തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുകയാണ്. സ്ഥാനാർഥിയും പ്രവർത്തകരും കൂട്ടമായി വന്നു കൈകൂപ്പി കാലുപിടിച്ചു വോട്ട് ചോദിക്കുന്ന ആ പഴയ തിരഞ്ഞെടുപ്പല്ല ഇത്. കോവിഡ് മഹാമാരി പൂട്ടിട്ട ഒരു കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖവും മാറുകയാണ്. സോഷ്യൽ മീഡിയ ആണ് എല്ലാവരുടെയും തട്ടകം. വ്യത്യസ്ഥമായ ആശയങ്ങൾ ഉപയോഗിച്ചു ഡിജിറ്റൽ പ്ലാറ്റ് ഫോർമുകളിൽ പ്രചാരണം കളർഫുൾ ആവുകയാണ്.