Movie prime

“ചില കോണ്ടം പരസ്യങ്ങൾ പോർണോ സിനിമകൾ പോലെ”: ചാനലുകളിലെ അശ്ലീല പരസ്യങ്ങൾ വിലക്കി മദ്രാസ് ഹൈക്കോടതി

നീതി നടപ്പിലാക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും വിശാലമായ താത്പര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ടെലിവിഷൻ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന അശ്ലീല പ്രോഗ്രാമുകൾക്കും പരസ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് അവിഷ്കാര സ്വാതന്ത്ര്യ കാര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിശാലമായ താത്പര്യങ്ങൾ കൂടി സംരക്ഷിച്ചുവേണം നീതി നടപ്പിലാക്കേണ്ടത് എന്ന് കോടതി നിരീക്ഷിച്ചത്. രാത്രി പത്തുമണിയോടെ മിക്കവാറും എല്ലാ ചാനലുകളിലും കോണ്ട ത്തിൻ്റെ പരസ്യങ്ങൾ കാണിക്കുന്നുണ്ട്. കോണ്ടം വിൽപന പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള അത്തരം പരസ്യങ്ങളിലൂടെ അശ്ലീലമാണ് പ്രദർശിപ്പിക്കുന്നത്. കുടുംബങ്ങളിൽ More
 
“ചില കോണ്ടം പരസ്യങ്ങൾ  പോർണോ സിനിമകൾ പോലെ”: ചാനലുകളിലെ അശ്ലീല പരസ്യങ്ങൾ വിലക്കി മദ്രാസ് ഹൈക്കോടതി

നീതി നടപ്പിലാക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും വിശാലമായ താത്പര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ടെലിവിഷൻ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന അശ്ലീല പ്രോഗ്രാമുകൾക്കും പരസ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് അവിഷ്കാര സ്വാതന്ത്ര്യ കാര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിശാലമായ താത്പര്യങ്ങൾ കൂടി സംരക്ഷിച്ചുവേണം നീതി നടപ്പിലാക്കേണ്ടത് എന്ന് കോടതി നിരീക്ഷിച്ചത്.

രാത്രി പത്തുമണിയോടെ മിക്കവാറും എല്ലാ ചാനലുകളിലും കോണ്ട ത്തിൻ്റെ പരസ്യങ്ങൾ കാണിക്കുന്നുണ്ട്. കോണ്ടം വിൽപന പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള അത്തരം പരസ്യങ്ങളിലൂടെ അശ്ലീലമാണ് പ്രദർശിപ്പിക്കുന്നത്. കുടുംബങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ഇത്തരം പരസ്യങ്ങൾ കാണുന്നത്. ഇത്തരം പരസ്യങ്ങളിലെ പോർണോഗ്രാഫിക് ഉള്ളടക്കം ആരെയും ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ എൻ കിരുബകരൻ, പുകളേന്തി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ലവ് ഡ്രഗ്സ് വിഭാഗത്തിലുള്ള ചില ഉത്പന്നങ്ങളുടെ പരസ്യങ്ങൾ കണ്ടാൽ പോർണോ സിനിമ കാണുന്നതുപോലെയാണ്.

വിരുതുനഗർ സ്വദേശിയായ കെ എസ് സഹദേവരാജ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്. പ്രോഗ്രാം കോഡ്, അഡ്വർടൈസ്മെൻ്റ് കോഡ് എന്നിവ ലംഘിച്ചാണ് ടെലിവിഷൻ ചാനലുകളും കേബിൾ ഓപ്പറേറ്റർമാരും പരിപാടികളും പരസ്യങ്ങളും പ്രക്ഷേപണം ചെയ്യുന്നതെന്നും അശ്ലീലം കലർന്ന ഇത്തരം കണ്ടൻ്റുകൾ മോണിറ്ററിങ്ങ്, പ്രോസിക്യൂഷൻ, പ്രീ-സെൻസർഷിപ്പ് ചട്ടങ്ങൾക്ക് വിധേയമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അശ്ലീല പരിപാടികൾ പ്രദർശിപ്പിക്കുന്ന വർക്കെതിരെ പരാതികൾ നൽകാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

കേന്ദ്ര ഇൻഫൊർമേഷൻ, പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി, ന്യൂസ്, ഫിലിം ടെക്നോളജി, ഫിലിം ലോ ഡിപ്പാർട്മെൻ്റ് സെക്രട്ടറി, തമിഴ്നാട് സർക്കാർ, വിരുതുനഗർ ജില്ല കളക്റ്റർ, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരെ കക്ഷി ചേർത്തുള്ള പൊതുതാത്പര്യ ഹർജിയിൽ എല്ലാ അശ്ലീല പരിപാടികളും നിർത്തി വെയ്ക്കാനുള്ള ഉത്തരവ് ഉടനടി നൽകണം എന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടത്.

1995-ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയന്ത്രണ നിയമം പതിനാറാം വകുപ്പ് പ്രകാരം ചാനലുകളിലെ നഗ്നത പ്രദർശനം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
1994-ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റൂൾ ഏഴ് (ഒന്ന്) പ്രകാരം സദാചാര വിരുദ്ധവും അന്തസ്സിനെ ഹനിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതും കുറ്റകരമാണ്. റൂൾ ഏഴ് (രണ്ട്) പ്രകാരം ചാനലും കേബിളും വഴി പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാവരുത് എന്നതും കോടതി ചൂണ്ടിക്കാട്ടി. ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന കോണ്ടം, ലവ് ഡ്രഗ്സ്, അടി വസ്ത്രങ്ങൾ എന്നിവയുടെ ചില പരസ്യങ്ങൾ സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതായി കോടതി നിരീക്ഷിച്ചു. ഡോക്ടർമാരുടെ ഉപദേശ രൂപത്തിലാണ് ചിലതെല്ലാം കാണിക്കുന്നത്. ചെറുപ്പക്കാരും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ഇതിൻ്റെ കാഴ്ചക്കാർ.

1952-ലെ സിനിമാട്ടോഗ്രാഫിക് ആക്റ്റ് സെക്ഷൻ 5 (1) പ്രകാരം ഇത്തരം പരിപാടികൾക്കും പരസ്യങ്ങൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന കാര്യത്തെപ്പറ്റി വിശദീകരണം നൽകാൻ ബന്ധപ്പെട്ട കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.