Movie prime

ഫ്ലോറൻ്റിനോ അരിസയും ഫെർമിന ഡാസയും

ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെകോളറാകാലത്തെ പ്രണയം എന്ന വിശ്വപ്രസിദ്ധ നോവലിലെ കഥാപാത്രങ്ങൾ. പ്രണയത്തിൻ്റെയും കാമനകളുടെയും എക്കാലത്തെയും മഹത്തായ സർഗാത്മക ആവിഷ്കാരമെന്ന നിലയിൽ ലോകം മുഴുവൻ കേൾവികേട്ട ഒരു പ്രണയകഥയിലെ ജോഡികൾ. കൊറോണാ കാലത്തും പ്രണയമുണ്ടാകുന്നുണ്ട്. മഹാമാരിയും മരണവും വിതയ്ക്കുന്ന ഊഷര കാലത്തും ഹൃദയങ്ങളിൽ പ്രണയം നാമ്പിടുന്നുണ്ട്. തളിർക്കുകയും പൂക്കുകയും വെയിൽ മരങ്ങൾക്കു കീഴെ കൂടൊരുക്കുകയും ചെയ്യുന്നുണ്ട്. പ്രണയം പൂത്തുലഞ്ഞു നില്ക്കുന്ന ഒരു വസന്ത ഋതുവാണ് ഇമബാബുവിന് കൊറോണാ കാലം. ഫെർമിന ഡോസയുമായുള്ള ആദ്യദർശനത്തിൽ തന്നെ അനുരാഗലോല വിവശനാവുന്ന ഫ്ലോറൻ്റിനോയെ പോലെ More
 
ഫ്ലോറൻ്റിനോ അരിസയും ഫെർമിന ഡാസയും

ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ
കോളറാകാലത്തെ പ്രണയം എന്ന വിശ്വപ്രസിദ്ധ നോവലിലെ കഥാപാത്രങ്ങൾ.

പ്രണയത്തിൻ്റെയും കാമനകളുടെയും എക്കാലത്തെയും മഹത്തായ സർഗാത്മക ആവിഷ്കാരമെന്ന നിലയിൽ ലോകം മുഴുവൻ കേൾവികേട്ട ഒരു പ്രണയകഥയിലെ ജോഡികൾ.

കൊറോണാ കാലത്തും പ്രണയമുണ്ടാകുന്നുണ്ട്. 

മഹാമാരിയും മരണവും വിതയ്ക്കുന്ന ഊഷര കാലത്തും ഹൃദയങ്ങളിൽ പ്രണയം നാമ്പിടുന്നുണ്ട്.

തളിർക്കുകയും പൂക്കുകയും വെയിൽ മരങ്ങൾക്കു കീഴെ കൂടൊരുക്കുകയും ചെയ്യുന്നുണ്ട്.

പ്രണയം പൂത്തുലഞ്ഞു നില്ക്കുന്ന ഒരു വസന്ത ഋതുവാണ് ഇമബാബുവിന്  കൊറോണാ കാലം.

ഫ്ലോറൻ്റിനോ അരിസയും ഫെർമിന ഡാസയും
രാവിൽ

ഫെർമിന ഡോസയുമായുള്ള ആദ്യദർശനത്തിൽ തന്നെ അനുരാഗലോല വിവശനാവുന്ന ഫ്ലോറൻ്റിനോയെ പോലെ പ്രേമാതിരേകത്താൽ തുള്ളിത്തുളുമ്പുന്ന ഒരു പാവം കാമുക ഹൃദയത്തെയാണ് കൊറോണ കാലത്ത് അയാൾ വരച്ചുവെയ്ക്കുന്നത്. 

പ്രണയവെയിൽച്ചൂടിൽ ഉരുകിയൊലിക്കുന്ന ഹൃദയപുഷ്പങ്ങൾ- ഇമബാബുവിലെ പ്രതിഭാധനനായ ചിത്രകാരൻ്റെ രചനകളെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം.

ഫ്ലോറൻ്റിനോ അരിസയും ഫെർമിന ഡാസയും
ഞങ്ങൾ

മാതൃഭൂമിയും മാധ്യമവും മലയാളവും ദേശാഭിമാനിയും അടക്കമുള്ള മുൻനിര മലയാളം വാരികകളിലും ഓപ്പൺ പോലുള്ള ഇംഗ്ലീഷ് മാഗസിനുകളിലും ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള   പ്രശസ്തനായ ഈ ഫോട്ടോഗ്രാഫറിൻ്റെ അത്ര പ്രശസ്തമല്ലാത്ത ഒരു ഹോബിയാണ് ചിത്രകല.

പല പല വർണങ്ങൾ വാരി വിതറിയ മനോഹരമായ പച്ചത്തുരുത്തും, വെയിൽ മരങ്ങളും, പ്രണയമഴ തുമ്പികളും, പ്രണയഗന്ധമുള്ള പൂക്കളും സൗരഭ്യം നിറയ്ക്കുന്ന ഇമ ബാബുവിലെ ചിത്രകാരനെ അടുത്തറിയാം.

കൊറോണാകാലത്തെ പ്രണയം ആവിഷ്കരിക്കുന്ന ഇമ ബാബുവിൻ്റെ ചിത്രങ്ങളിൽ ചിലത് താഴെ: