Movie prime

32 വർഷത്തിന് ശേഷം മഹാഭാരതം വീണ്ടും : ഇതാ ഇതിഹാസ പരമ്പരയുടെ ചില പ്രത്യേകതകൾ

21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രാജ്യം കടന്നു പോകുമ്പോൾ പ്രേക്ഷകരുടെ ആവശ്യപ്രകാരം എന്ന പേരിൽ 32 വർഷത്തിന് ശേഷം ഇതിഹാസ പരമ്പര മഹാഭാരതം ദൂരദർശനിൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 9 മണിക്കും ഉച്ചയ്ക്ക് 12നും ദിവസവും രണ്ട് നേരവും സംപ്രേക്ഷണവും ഉണ്ട്. 1988 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സംപ്രേക്ഷണം ആരംഭിച്ച മഹാഭാരതം സീരിയൽ 94 എപ്പിസോഡുകൾ ഉണ്ടായിരുന്നു. ജൂൺ 24 1990ലായിരുന്നു അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. ഐഎംഡിബി റേറ്റിംഗിൽ 10ൽ 8.9 റേറ്റിംഗ് More
 
32 വർഷത്തിന് ശേഷം മഹാഭാരതം വീണ്ടും : ഇതാ ഇതിഹാസ പരമ്പരയുടെ ചില പ്രത്യേകതകൾ

21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രാജ്യം കടന്നു പോകുമ്പോൾ പ്രേക്ഷകരുടെ ആവശ്യപ്രകാരം എന്ന പേരിൽ 32 വർഷത്തിന് ശേഷം ഇതിഹാസ പരമ്പര മഹാഭാരതം ദൂരദർശനിൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 9 മണിക്കും ഉച്ചയ്ക്ക് 12നും ദിവസവും രണ്ട് നേരവും സംപ്രേക്ഷണവും ഉണ്ട്.

1988 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സംപ്രേക്ഷണം ആരംഭിച്ച മഹാഭാരതം സീരിയൽ 94 എപ്പിസോഡുകൾ ഉണ്ടായിരുന്നു. ജൂൺ 24 1990ലായിരുന്നു അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. ഐഎംഡിബി റേറ്റിംഗിൽ 10ൽ 8.9 റേറ്റിംഗ് കിട്ടിയ സീരിയലാണ്. ബി. ആർ. ചോപ്രയാണ് സീരിയലിന്റെ നിർമ്മാതാവ്. അന്നത്തെ കാലത്ത് 50 ലക്ഷം പ്രേക്ഷകർ ഉണ്ടായിരുന്നു മഹാഭാരതത്തിന്. ടിവി എന്നത് ഒരു ആർഭാട വസ്തുവായി കരുതിയിരുന്ന കാലമാണെന്നത് ഓർക്കണം. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ പോലും മഹാഭാരതം വമ്പൻ ഹിറ്റായിരുന്നു. ഇതാ മഹാഭാരതം സീരിയലിന്റെ ചില പ്രത്യേകതകൾ.

  • സീരിയൽ നിർമ്മിക്കാനായി അന്ന് വന്ന ചെലവ് 9 കോടി രൂപയായിരുന്നു.
  • വളരെ പ്രശസ്തനായ ഒരാളെയാണ് ആമുഖ വിവരണത്തിനായി ബി ആർ ചോപ്ര ഉദ്ദേശിച്ചിരുന്നത്. ഇതിഹാസ താരങ്ങളായ ദിലീപ് കുമാറോ എൻ.ടി.രാമ റാവുവോ ആയിരുന്നു ചോപ്രയുടെ മനസ്സിൽ.എന്നാൽ തിരക്കഥാകൃത്ത് ഡോ.റാഹി മസൂമ് അദ്ദേഹത്തെ ‘ഞാൻ സമയം’ എന്ന് തുടങ്ങുന്ന രീതിയിൽ വിവരണം ചെയ്‌താൽ നന്നായിരിക്കുമെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കി.
  • ഇന്ത്യയുടെ ഭൂതകാലവും വർത്തമാന കാലവും സംയോജിപ്പിക്കാൻ കഴിയുന്നത് കൊണ്ടാണ് ഡോ.റാഹി മസൂമ് മഹാഭാരതത്തിന്റെ തിരക്കഥയെഴുതാമെന്ന് സമ്മതിച്ചത്.
  • 1986ൽ മഹാഭാരതത്തിന്റെ മുഴുവൻ എപ്പിസോഡിന്റെ തിരക്കഥയും ദൂരദർശനിൽ അണിയറ പ്രവർത്തകർ സമർപ്പിച്ചു.104 എപ്പിസോഡ് ഉണ്ടായിരുന്ന സ്ക്രിപ്റ്റ് പിന്നീട് 94 എപ്പിസോഡായി വെട്ടിച്ചുരുക്കി.
  • അഭിനയിക്കാൻ താല്പര്യം കാണിച്ചു 15,000 അപേക്ഷകൾ ലഭിച്ചെങ്കിലും 1500 പേർ മാത്രമേ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചുള്ളൂ.
  • ഗുഫി പൈന്റലായിരുന്നു സീരിയലിന്റെ കാസ്റ്റിംഗ് സംവിധായകൻ.അദ്ദേഹം തന്നെയാണ് ശകുനിയുടെ വേഷവും ചെയ്തത്.8 മാസം എടുത്താണ് സീരിയലിലേക്ക് താരങ്ങളെ തെരഞ്ഞെടുത്തത്.
  • സീരിയലിൽ കേന്ദ്ര കഥാപാത്രമായ കൃഷ്ണനെ അവതരിപ്പിച്ച നിതീഷ് ഭരദ്വാജ് പിന്നീട് പദ്മരാജൻ സംവിധാനം ചെയ്ത മലയാള സിനിമയായ ‘ഞാൻ ഗന്ധർവനിൽ’ ഗന്ധർവന്റെ വേഷത്തിൽ അഭിനയിച്ചു.
  • സീരിയലിൽ ദുര്യോധനനായി അഭിനയിച്ച പുനീത് ഇസ്സർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ പിൻഗാമിയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിരുന്നു.