Movie prime

ജലസംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാക്കണം: വിദ്യാഭ്യാസ മന്ത്രി

കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി ലോകത്തിനുതന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. രാജ്യമെമ്പാടും പദ്ധതി ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നത് ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാകുമെന്നും ജലസംരക്ഷണം ഓരോ വ്യക്തിയും സംസ്കാരത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി ജലപാർലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ഭൂഗർഭ ജലവിതാനത്തിൽ വന്ന പുരോഗതി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. More
 
ജലസംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാക്കണം:  വിദ്യാഭ്യാസ മന്ത്രി

കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി ലോകത്തിനുതന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. രാജ്യമെമ്പാടും പദ്ധതി ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നത് ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാകുമെന്നും ജലസംരക്ഷണം ഓരോ വ്യക്തിയും സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി ജലപാർലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ ഭൂഗർഭ ജലവിതാനത്തിൽ വന്ന പുരോഗതി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. ജലസംരക്ഷണത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായുള്ള ഓഫ് ക്യാമ്പസ് പരിശീലനത്തിന്റെ ഭാഗമായാണ് ഹരിതകേരളം മിഷൻ, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ്, സാക്ഷരതാ മിഷൻ, ശുചിത്വമിഷൻ, ത്രിതലപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ ജലപാർലമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 500 ലധികം വിദ്യാർത്ഥികൾ ജലപാർലമെന്റിന്റെ ഭാഗമായി. പാർലമെന്റിനെ അനുസ്മരിപ്പിക്കുംവിധം ക്രമീകരിച്ച സദസിൽ കുട്ടികളിൽ നിന്നും തെരഞ്ഞെടുത്ത സ്പീക്കർ സഭ നിയന്ത്രിച്ചു. നയപ്രഖ്യാപനം, ചോദ്യോത്തരവേള തുടങ്ങിയവയും വിവിധ സെഷനുകളിലായി ജലപാർലമെന്റിൽ നടന്നു.

ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി.എൻ സീമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.