Movie prime

മലപ്പുറത്തിന് സല്യൂട്ട് നൽകി നടൻ സൂര്യ

Malappuram ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച കരിപ്പൂരില് വിമാന അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അവിടെ രക്ഷാപ്രവർത്തനത്തിന് സഹകരിച്ച നല്ലവരായ നാട്ടുകാരെ അഭിനന്ദിച്ച് നടൻ സൂര്യ. താരം തന്റെ ഫേസ്ബുക് പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. “വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും….. പരുക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു …. മലപ്പുറത്തുകാരുടെ രക്ഷാപ്രവർത്തനത്തിന് ഒരു സല്യൂട്ട് …. ഒപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും ആദരമർപ്പിച്ചു .” ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്. Malappuram More
 
മലപ്പുറത്തിന് സല്യൂട്ട് നൽകി നടൻ സൂര്യ

Malappuram

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച കരിപ്പൂരില്‍ വിമാന അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അവിടെ രക്ഷാപ്രവർത്തനത്തിന് സഹകരിച്ച നല്ലവരായ നാട്ടുകാരെ അഭിനന്ദിച്ച് നടൻ സൂര്യ. താരം തന്റെ ഫേസ്ബുക് പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

“വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും….. പരുക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു …. മലപ്പുറത്തുകാരുടെ രക്ഷാപ്രവർത്തനത്തിന് ഒരു സല്യൂട്ട് …. ഒപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും ആദരമർപ്പിച്ചു .” ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്. Malappuram

കോവിഡ് മഹാമാരിയെ പോലും വകവയ്ക്കാതെ മനുഷ്യ ജീവനുകൾക്ക് വില നൽകി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെയാണ് കഴിഞ്ഞ ദിവസം ലോകം കണ്ടത്. 190 യാത്രക്കാരുമായി ദുബൈയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ വിമാനമാണ് ലാൻഡിങ്ങിനിടെ തെന്നിമാറി അപകടത്തിൽ പെട്ടത്. 30 അടിയോളം താഴ്ച്ചയിലാണ് വിമാനം വീണത്. രണ്ട് പൈലറ്റുകൾ ഉൾപ്പടെ 19 പേരുടെ ജീവനാണ് ആ അപകടത്തിൽ പൊലിഞ്ഞത്.

കൊറോണ എന്ന മഹാമാരിയുടെ ഈ കാലഘട്ടത്തിൽ തങ്ങളുടെ ജീവൻപോലും മറന്നാണ് മലപ്പുറം നിവാസികൾ രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത്. പരുക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും സ്വന്തം വാഹനങ്ങളിലാണ് ആശുപത്രികളിൽ എത്തിച്ചത്. കേരള മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർ മലപ്പുറം കാരുടെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു. യാത്രക്കാരിൽ പലർക്കും കോവിഡ് സ്ഥികരിച്ചതിനാൽ അന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാവരും ഇന്ന് ക്വാറന്‍റൈനിലാണ്.

My deep condolences to the grieving families… Prayers for speedy recovery of the injured! Salutes to the people of Malappuram & Respects to the pilots 🙏🏼 #flightcrash

Posted by Suriya Sivakumar on Monday, 10 August 2020