. ഈ ദിവസത്തിൽ നമുക്ക് അവരോട് നന്ദി പറയാതിരിക്കാനാവില്ല.

മനുഷ്യന് ഡോക്ടർമാർ നൽകിയ സേവനത്തിന് നന്ദി പറയാൻ ആണ് എല്ലാവർഷവും ജൂലൈ 1 ദേശീയ ഡോക്ടർ ദിനമായി ആചരിക്കുന്നത്. ചുവന്ന കാര്‍ണേഷന്‍ പുഷ്പമാണ് ഈ ദിവസത്തിന്‍രെ ചിഹ്നം ത്യാഗം സ്നേഹംകാരുണ്യം ധീരത എന്നിവ സൂചിപ്പിക്കുന്ന ഈ പൂവ് വാസ്തവത്തില്‍ ഡോക്ക്റ്റര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ സമഗ്രതതയേയും ആകെത്തുകയേയുമാണ് സൂചിപ്പിക്കുന്നത്.