Movie prime

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ‘എ’

lijo jose pellissery ഇന്നലെ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില് ഒരു പോസ്റ്റ് ഇട്ടു. ‘ഞാനൊരു സിനിമ പിടിക്കാന് പോകുവാടാ, ആരാടാ തടയാന്?’ പോസ്റ്റ് ഫേസ്ബുക്കില് പ്രത്യക്ഷപ്പെട്ടപ്പോള് മുതല് ആരാധകര് പല പല നിഗമനങ്ങളിലേക്കും പോയിരുന്നു. lijo jose pellissery ലിജോയുടെ അടുത്ത ചിത്രത്തിന്റെ പേരാണ് ‘ആരാടാ തടയാന്’ എന്നതായിരുന്നു അതിലെ പ്രധാന നിഗമനം. എന്നാല് ലിജോ അതെല്ലാം തള്ളിക്കളഞ്ഞു. പക്ഷെ ഇന്നലെ അര്ദ്ധരാത്രിയില് ലിജോ തന്റെ അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എ’ (A) എന്ന More
 
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ‘എ’

lijo jose pellissery

ഇന്നലെ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ ഇട്ടു. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍?’ പോസ്റ്റ്‌ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതല്‍ ആരാധകര്‍ പല പല നിഗമനങ്ങളിലേക്കും പോയിരുന്നു. lijo jose pellissery

ലിജോയുടെ അടുത്ത ചിത്രത്തിന്‍റെ പേരാണ് ‘ആരാടാ തടയാന്‍’ എന്നതായിരുന്നു അതിലെ പ്രധാന നിഗമനം. എന്നാല്‍ ലിജോ അതെല്ലാം തള്ളിക്കളഞ്ഞു. പക്ഷെ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലിജോ തന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘എ’ (A) എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ബാക്കി വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും കഥയെ ചുറ്റിപ്പറ്റി ആരാധകര്‍ ഇപ്പോഴേ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

ചിത്രത്തിന്‍റെ ഒരു ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ ലിജോ ഷെയര്‍ ചെയ്തിട്ടുണ്ട്. വിനയ് ഫോര്‍ട്ട്‌,ചെമ്പന്‍ വിനോദ് എന്നിവര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും ലിജോ ഇതേപറ്റി പ്രതികരിച്ചിട്ടില്ല. ജൂലൈ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് ലിജോ അറിയിച്ചിരിക്കുന്നത്.

 

View this post on Instagram

 

Rolling from july 1st

A post shared by lijo jose pellissery (@lijo_lebowski) on

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാത്തിനും വ്യക്തമായ ഒരു തീരുമാനം എടുത്തതിനു ശേഷം മാത്രമേ ഷൂട്ടിംഗ് പുനരാരംഭിക്കാവൂ എന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ ലിജോ,ആഷിക് അബു, ഖാലിദ്‌ റഹ്മാന്‍ എന്നിവര്‍ സംഘടനയുടെ ഈ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് ഇന്നലെ പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്.