Movie prime

ആരോഗ്യം നേടാൻ വിറ്റാമിൻ സി

vitamin c വിറ്റാമിൻ സി നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ,പല സങ്കീർണ രോഗങ്ങളിൽ നിന്നും നാം സ്വയം പരിരക്ഷിക്കുകയാണ് ചെയ്യുന്നത് . വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ധാരാളം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക . നമ്മുടെ ‘ശരീരത്തിൽ വിറ്റാമിൻ സി ഉൽപാദിപ്പിക്കുകയോ സംഭരിക്കുകയോ ചെയ്യാത്തതിനാൽ, ദിവസേന നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ സി ഭക്ഷണത്തിലൂടെ നേടേണ്ടതാണ്.വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം . vitamin More
 
ആരോഗ്യം നേടാൻ വിറ്റാമിൻ സി

vitamin c

വിറ്റാമിൻ സി നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ,പല സങ്കീർണ രോഗങ്ങളിൽ നിന്നും നാം സ്വയം പരിരക്ഷിക്കുകയാണ് ചെയ്യുന്നത് .

വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ധാരാളം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക . നമ്മുടെ ‘ശരീരത്തിൽ വിറ്റാമിൻ സി ഉൽ‌പാദിപ്പിക്കുകയോ സംഭരിക്കുകയോ ചെയ്യാത്തതിനാൽ, ദിവസേന നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ സി ഭക്ഷണത്തിലൂടെ നേടേണ്ടതാണ്.വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം . vitamin c

സിട്രസ് ഫലം

ആരോഗ്യം നേടാൻ വിറ്റാമിൻ സി

ഓറഞ്ച്, നാരങ്ങാ പോലുള്ള സിട്രസ് അടങ്ങിയ പഴങ്ങൾ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ജലദോഷം പനി തുടങ്ങിയ അസുഖങ്ങൾക്കെതിരെ പോരാടാനും സഹായിക്കുന്നു. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് അണുബാധകൾക്കെതിരെ ശക്തമായി പോരാടുന്നു .

പേരയ്ക്ക

ആരോഗ്യം നേടാൻ വിറ്റാമിൻ സി

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സി മാത്രമല്ല വിറ്റാമിൻ എ യും പേരയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട് അതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

കിവി

ആരോഗ്യം നേടാൻ വിറ്റാമിൻ സി

ലോകത്തിലെ ഏറ്റവും പോഷകഗുണമുള്ള പഴങ്ങളിൽ ഒന്നാണ് കിവി, അതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അവ പാകമായ ഉടൻ തന്നെ കഴിക്കണം.കാരണം കൂടുതൽ സമയം കഴിയുമ്പോൾ കിവി പഴത്തിലെ വിറ്റാമിൻ സി യുടെ അളവ് കുറഞ്ഞു തുടങ്ങും.

കോളിഫ്ലവർ

ഒരു കപ്പ് മുറിച്ച കോളിഫ്‌ളവറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നമ്മുടെ കോശങ്ങളുടെ തകരാറുകൾ തടയാനും ഇരുമ്പ് ആഗിരണം ചെയ്യാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.ദഹനത്തിനുള്ള ഫൈബർ, രക്തം കട്ടപിടിക്കുന്നതിനെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ കെ, മെറ്റബോളിസത്തിന് വിറ്റാമിൻ ബി 6, , മസ്തിഷ്ക വികാസത്തിന് ആവശ്യമുള്ള വിറ്റാമിൻ ബി എന്നിവയും ധാരാളമായി കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നേടാൻ വിറ്റാമിൻ സി

ബ്രൊക്കോളി

വിറ്റാമിൻ സി കൊണ്ട് നിറച്ച ഒന്നാണ് ബ്രൊക്കോളി ,ഇത് നിങ്ങളുടെ സലാഡുകളിൽ ഉൾപ്പെടുത്തുന്നത് നിറയെ ആരോഗ്യ ഗുണങ്ങൾ നൽകും

ആരോഗ്യം നേടാൻ വിറ്റാമിൻ സി

പപ്പായ

അര കപ്പ് പപ്പായ കഴിക്കുന്നത് വഴി ഒരു ദിവസം മുഴുവൻ ആവശ്യമുള്ള വിറ്റാമിനുകൾ നമുക്ക് ലഭിക്കുന്നു.

ആരോഗ്യം നേടാൻ വിറ്റാമിൻ സി