Movie prime

ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനല്ല: ഉമ്മന്‍ചാണ്ടി

പാര്ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനുള്ളതല്ലെന്ന് മോദിയും അമിത്ഷായും മനസിലാക്കണമെന്ന് മുന്മുഖ്യമന്ത്രിയും കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവുമായ ഉമ്മന്ചാണ്ടി പറഞ്ഞു. ഏകാധിപത്യ ഭരണമാണ് ഇപ്പോള് രാജ്യത്ത്. മതേതര ആശയങ്ങള് തകര്ക്കുന്നത് നിര്ഭാഗ്യകരം. ജനങ്ങളേയും രാജ്യതാല്പ്പര്യവും മറികടന്ന് മോദിയും കൂട്ടരും ബി.ജെ.പിയുടെ വര്ഗീയ അജണ്ട നടപ്പിലാക്കുന്നു. മതത്തിന്റെ പേരില് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്. സര്ക്കാരിന്റെ തെറ്റായ നടപടികള്ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ന്യൂനപക്ഷങ്ങള്ക്ക് രാജ്യത്ത് ജീവിക്കാന് ആരുടേയും ഔദാര്യം വേണ്ടെന്ന്, ‘മുസ്ലീവിഭാഗങ്ങള് ഭയപ്പെടേണ്ട’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ഉമ്മന് ചാണ്ടി More
 
ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനല്ല: ഉമ്മന്‍ചാണ്ടി

പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനുള്ളതല്ലെന്ന് മോദിയും അമിത്ഷായും മനസിലാക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഏകാധിപത്യ ഭരണമാണ് ഇപ്പോള്‍ രാജ്യത്ത്. മതേതര ആശയങ്ങള്‍ തകര്‍ക്കുന്നത് നിര്‍ഭാഗ്യകരം. ജനങ്ങളേയും രാജ്യതാല്‍പ്പര്യവും മറികടന്ന് മോദിയും കൂട്ടരും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നു.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ ആരുടേയും ഔദാര്യം വേണ്ടെന്ന്, ‘മുസ്ലീവിഭാഗങ്ങള്‍ ഭയപ്പെടേണ്ട’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മികച്ച ഭരണാധികാരിയായിരുന്നു ലീഡര്‍ കെ. കരുണാകരന്‍. വികസന-സാമൂഹ്യക്ഷേമ രംഗത്ത് ഉള്‍പ്പടെ അദ്ദേഹം സംഭാവനകള്‍ വലുതാണ്. നക്സലൈറ്റുകളുടെ കേരളത്തിലെ വളര്‍ച്ചക്ക് വിരാമമിട്ട് സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കിയത് ലീഡര്‍ എന്ന ആഭ്യന്തരമന്ത്രിയുടെ മികവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, കെ.മുരളീധരന്‍ എം.പി, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എം.എല്‍.എമാരായ കെ.സി.ജോസഫ്,വി.എസ്. ശിവകുമാര്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.വി.തോമസ്, പാലോട് രവി, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.