Movie prime

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

wastes ശ്വസിക്കാനേ പറ്റാത്ത വായു കാരണം ഡൽഹിയിൽ നിന്ന് മാറി നിൽക്കാൻ സോണിയ ഗാന്ധിയെ ഡോക്ടർമാർഉപദേശിച്ചതായും നിർദേശങ്ങൾ കണക്കിലെടുത്ത് അവർ അൽപകാലത്തേക്ക് ഗോവയിലേക്ക് താമസം മാറ്റുന്നതായും വാർത്തകൾ വായിച്ചല്ലോ. വായുമലിനീകരണം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ആസ്ത്മ മുതൽ ശ്വാസകോശ സംബന്ധവും ഹൃദയ സംബന്ധവുമായ അസുഖങ്ങളും വരെ, ആരോഗ്യത്തെ അങ്ങേയറ്റം അപകടപ്പെടുത്തുന്നതാണ് വായുമലിനീകരണം. കോവിഡ് പടർന്നു പിടിക്കാനുള്ള സാധ്യതയുമായും ഇതിന് ബന്ധമുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.നമ്മുടെ ശ്വാസകോശത്തിൻ്റെ പരിപാലനം എന്നത്തേക്കാളും പ്രധാനമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. wastes ചിലതരം More
 
മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

wastes
ശ്വസിക്കാനേ പറ്റാത്ത വായു കാരണം ഡൽഹിയിൽ നിന്ന് മാറി നിൽക്കാൻ സോണിയ ഗാന്ധിയെ ഡോക്ടർമാർഉപദേശിച്ചതായും നിർദേശങ്ങൾ കണക്കിലെടുത്ത് അവർ അൽപകാലത്തേക്ക് ഗോവയിലേക്ക് താമസം മാറ്റുന്നതായും വാർത്തകൾ വായിച്ചല്ലോ. വായുമലിനീകരണം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ആസ്ത്മ മുതൽ ശ്വാസകോശ സംബന്ധവും ഹൃദയ സംബന്ധവുമായ അസുഖങ്ങളും വരെ, ആരോഗ്യത്തെ അങ്ങേയറ്റം അപകടപ്പെടുത്തുന്നതാണ് വായുമലിനീകരണം. കോവിഡ് പടർന്നു പിടിക്കാനുള്ള സാധ്യതയുമായും ഇതിന് ബന്ധമുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.നമ്മുടെ ശ്വാസകോശത്തിൻ്റെ പരിപാലനം എന്നത്തേക്കാളും പ്രധാനമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. wastes

ചിലതരം ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതും ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ഉള്ളതുമായ ഭക്ഷ്യവസ്തുക്കളാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. ഇത് ശ്വാസകോശത്തെ ശുദ്ധീകരിക്കാനും മാലിന്യത്തിൽനിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

ഇഞ്ചി

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

ചുമയും ജലദോഷവും ഭേദമാക്കാൻ നാം സാധാരണ ഉപയോഗിക്കുന്ന വീട്ടുമരുന്നുകളിൽ ഒന്നാണ് ഇഞ്ചി. ധാരാളം ആൻ്റി
ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇഞ്ചിക്കുണ്ട്. ശ്വാസകോശ നാളിയിൽനിന്ന് വിഷാംശം നീക്കം ചെയ്യാൻ ഇഞ്ചി സഹായിക്കുന്നു. വിറ്റാമിനുകളും മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റാ കരോട്ടിൻ, സിങ്ക് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശ്വാസകോശത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നവയാണ്. ചായ, സാലഡ്, കറികൾ, എന്നിവയിലെല്ലാം ഇഞ്ചി ചേർക്കാം.

മഞ്ഞൾ

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞളിലെ സജീവ സംയുക്തങ്ങൾ ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നു. രോഗപ്രതിരോധ ശേഷി
വർധിപ്പിക്കുന്നതിനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. പാൽ, കറികൾ, സാലഡുകൾ തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കളിൽ മഞ്ഞൾ ചേർക്കാവുന്നതാണ്.

തേൻ

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

ഒരു പ്രകൃതിദത്ത മധുര പദാർഥമാണ് തേൻ. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ശ്വസന നാളിയിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ തേൻ കഴിക്കുന്നത് നല്ലതാണ്. ശ്വസന നാളിയുടെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് ശ്വാസകോശത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ജലദോഷത്തിനും ചുമയ്ക്കും തേൻ നല്ലതാണ്.

വെളുത്തുള്ളി

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

വെളുത്തുള്ളിയിലെ അല്ലിസിൻ ആൻ്റി ബയോട്ടിക് ഏജന്റായി പ്രവർത്തിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഗുണകരമാണ്. ഇത് ഇൻഫ്ലമേഷനും ശ്വാസകോശ അർബുദ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു. ആസ്ത്മാ രോഗികൾക്ക് വെളുത്തുള്ളി ഏറെ നല്ലതാണ്.

ഗ്രീൻ ടീ

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

ശരീരഭാരം കുറയ്ക്കുന്നതു മുതൽ ഇൻഫ്ലമേഷനെ ചെറുക്കുന്നത് വരെ ഗ്രീൻ ടീയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസത്തിൽ രണ്ടുതവണ ഗ്രീൻ ടീ കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ആരോഗ്യകരമായ കൊഴുപ്പുകൾ

ശ്വാസകോശം വൃത്തിയാക്കാൻ കാർബോഹൈഡ്രേറ്റ് കുറവുള്ളതും ആരോഗ്യകരമായ കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണം തിരഞ്ഞെടുക്കണം. കൊഴുപ്പിനേക്കാൾ കൂടുതൽ ഓക്സിജൻ ഉപയോഗിച്ചും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളിയുമാണ് ശരീരത്തിൽ കാർബോ ഹൈഡ്രേറ്റിൻ്റെ
മെറ്റബോളിസം നടക്കുന്നത്.

ശ്വാസകോശം ശുദ്ധീകരിക്കാനുള്ള നുറുങ്ങുകൾ

മാലിന്യങ്ങൾ പുറന്തള്ളാം ശ്വാസകോശം ശുദ്ധീകരിക്കാം

എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് ശ്വാസകോശത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. നടത്തം, സൈക്ലിംഗ്, ഓട്ടം, നീന്തൽ, നൃത്തം, ടെന്നീസ്, ബോക്സിങ്ങ് തുടങ്ങി ഏതുതരം എയറോബിക് വ്യായാമവും നല്ലതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ,
എയ്റോബിക് വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശങ്ങൾ തേടേണ്ടതാണ്. പ്രാണായാമം ചെയ്യുന്നതും ശ്വാസകോശത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. മെച്ചപ്പെട്ട എയർ പ്യൂരിഫയർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം. എയർ പ്യൂരിഫയർ വീട്ടിലെ വായുവിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കും. ഇത് ആത്യന്തികമായി നിങ്ങളുടെ ശ്വാസകോശത്തിനും നല്ലതാണ്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ