Movie prime

“മഹാഭാരതയുദ്ധം 18 ദിവസമേ നീണ്ടുനിന്നുള്ളൂ. എന്നാൽ 100 ദിവസം പിന്നിട്ടിട്ടും കോവിഡിനെതിരായ യുദ്ധം തുടരുകയാണ്”

Mahabharatham കോവിഡ്-19 നെതിരായ പോരാട്ടം 21 ദിവസത്തിനുള്ളിൽ വിജയിക്കുമെന്ന് നേരത്തേ അഭിപ്രായപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കുത്തുവാക്കുമായി ശിവസേന. സാമ്നയിലെ മുഖപ്രസംഗത്തിലാണ് മോദിയുടെ പേരെടുത്ത് പറഞ്ഞുള്ള വിമർശനം വന്നിട്ടുള്ളത്.Mahabharatham മഹാഭാരതയുദ്ധം പതിനെട്ടു ദിവസമാണ് നീണ്ടുനിന്നത്. എന്നാൽ കോവിഡിന് എതിരായ യുദ്ധം നീളുകയാണ്. നൂറ് ദിനങ്ങൾ പിന്നിട്ടിട്ടും അത് തുടരുകയാണ്. പോരാളികൾ ക്ഷീണിതരായിരിക്കുന്നു. 21 ദിവസത്തിനുള്ളിൽ കോവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി മാർച്ചിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുമ്പത്തെക്കാൾ രൂക്ഷമായി പ്രതിസന്ധി തുടരുകയാണ്. കോവിഡ്-19 നെതിരായ പോരാട്ടം മഹാഭാരത യുദ്ധത്തെക്കാൾ ബുദ്ധിമുട്ടേറിയതാണ് More
 
“മഹാഭാരതയുദ്ധം 18 ദിവസമേ നീണ്ടുനിന്നുള്ളൂ. എന്നാൽ 100 ദിവസം പിന്നിട്ടിട്ടും കോവിഡിനെതിരായ യുദ്ധം തുടരുകയാണ്”

Mahabharatham

കോവിഡ്-19 നെതിരായ പോരാട്ടം 21 ദിവസത്തിനുള്ളിൽ വിജയിക്കുമെന്ന് നേരത്തേ അഭിപ്രായപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കുത്തുവാക്കുമായി ശിവസേന. സാമ്നയിലെ മുഖപ്രസംഗത്തിലാണ് മോദിയുടെ പേരെടുത്ത് പറഞ്ഞുള്ള വിമർശനം വന്നിട്ടുള്ളത്.Mahabharatham

മഹാഭാരതയുദ്ധം പതിനെട്ടു ദിവസമാണ് നീണ്ടുനിന്നത്. എന്നാൽ കോവിഡിന് എതിരായ യുദ്ധം നീളുകയാണ്. നൂറ് ദിനങ്ങൾ പിന്നിട്ടിട്ടും അത് തുടരുകയാണ്. പോരാളികൾ ക്ഷീണിതരായിരിക്കുന്നു.

21 ദിവസത്തിനുള്ളിൽ കോവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കുമെന്ന് പ്രധാനമന്ത്രി മാർച്ചിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ മുമ്പത്തെക്കാൾ രൂക്ഷമായി പ്രതിസന്ധി തുടരുകയാണ്. കോവിഡ്-19 നെതിരായ പോരാട്ടം മഹാഭാരത യുദ്ധത്തെക്കാൾ ബുദ്ധിമുട്ടേറിയതാണ് എന്ന് നാം മനസ്സിലാക്കണം. മഹാമാരിക്കെതിരായ പോരാട്ടം 2021-വരെ തുടരും. അതിനുമുമ്പ് വാക്സിൻ ലഭ്യമാകാത്തതാണ് കാരണം.

ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ച ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയതിൽ മുഖപ്രസംഗം ആശങ്ക പ്രകടിപ്പിക്കുന്നു.

സാമ്പത്തിക സൂപ്പർ പവർ ആകാൻ ആഗ്രഹിക്കുന്ന രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 25,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നിർഭാഗ്യകരവും ഗുരുതരവുമാണ്. രോഗബാധിതരുടെ എണ്ണത്തിൽ നാം റഷ്യയെയും മറികടന്നു.

മഹാരാഷ്ട്രയിൽ വലിയ തോതിൽ രോഗികൾ സുഖം പ്രാപിച്ചുവരുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.

രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പൊലീസുകാരും ആരോഗ്യ പ്രവർത്തകരുമെല്ലാം ഇവിടെ രോഗബാധിതരായി.

വൈറസിനുള്ള വാക്സിൻ 2021-ന് മുമ്പ് ലഭ്യമാകില്ല എന്ന് മുഖപ്രസംഗം എടുത്തു പറയുന്നുണ്ട്.

കൊറോണ വൈറസ് നമുക്കൊപ്പം കുറേക്കാലം കൂടി ഉണ്ടാകുമെന്നും നാം അതിനൊപ്പം തന്നെ ജീവിക്കേണ്ടതുണ്ടെന്നുമുള്ള ഓർമപ്പെടുത്തലോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.