Movie prime

കോവിഡിൻ്റെ മറവിൽ നടക്കുന്നത് കേന്ദ്രസർക്കാർ കൊള്ള

covid-19 കോൺഗ്രസ്സിന് സ്വകാര്യവത്ക്കരണത്തോടോ, കൺസൾട്ടൻസി രാഷ്ട്രീയത്തോടോ എതിർപ്പില്ല. ആർ.എസ്.എസ്, ബി.ജെ.പി. തുടങ്ങിയ സവർണ ഹിന്ദുത്വ സംഘടനകളെ സംബന്ധിച്ചിടത്തോളം അവർ പൊതുമേഖലയോടും സോഷ്യലിസ്റ്റ് സമ്പദ്ഘടനയോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലർത്തുന്നവരാണ് .സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനം 1,40,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് മുക്കിയ നീരജ് മോദിക്കെതിരെയുള്ള തെളിവുകൾ മറച്ച് വെച്ചതിന് നടപടികൾ നേരിടുന്ന സ്ഥാപനമാണ്. മാത്രമല്ല, ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ചന്ദ കൊച്ചാറിന് More
 
കോവിഡിൻ്റെ മറവിൽ നടക്കുന്നത് കേന്ദ്രസർക്കാർ കൊള്ള

covid-19

കോൺഗ്രസ്സിന് സ്വകാര്യവത്ക്കരണത്തോടോ, കൺസൾട്ടൻസി രാഷ്ട്രീയത്തോടോ എതിർപ്പില്ല. ആർ.എസ്.എസ്, ബി.ജെ.പി. തുടങ്ങിയ സവർണ ഹിന്ദുത്വ സംഘടനകളെ സംബന്ധിച്ചിടത്തോളം അവർ പൊതുമേഖലയോടും സോഷ്യലിസ്റ്റ് സമ്പദ്ഘടനയോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലർത്തുന്നവരാണ് .സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനം 1,40,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് മുക്കിയ നീരജ് മോദിക്കെതിരെയുള്ള തെളിവുകൾ മറച്ച് വെച്ചതിന് നടപടികൾ നേരിടുന്ന സ്ഥാപനമാണ്. മാത്രമല്ല, ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ചന്ദ കൊച്ചാറിന് ക്ലീൻ ചീട്ട് കൊടുത്ത സ്ഥാപനം കൂടിയാണ്.കേരള സർക്കാർ ഇതൊക്കെ ചെയ്തത് ബോധപൂർവമോ അബോധപൂർവമോ എന്നതല്ല, മറിച്ച് സർക്കാരിന്റെ സ്വകാര്യവത്ക്കരണത്തോടുള്ള നിലപാട് എന്താണ് എന്നതാണ് ഇവിടത്തെ ഗൗരവതരമായ പ്രശ്നം. കൺസൾട്ടൻസി രാഷ്ട്രീയത്തോടും സാമ്രാജ്യത്വ മൂലധനത്തോടും ഉള്ള വ്യവസ്ഥാപിത ഇടതുപക്ഷത്തിൻ്റെ സമീപനം എന്താണെന്നുള്ളതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. covid-19

രാഷ്ട്രീയ നിരീക്ഷകൻ
ടി ആർ രമേഷ് എഴുതുന്നു

കോവിഡിന്റെ മറവിൽ ഇന്ത്യയുടെ നിധികുംഭങ്ങൾ മുഴുവൻ ഒറ്റയടിക്ക് ചുളുവിൽ കൈമാറുകയാണ് മോദി. ആർക്കെല്ലാമാണ് ഇത് താലത്തിൽ വെച്ച് കൊടുക്കുന്നത്. വൻകിട വിദേശ കുത്തകകൾക്ക്, സ്വന്തം പിണിയാളുകളായ അദാനിക്ക്, അംബാനിക്ക് പിന്നെ ടാറ്റക്ക്, എസ്സാറിന് അങ്ങനെ പോകുന്നു പേരുകൾ. ഇവർ ചെയ്യുന്ന പ്രധാന ‘വ്യവസായം’ എന്താണെന്നല്ലേ? ലക്ഷക്കണക്കിന് കോടി രൂപ നമ്മുടെ പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പയായി അടിച്ച് മാറ്റുക. പിന്നെ അത് എഴുതിതള്ളിക്കുക. ആ പണംകൊണ്ട് ജനങ്ങളുടെ ചിലവിൽ പടുത്തുയർത്തിയ പൊതുമേഖല സ്ഥാപനങ്ങൾ ഒന്നാകെ കൈക്കലാക്കുക.

ഇങ്ങിനെ ചെയ്യുന്നത് രാജ്യസ്നേഹം. അതിനെ എതിർക്കുന്നതോ രാജ്യദ്രോഹവും. ഇന്ത്യയിലെ സ്വകാര്യവത്ക്കരണത്തിന്റെ രീതി ലോകത്തെവിടെയും ഉണ്ടെന്ന് തോന്നുന്നില്ല. ഈ പകൽകൊള്ളക്കെതിരെ പുകഞ്ഞുകൊണ്ടിരിക്കുന്ന അമർഷത്തെ ഉണർത്തി വിടാൻ പക്ഷെ, എവിടെ തൊഴിലാളി സംഘടനകൾ? എവിടെ പ്രതിപക്ഷ പാർട്ടികൾ? അതിന് ആദ്യമായി സ്വകാര്യ വത്ക്കരണത്തിനെതിരെ നിലപാടുണ്ടാകണം. ഇന്ത്യൻ കോർപ്പറേറ്റ് കുത്തകകളും അവർക്ക് സാമ്രാജ്യത്വ മൂലധനവുമായി ഉള്ള ബന്ധങ്ങളെക്കുറിച്ചറിയണം. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളായ ഐ.എം.എഫ്, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെയും അവരുടെ തന്നെ നിർദേശാനുസരണം മുളച്ച് പൊന്തുന്ന കോർപ്പറേറ്റ് കൺസൾട്ടൻസികളുടെയും ശൃംഖലാ ബന്ധങ്ങളെക്കുറിച്ചറിയണം. പൊതുമേഖലയുടെ ശരിയായ പങ്കിനെക്കുറിച്ചും അറിയണം. പൊതുമേഖലയ്ക്കെതിരെ സ്വകാര്യ മേഖലയെ ഉയർത്തി പിടിക്കുന്ന നവലിബറൽ ചിത്ത രോഗികൾ പറയും പോലെ പ്രശ്നം പൊതുമേഖലയുടേതല്ല. മറിച്ച്, പ്രശ്നം അത് പ്രയോഗിക്കുന്നിടത്താണ്. അത് ഭരണത്തിലിരിക്കുന്നവരുടെ വർഗ സ്വഭാവത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് സ്വകാര്യവത്ക്കരണത്തിനെതിരായ സമരം ഭരണകൂടത്തിനെതിരായ സമരം കൂടി ആയിരിക്കണം.

കോൺഗ്രസ്സിന് സ്വകാര്യവത്ക്കരണത്തോടോ, കൺസൾട്ടൻസി രാഷ്ട്രീയത്തോടോ എതിർപ്പില്ല. ശശി തരൂരിന്റെ നിലപാടിൽ നിന്ന് അത് കൂടുതൽ വ്യക്തമാണുതാനും. പിന്നെ ചെന്നിത്തലയുടേത്, അത് എതെങ്കിലും രീതിയിൽ സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള വികാരത്തെ സി.പി.ഐ.(എം) അടിച്ചുമാറ്റുമോ എന്ന ആശങ്ക മാത്രം.

ആർ.എസ്.എസ്, ബി.ജെ.പി. തുടങ്ങിയ സവർണ ഹിന്ദുത്വ സംഘടനകളെ സംബന്ധിച്ചിടത്തോളം അവർ പൊതുമേഖല എന്നതിനോടും, സോഷ്യലിസ്റ്റ് സമ്പദ്ഘടന, സമത്വം എന്നതിനോടുമൊക്കെ കടുത്ത വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്നവരാണ്. അവർക്ക് പൊതുമേഖലയൊന്നാകെ തച്ചുതകർത്ത് തരിപ്പണമാക്കണം. കാരണം മനു നീതിയിലേക്ക് ഒരു തിരിച്ചുപോക്കിന് അതും കൂടി വേണമല്ലോ. ഹൈന്ദവ മതം അഥവ ബ്രാഹ്മണമതം എന്നൊക്കെ പറയുന്നതിന്റെ ഉത്ഭവം തന്നെ വിവേചനപരമായിരുന്നു എന്നോർക്കണം. അത് മനഷ്യരെ തൊട്ടുകൂടാത്തവരും തീണ്ടി കൂടാത്തവരും മാത്രമല്ല, സമ്പത്താർജിക്കാൻ പാടില്ലാത്തവരുമായി മാറ്റി നിർത്തിയവരാണ്.

ഗോഹട്ടി, അഹമ്മദാബാദ് എയർപ്പോർട്ടുകൾ കൈലാക്കിയതിന് ശേഷം ഒരു കടലാസ് കച്ചവടത്തിലൂടെ ഇപ്പോഴിതാ തിരുവനന്തപുരവും അദാനി കൈക്കലാക്കിയിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇപ്പോൾ വിവാദമായിരിക്കുന്നത്. കേരള സർക്കാരിന്റെ ഏജൻസിയായ കെ.എസ്.ഐ.സി.ഡി എന്ന സ്ഥാപനം വിമാനത്താവളത്തിന്റെ ടെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കെ.പി.എം.ജി എന്ന കൺസൾട്ടൻസിയെ ഏൽപ്പിക്കുന്നു. ഇതിനു വേണ്ട ലീഗൽ ഒപ്പിനിയനുവേണ്ടി കേരള സർക്കാർ അദാനിയുടെ മരുമകളുടെയും അവരുടെ അച്ഛന്റെയും അധീനതയിലുള്ള സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തെയും സമീപിക്കുന്നു. ഈ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനമാകട്ടെ 1,40,000 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് മുക്കിയ നീരജ് മോദിക്കെതിരെയുള്ള തെളിവുകൾ മറച്ച് വെച്ചതിന് നടപടികൾ നേരിടുന്ന സ്ഥാപനമാണ്. മാത്രമല്ല, ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ചന്ദ കൊച്ചാറിന് ക്ലീൻ ചീട്ട് കൊടുത്ത സ്ഥാപനം കൂടിയാണ്. കേരള സർക്കാർ ഇതൊക്കെ ചെയ്തത് ബോധപൂർവമോ അബോധപൂർവമോ എന്നതല്ല സർക്കാരിന്റെ സ്വകാര്യവത്ക്കരണത്തിനോടുള്ള നിലപാട് എന്താണ് എന്നതാണ് പ്രശ്നം. കൺസൾട്ടൻസി രാഷ്ട്രീയത്തോടും സാമ്രാജ്യത്വ മൂലധനത്തോടും ഉള്ള സമീപനം എന്താണെന്നുള്ളതാണ്.

ചുരുങ്ങിയ പക്ഷം കൽക്കത്താ വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ മമതാ ബാനർജി ചെയ്തതുപോലെ സമരത്തിലൂടെയും നിയമപരമായും ഇതിനെ നേരിടാമായിരുന്നല്ലോ. എഴുമാസത്തിലധികം സമയവും ഉണ്ടായിരുന്നല്ലോ. കേരള സർക്കാർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് മാത്രം പോയതുകൊണ്ടല്ലേ സുപ്രീം കോടതി പ്രസ്തുത ഫയലിന്മേൽ ഹൈക്കോടതിയെ സമീപിക്കാൻ പറഞ്ഞത്. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള വകുപ്പനനുസരിച്ചായിരുന്നില്ലേ. എന്തുകൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നത്? അതിനും നിയമോപദേശം തേടിയത് കൺസൾട്ടൻസികളിൽ നിന്നായിരുന്നോ?

ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. സ്വകാര്യവത്ക്കരണം എന്നത് നൂതനമായ ഒരാശയമല്ല. ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ആഡം സ്മിത്ത് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഒരു കൂട്ടം കുത്തക വർത്തക പ്രമാണിമാരുടെ സ്വാധീനത്തിലുള്ള ഒരു ഗവർമെന്റ് ആരായിരുന്നാലും ഒരു ഗവർമെന്റിനെ പ്രദാനം ചെയ്യാൻ കഴിവുള്ളവരായിരിക്കില്ല. ജനങ്ങളുടെ പൊതു സ്വത്തുക്കൾ ഒരു കൂട്ടം വർത്തക കുത്തകകളുടെ കയ്യിൽ ഏൽപ്പിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷവും ചെയ്യും.