Movie prime

ലൊയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്‌സ് അവാര്‍ഡുകള്‍ ജൂണ്‍ 15 ന് സമ്മാനിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ ലൊയോള സ്കൂളിലെ പൂര്വ വിദ്യാര്ഥി സംഘടനായ ലൊയോള ഓള്ഡ് ബോയ്സ് അസോസിയേഷന് (ലോബ) ഏര്പ്പെടുത്തിയ ഗ്ലോബല് ലീഡര്ഷിപ്പ് അവാര്ഡ് ഡോ. സുജിത് വര്ഗീസ് തോമസിനും യങ്ങ് അച്ചീവേഴ്സ് അവാര്ഡ് സഞ്ജയ് വിജയകുമാറിനും സമ്മാനിക്കും. 2019 ജൂണ് 15 ശനിയാഴ്ച വൈകീട്ട് 6.30ന് ശ്രീമൂലം ക്ലബ്ബില് നടക്കുന്ന അവാര്ഡ്ദാന ചടങ്ങില് ദക്ഷിണ വ്യോമസേന മേധാവി എയര് മാര്ഷല് ബി സുരേഷ് മുഖ്യാതിഥിയാവും. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെക്കാലത്തെ നിരന്തര പരിശ്രമത്തിലൂടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഉത്തര്പ്രദേശിലെ More
 
ലൊയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്‌സ് അവാര്‍ഡുകള്‍ ജൂണ്‍ 15 ന് സമ്മാനിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ ലൊയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനായ ലൊയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ (ലോബ) ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ഡോ. സുജിത് വര്‍ഗീസ് തോമസിനും യങ്ങ് അച്ചീവേഴ്‌സ് അവാര്‍ഡ് സഞ്ജയ് വിജയകുമാറിനും സമ്മാനിക്കും. 2019 ജൂണ്‍ 15 ശനിയാഴ്ച വൈകീട്ട് 6.30ന് ശ്രീമൂലം ക്ലബ്ബില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് മുഖ്യാതിഥിയാവും.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെക്കാലത്തെ നിരന്തര പരിശ്രമത്തിലൂടെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ബ്രോഡ്‌വെല്‍ ആശുപത്രിയുടെ ശോച്യാവസ്ഥകള്‍ പരിഹരിച്ച് മികച്ചതും ആധുനിക സൗകര്യങ്ങള്‍ ഉള്ളതുമായ ആശുപത്രിയാക്കി മാറ്റിയതില്‍ വഹിച്ച പങ്കാണ് ഡോ. സുജിത് വര്‍ഗീസ് തോമസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ആഗോള ശ്രദ്ധ നേടിയെടുത്ത മോബ് മി യുടെ സ്ഥാപകനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ബോര്‍ഡിന്റെ ചെയര്‍മാനുമാണ് സഞ്ജയ് വിജയകുമാര്‍.
2015 ലാണ് ലോബ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ഇത്തരം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ വിദ്യാലയമാണ് തിരുവനന്തപുരത്തെ ലൊയോള സ്‌കൂള്‍. ലോബയുടെ നാലാമത് പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്.

സ്‌കൂളിലെ 1993 ബാച്ച് വിദ്യാര്‍ഥിയായിരുന്നു സുജിത് വര്‍ഗീസ് തോമസ്. വെല്ലൂര്‍ ക്രിസ്‌ററ്യന്‍ മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ഉപരിപഠനം പൂര്‍ത്തിയാക്കിയത്. പുരാതനമായ ബ്രോഡ്വെല്‍ ആശുപത്രിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റി ഗ്രാമീണ യു പി യിലെ ഏറ്റവും മികച്ച ആശുപത്രിയായി വികസിപ്പിക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്. ആശുപതിയുടെ വളര്‍ച്ചയ്ക്കായി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച അദ്ദേഹം ഒട്ടേറെ സാമൂഹ്യാരോഗ്യ പദ്ധതികള്‍ക്ക് രൂപം നല്‍കി. പ്രദേശത്തെ പ്രാഥമികാരോഗ്യ പ്രവര്‍ത്തനങ്ങളും രോഗ പ്രതിരോധ നടപടികളും ഊര്‍ജിതമാക്കി. ബ്രോഡ്‌വെല്‍ ആശുപതിയുടെ സാന്ത്വന ചികിത്സാ വിഭാഗത്തിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയായി. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഡോ. സുജിത് വര്‍ഗീസ് തോമസ് ഈ വിജയം നേടിയെടുത്തത്. ആരോഗ്യമേഖലയിലെ അധികൃതരുടെ അനാസ്ഥയും സന്ദേഹങ്ങളും സാമ്പത്തികമായ പ്രയാസങ്ങളും കൂടാതെ വധ ഭീഷണി തന്നെ നേരിടേണ്ടിവന്നു. എന്നാല്‍ തിരിച്ചടികളില്‍ തളരാതെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും പുലര്‍ത്തി വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്നതില്‍ ഡോക്ടറും അദ്ദേഹത്തിന്റെ കുടുംബവും അസാമാന്യമായ പാടവമാണ് പ്രകടമാക്കിയത്. ലൊയോളയ്ക്കു മാത്രമല്ല രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാവുന്ന അതുല്യ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

ലൊയോളയിലെ 2000 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു സഞ്ജയ് വിജയകുമാര്‍. നിലവില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ബോര്‍ഡിന്റെ ചെയര്‍മാനും എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ അദ്ദേഹം എ ഐ സി ടി ഇ സ്റ്റാര്‍ട്ടപ്പ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയില്‍ അംഗവുമാണ്. കോളെജ് പഠനം കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ മോബ് മി എന്ന നൂതനമായ സ്റ്റാര്‍ട്ടപ്പിന് രൂപം കൊടുക്കുകയും ആഗോള തലത്തില്‍ ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പ് സംരംഭമായി അതിനെ മാറ്റിത്തീര്‍ക്കുകയും ചെയ്തു. അതാത് സംസ്ഥാനത്തെ സര്‍ക്കാരുകളുടെയും നാസ്‌കോമിന്റെയും സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കുന്ന അദ്ദേഹം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്നു. വരും തലമുറയുടെ ഭാവി രൂപപ്പെടുത്തുന്ന പുത്തന്‍ പാഠ്യപദ്ധതി നൂതനമായ കാഴ്ചപ്പാടോടെ വികസിപ്പിച്ചെടുക്കുന്നതില്‍ തല്പരനായ അദ്ദേഹം ആ മേഖലയിലും നിസ്തുലമായ സംഭാവനകള്‍ നല്കിപ്പോരുന്നു.

ലൊയോളയുടെ പൂര്‍വ വിദ്യാര്‍ഥികളില്‍ അസാധാരണമായ മികവും ശേഷിയും വ്യക്തിത്വവും പ്രകടമാക്കി അനുകരണീയമായ ജീവിത മാതൃകകളായി മാറിയവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് മാര്‍ഗദര്‍ശനം പകരുകയാണെന്ന് ലോബ പ്രസിഡന്റ് ഡോ. സി വി റാം മോഹന്‍ അഭിപ്രായപ്പെട്ടു. ലോകത്ത് മാറ്റങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ക്ക് ഇത്തരം പുരസ്‌കാരങ്ങള്‍ പ്രചോദനമാകും.
2016 ല്‍ ലോബ 120 ഓളം വരുന്ന സ്‌കൂള്‍ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. 2018 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നോണ്‍ ടീച്ചിങ്ങ് ജീവനക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കി.