Movie prime

ശൈത്യകാല രോഗങ്ങൾക്കെതിരെ ജാഗ്രത, ഭക്ഷണത്തിൽ വിറ്റാമിൻ ബി 12 ധാരാളം ഉൾപ്പെടുത്താം

vitamin B12 ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി 12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ വിറ്റാമിൻ ബി 12 നിർണായകമാണ്.നമ്മുടെ ശരീരത്തിന് വിറ്റാമിൻ ബി 12 സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള കഴിയില്ല എന്നതാണ് യാഥാർഥ്യം. vitamin B12 തണുപ്പ് കാലാവസ്ഥയിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. മതിയായ പോഷകങ്ങൾ നൽകി ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കേണ്ട സമയമാണിത് .ആരോഗ്യമുള്ള ശരീരത്തിന് ജീവകങ്ങളും ധാതുക്കളും മതിയായ അളവിൽ വേണം. ജീവകങ്ങളുടെയും അവശ്യ ധാതുക്കളുടെയും അപര്യാപ്തത നിരവധി രോഗങ്ങൾക്ക് കാരണമാകും. വിറ്റാമിൻ More
 
ശൈത്യകാല രോഗങ്ങൾക്കെതിരെ ജാഗ്രത, ഭക്ഷണത്തിൽ വിറ്റാമിൻ ബി 12 ധാരാളം ഉൾപ്പെടുത്താം

vitamin B12

ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി 12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ വിറ്റാമിൻ ബി 12 നിർണായകമാണ്.നമ്മുടെ ശരീരത്തിന് വിറ്റാമിൻ ബി 12 സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള കഴിയില്ല എന്നതാണ് യാഥാർഥ്യം. vitamin B12

തണുപ്പ് കാലാവസ്ഥയിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. മതിയായ പോഷകങ്ങൾ നൽകി ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കേണ്ട സമയമാണിത് .ആരോഗ്യമുള്ള ശരീരത്തിന് ജീവകങ്ങളും ധാതുക്കളും മതിയായ അളവിൽ വേണം. ജീവകങ്ങളുടെയും അവശ്യ ധാതുക്കളുടെയും അപര്യാപ്തത നിരവധി രോഗങ്ങൾക്ക് കാരണമാകും.

വിറ്റാമിൻ ബി 12 വെള്ളത്തിൽ ലയിക്കും.കോബാലമിൻ എന്നും ഇത് അറിയപ്പെടാറുണ്ട്.സസ്യങ്ങളിലും മൃഗങ്ങളിലും സ്വതന്ത്രമായി ഇത് ഉത്പാദിപ്പിക്കപ്പെടുന്നില്ല. വിറ്റാമിൻ ബി 12-ന് വെജിറ്റേറിയൻ സ്രോതസ്സുകൾ അധികം ഇല്ലാത്തതിനാൽ സസ്യാഹാരികളിൽ ഇതിന്റെ അപര്യാപ്തത സാധാരണയായി കണ്ടുവരാറുണ്ട്.

ശൈത്യകാല രോഗങ്ങൾക്കെതിരെ ജാഗ്രത, ഭക്ഷണത്തിൽ വിറ്റാമിൻ ബി 12 ധാരാളം ഉൾപ്പെടുത്താം

വിറ്റാമിൻ ബി 12 പ്രധാനമായും നോൺ-വെജ് ഭക്ഷണത്തിലും പാൽ, പാലുത്പന്നങ്ങൾ എന്നിവയിലുമാണ് കാണപ്പെടുന്നത്. ഇത് സസ്യാഹാരികളെ ബുദ്ധിമുട്ടിലാക്കുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവർ മൾട്ടിവിറ്റാമിനുകളും ബി 12 സപ്ലിമെന്റുകളും പതിവായി കഴിക്കണം.

ചുവന്ന രക്താണുക്കളുടെ രൂപീകരണം, കോശങ്ങളിലെ ഉപാപചയ പ്രവർത്തനം, ഡി‌എൻ‌എ രൂപീകരണം, അതിന്റെ സമന്വയം എന്നിവയിൽ വിറ്റാമിൻ
ബി 12-ന് പ്രധാന പങ്കുണ്ട്. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനത്തിലും നിർണായക പങ്കാണ് ഈ വിറ്റാമിൻ വഹിക്കുന്നത്. മനുഷ്യശരീരം സ്വന്തമായി വിറ്റാമിൻ ബി 12 ഉത്‌പാദിപ്പിക്കാത്തതിനാൽ അത് ഭക്ഷണത്തിലൂടെ ലഭ്യമാക്കുന്നത് പ്രധാനമാണ്.

കോഴിയിറച്ചി

ശൈത്യകാല രോഗങ്ങൾക്കെതിരെ ജാഗ്രത, ഭക്ഷണത്തിൽ വിറ്റാമിൻ ബി 12 ധാരാളം ഉൾപ്പെടുത്താം

കോഴിയിറച്ചി പ്രോട്ടീൻ്റെ മാത്രമല്ല, വിറ്റാമിൻ ബി 12-ന്റെയും പ്രധാന ഉറവിടമാണ്. ഏറ്റവും ജനപ്രിയമായ മാംസാഹാരങ്ങളിൽ ഒന്നാണ് കോഴിയിറച്ചി.

ചീസ്

ചീസിൽ എമ്മെന്റൽ, സ്വിസ്, കോട്ടേജ് ചീസ് (പനീർ) എന്നിവയാണ് വിറ്റാമിൻ ബി 12-ൻ്റെ ഏറ്റവും നല്ല ഉറവിടങ്ങൾ. സസ്യാഹാരികൾക്ക് വിറ്റാമിൻ ബി 12-ൻ്റെ മികച്ച ഉറവിടമാണിത്. എളുപ്പത്തിൽ ലഭ്യമാകുമെന്ന് മാത്രമല്ല, ഏത് സമയത്തും വിവിധ രീതിയിൽ ഉപയോഗിക്കാം.

സംഭാരം

ശൈത്യകാല രോഗങ്ങൾക്കെതിരെ ജാഗ്രത, ഭക്ഷണത്തിൽ വിറ്റാമിൻ ബി 12 ധാരാളം ഉൾപ്പെടുത്താം

വിറ്റാമിൻ ബി 12-ന്റെ മികച്ച ഉറവിടമാണ് പാലുത്പന്നങ്ങൾ. സംഭാരത്തിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. എളുപ്പത്തിൽ ലഭ്യമായ വെജിറ്റേറിയൻ സ്രോതസ്സാണിത്. വയറിന് നല്ലതും ദഹനത്തെ സഹായിക്കുന്നതുമാണ്. ഏറെ ആരോഗ്യഗുണങ്ങളുണ്ട്.

സീഫുഡ്

എല്ലാത്തരം കടൽ മത്സ്യങ്ങളും കക്കയിറച്ചിയും വിറ്റാമിൻ ബി 12-ന്റെ മികച്ച ഉറവിടങ്ങളാണ്. നത്തയ്ക്ക, ചിപ്പി, അയല, ചൂര, മത്തി ഉൾപ്പെടെ സമുദ്രവിഭവങ്ങളിലെല്ലാം വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്.

ശൈത്യകാല രോഗങ്ങൾക്കെതിരെ ജാഗ്രത, ഭക്ഷണത്തിൽ വിറ്റാമിൻ ബി 12 ധാരാളം ഉൾപ്പെടുത്താം

മുട്ട

ദൈനംദിന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി 12-ൻ്റെ കുറവ് പരിഹരിക്കാൻ നല്ലതാണ്. പ്രത്യേകിച്ചും മുട്ട കഴിക്കുന്ന വെജിറ്റേറിയൻ ആണെങ്കിൽ, ഇതൊരു മികച്ച ഓപ്ഷനാണ്. പ്രഭാതഭക്ഷണത്തിൽ വേവിച്ച മുട്ടകളും ഉച്ചഭക്ഷണത്തിൽ മുട്ട സാലഡുകളും ഉൾപ്പെടുത്താം.