Movie prime

കുനിയാൻ പറഞ്ഞാൽ ഇഴയുന്നവർക്ക് വൈ പ്ലസ് സുരക്ഷ, കർഷകർക്കൊപ്പം നിന്നാൽ ആദായ നികുതിവകുപ്പിൻ്റെ റെയ്ഡും: മഹുവ മൊയ്ത്ര

Mahua Moitra സംവിധായകൻ അനുരാഗ് കശ്യപ്, അഭിനേത്രി തപ്സി പന്നു തുടങ്ങിയവർക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബോളിവുഡിൽ കുനിയാൻ പറഞ്ഞാൽ ഇഴയുന്നവർക്ക് കേന്ദ്ര സർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്നും കർഷക സമരത്തിന് അനുകൂലമായി ശബ്ദമുയർത്തിയാൽ ഐ ടി വകുപ്പിനെ വിട്ട് റെയ്ഡ് നടത്തുമെന്നും തൃണമൂൽ നേതാവ് ട്വീറ്റ് ചെയ്തു. Mahua Moitra ഫാൻ്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിൽ അനുരാഗ് More
 
കുനിയാൻ പറഞ്ഞാൽ ഇഴയുന്നവർക്ക് വൈ പ്ലസ് സുരക്ഷ, കർഷകർക്കൊപ്പം നിന്നാൽ ആദായ നികുതിവകുപ്പിൻ്റെ റെയ്ഡും: മഹുവ മൊയ്ത്ര

Mahua Moitra
സംവിധായകൻ അനുരാഗ് കശ്യപ്, അഭിനേത്രി തപ്സി പന്നു തുടങ്ങിയവർക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബോളിവുഡിൽ കുനിയാൻ പറഞ്ഞാൽ ഇഴയുന്നവർക്ക് കേന്ദ്ര സർക്കാർ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്നും കർഷക സമരത്തിന് അനുകൂലമായി ശബ്ദമുയർത്തിയാൽ ഐ ടി വകുപ്പിനെ വിട്ട് റെയ്ഡ് നടത്തുമെന്നും തൃണമൂൽ നേതാവ് ട്വീറ്റ് ചെയ്തു. Mahua Moitra

ഫാൻ്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിൽ അനുരാഗ് കശ്യപിൻ്റെയും തപ്സി പന്നുവിൻ്റെയും ബോളിവുഡിലെ അറിയപ്പെടുന്ന നിർമാതാവായ മധു മണ്ഡേനയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

2011-ൽ നിർമാതാവ് മധു മണ്ഡേന, സംവിധായകൻ വിക്രമാദിത്യ മോട്വാനി എന്നിവരുമായി ചേർന്ന് അനുരാഗ് കശ്യപ് ആരംഭിച്ച നിർമാണ കമ്പനിയാണ് ഫാൻ്റം ഫിലിംസ്. ചില പ്രശ്നങ്ങളെ തുടർന്ന് രണ്ടുവർഷം മുമ്പ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ക്രമക്കേടും തട്ടിപ്പും ആരോപിച്ചാണ് ഇൻകം ടാക്സ് അധികൃതർ ഇന്നലെ റെയ്ഡ് നടത്തിയത്. എന്നാൽ രാഷ്ട്രീയമായ എതിർപ്പാണ് റെയ്ഡിന് കാരണമെന്നും മോദി വിമർശകർക്കെതിരെയുള്ള ആയുധമായി ഇൻകം ടാക്സ് റെയ്ഡുകൾ മാറിയെന്നും വിമർശകർ ആരോപിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതിൽ യാതൊരു മടിയും കാട്ടാത്തവരാണ് ബോളിവുഡ് സെലിബ്രിറ്റികളായ അനുരാഗ് കശ്യപും തപ്സി പന്നുവും.

പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടികൾക്കെതിരെ കടുത്ത വിമർശനമാണ് ഇരുവരും ഉന്നയിച്ചത്. കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ വിഷയത്തിൽ തപ്സിയുടെ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചും മോദി സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും ഇരുവരും രംഗത്തെത്തിയതോടെ സർക്കാർ നടപടി ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതാണ്.

സംഘപരിവാർ സംഘടനകളോട് അടുപ്പം പുലർത്തുകയും കർഷക പ്രക്ഷോഭത്തിലടക്കം കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ബോളിവുഡ് താരം കങ്കണ റണൗതിന് വൈ പ്ലസ് സുരക്ഷ ഒരുക്കിയതിനെ നേരത്തേ തന്നെ മഹുവ മൊയ്ത്ര കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.