Movie prime

ഫോക്‌സ്‌വാഗനുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി മഹീന്ദ്ര ലോജിസ്റ്റിക്‌സ്

രാജ്യത്തെ ഏറ്റവും വലിയ തേഡ്പാര്ട്ടി ലോജിസ്റ്റിക് സൊലൂഷന് പ്രൊവൈഡറായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്എല്) കാര് നിര്മാതാക്കളായ ഫോക്സ്വാഗന് ഗ്രൂപ്പ് ഇന്ത്യയുടെ ബംഗളരൂവിലേയും ഡല്ഹിയിലേയും പാര്ട്സ് വിതരണ കേന്ദ്രങ്ങള് മാനേജ് ചെയ്യും. ഈ രണ്ടു സെന്ററുകളില്നിന്നും ഇന്ത്യയിലെ വിവിധ മേഖലകളിലെ ഫോക്സ്വാഗന് ഗ്രൂപ്പ് ഡീലര്മാര്ക്ക് ആവശ്യമായ സ്പെയര് പാര്ട്സുകള് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ലഭ്യമാക്കും. ഈ പദ്ധതി നടപ്പാക്കാനായി മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് രണ്ടുലക്ഷം ചതുരശ്രയടി വേര്ഹൗസിംഗ് സ്പേസ് കമ്പനി നിയന്ത്രിക്കുകയും ഫോക്സ്വാഗന് ഗ്രൂപ്പ് ഇന്ത്യയ്ക്കായി സര്വീസ് More
 
ഫോക്‌സ്‌വാഗനുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി മഹീന്ദ്ര ലോജിസ്റ്റിക്‌സ്

രാജ്യത്തെ ഏറ്റവും വലിയ തേഡ്പാര്‍ട്ടി ലോജിസ്റ്റിക് സൊലൂഷന്‍ പ്രൊവൈഡറായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (എംഎല്‍എല്‍) കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ഇന്ത്യയുടെ ബംഗളരൂവിലേയും ഡല്‍ഹിയിലേയും പാര്‍ട്‌സ് വിതരണ കേന്ദ്രങ്ങള്‍ മാനേജ് ചെയ്യും. ഈ രണ്ടു സെന്ററുകളില്‍നിന്നും ഇന്ത്യയിലെ വിവിധ മേഖലകളിലെ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ഡീലര്‍മാര്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ലഭ്യമാക്കും.

ഈ പദ്ധതി നടപ്പാക്കാനായി മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് രണ്ടുലക്ഷം ചതുരശ്രയടി വേര്‍ഹൗസിംഗ് സ്‌പേസ് കമ്പനി നിയന്ത്രിക്കുകയും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ഇന്ത്യയ്ക്കായി സര്‍വീസ് ചെയ്യും. വേര്‍ഹൗസിംഗ് മാനേജ്‌മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയോടെയാണ് വേര്‍ഹൗസിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഇപ്പോള്‍ പൂനയിലെ ചകാനിലെ മേഖല വിതരണ കേന്ദ്രത്തില്‍നിന്ന് സ്‌പെയര്‍പാര്‍ട്ടുകള്‍ പൂനയിലെ തന്നെ ഫോക്‌സ്‌വാഗന്‍ ഉത്പാദന വിഭാഗത്തിലേക്കു മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് എത്തിക്കുന്നുണ്ട്. ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ഇന്ത്യ പ്രതിവര്‍ഷം 6.5 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്.

ലോജിസ്റ്റിക് പാര്‍ട്ണര്‍ എന്ന നിലയില്‍ ഫോക്‌സ്‌വാഗണിന്റെ ഉത്പാദനത്തില്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് സിഇഒ പിറോജ്ഷാ സര്‍ക്കാരി പറഞ്ഞു.