Movie prime

​മേക്കര്‍ വില്ലേജ് പ്രതിരോധ വകുപ്പിന്‍റെ സ്റ്റാര്‍ട്ടപ്പ് പങ്കാളി

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്ഡ് വെയര് ഇന്കുബേറ്ററായ കൊച്ചി മേക്കര് വില്ലേജ് പ്രതിരോധ ഗവേഷണത്തില് സ്റ്റാര്ട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇനോവേഷന്സ് ഫോര് ഡിഫന്സ് എക്സലന്സിന്റെ (ഐഡെക്സ്) പങ്കാളിയായി. ഡല്ഹിയില് നടന്ന ചടങ്ങില് ഡിഫന്സ് ഇനോവേഷന് ഓര്ഗനൈസേഷന് സിഇഒ സഞ്ജയ് ജാജുവില് നിന്ന് മേക്കര് വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് നായര് ധാരണാപത്രം ഏറ്റുവാങ്ങി. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്, പ്രതിരോധ സെക്രട്ടറി അജയ് കുമാര്, പ്രതിരോധ ഉത്പാദന More
 
​മേക്കര്‍ വില്ലേജ് പ്രതിരോധ വകുപ്പിന്‍റെ സ്റ്റാര്‍ട്ടപ്പ് പങ്കാളി

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജ് പ്രതിരോധ ഗവേഷണത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇനോവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സിന്‍റെ (ഐഡെക്സ്) പങ്കാളിയായി.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഡിഫന്‍സ് ഇനോവേഷന്‍ ഓര്‍ഗനൈസേഷന്‍ സിഇഒ സഞ്ജയ് ജാജുവില്‍ നിന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ ധാരണാപത്രം ഏറ്റുവാങ്ങി. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, പ്രതിരോധ ഉത്പാദന സെക്രട്ടറി സുഭാഷ് ചന്ദ്ര, കരസേന ഉപമേധാവി ലഫ്. ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ, നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ ജി എസ് പബ്ബി, വ്യോമസേന ഉപമേധാവി എയര്‍മാര്‍ഷല്‍ ഹര്‍ജീത് സിംഗ് അറോറ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.പരിപാടിയോടനുബന്ധിച്ചു നടന്ന ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ചലഞ്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

പ്രതിരോധ ഉത്പാദന രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കുന്നതിനായി 2018ലാണ് കേന്ദ്രസര്‍ക്കാര്‍ ഐഡെക്സിന് രൂപം നല്‍കിയത്. പ്രതിരോധം, എയ്റോസ്പേസ് എന്നീ മേഖലകളിലെ സാങ്കേതികവിദ്യാ വികസനത്തില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തുകയാണ് ഐഡെക്സിന്‍റെ ലക്ഷ്യം.

ഐഡെക്സുമായുള്ള പങ്കാളിത്തം മേക്കര്‍ വില്ലേജിന്‍റെ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മേക്കര്‍ വില്ലേജിലെ അഞ്ചോളം കമ്പനികള്‍ നിലവില്‍ വിവിധ പ്രതിരോധവകുപ്പ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഐറോവ് കമ്പനിയുടെ ജലാന്തര്‍ വാഹനം ഡിആര്‍ഡിഒ സ്ഥാപനമായ എന്‍പിഒഎല്‍ വാങ്ങിയിട്ടുണ്ട്. ഐഡെക്സ് സഹകരണത്തോടെ കൂടുതല്‍ കമ്പനികള്‍ക്ക് പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഇതു കൂടാതെ പ്രതിരോധ സംബന്ധിയായ ഉത്പന്നങ്ങളില്‍ ഗവേഷണം നടത്താനും നവീന ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും യുവ സംരംഭകര്‍ക്ക് ഈ സഹകരണം പ്രോത്സാഹനമാകുമെന്നും പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജില്‍ എഴുപതില്‍പ്പരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്. ഐഡെക്സിന്‍റെ സഹകരണത്തോടെ മേക്കര്‍ വില്ലേജിലെ സംരംഭങ്ങള്‍ക്ക് പ്രതിരോധ സ്ഥാപനങ്ങളുമായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സാധിക്കും. കൂടാതെ ഐഡെക്സ് പങ്കാളിയുടെ ഇന്‍കുബേറ്ററിനു കീഴിലുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന 40 ലക്ഷം രൂപ വരെ യുള്ള ധനസഹായം ഉത്പന്ന വികസനത്തിനായി ലഭിക്കും.

ദീര്‍ഘകാല ഇന്‍കുബേഷന്‍, പ്രൊഡക്ട് ആക്സിലറേഷന്‍, ഉത്പന്നങ്ങളുടെ മാതൃകാ വികസനത്തിനുള്ള നിക്ഷേപം തുടങ്ങിയ സൗകര്യങ്ങളാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നത്. ഐഡെക്സ് പങ്കാളിത്തം ലഭിക്കുന്നതിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും മേക്കര്‍ വില്ലേജ് ഇതിനകം തന്നെ നേടിക്കഴിഞ്ഞു. ​