Movie prime

കേരളത്തിനെതിരായ മേനക ഗാന്ധിയുടെ വിദ്വേഷ പരാമര്‍ശത്തിനും വ്യാജ പ്രചാരണത്തിനും ബിജെപിയില്‍ നിന്നും തന്നെ പാര

പടക്കം വെച്ച കൈതച്ചക്ക കഴിച്ചു ആന ചരിഞ്ഞ സംഭവത്തില് കേരളത്തിനെതിരെ വിദ്വേഷ പരാമര്ശവും വ്യാജ പ്രചരണവും നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്ക് പാരയായി ബിജെപിയുടെ എംപിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ രാജസ്ഥാന് സംസ്ഥാന മന്ത്രിയുമായ ഡോ.മഹേഷ് ശര്മ്മ ലോക്സഭയില് നല്കിയ കണക്കുകള്. പാലക്കാട് ആന ചരിഞ്ഞ സംഭവം മലപ്പുറമെന്നാണ് മേനക ഗാന്ധിയടക്കമുള്ളവര് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമം നടക്കുന്ന ജില്ലയാണെന്നും അവിടെ ഇത്പോലുള്ള സംഭവങ്ങള് നിരവധി നടക്കുന്നുണ്ടെന്നുമാണ് മേനക ഗാന്ധി പറഞ്ഞത്. കൂടാതെ More
 
കേരളത്തിനെതിരായ മേനക ഗാന്ധിയുടെ വിദ്വേഷ പരാമര്‍ശത്തിനും വ്യാജ പ്രചാരണത്തിനും ബിജെപിയില്‍ നിന്നും തന്നെ പാര

പടക്കം വെച്ച കൈതച്ചക്ക കഴിച്ചു ആന ചരിഞ്ഞ സംഭവത്തില്‍ കേരളത്തിനെതിരെ വിദ്വേഷ പരാമര്‍ശവും വ്യാജ പ്രചരണവും നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്ക് പാരയായി ബിജെപിയുടെ എംപിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ രാജസ്ഥാന്‍ സംസ്ഥാന മന്ത്രിയുമായ ഡോ.മഹേഷ്‌ ശര്‍മ്മ ലോക്സഭയില്‍ നല്‍കിയ കണക്കുകള്‍.

പാലക്കാട്‌ ആന ചരിഞ്ഞ സംഭവം മലപ്പുറമെന്നാണ് മേനക ഗാന്ധിയടക്കമുള്ളവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമം നടക്കുന്ന ജില്ലയാണെന്നും അവിടെ ഇത്പോലുള്ള സംഭവങ്ങള്‍ നിരവധി നടക്കുന്നുണ്ടെന്നുമാണ് മേനക ഗാന്ധി പറഞ്ഞത്. കൂടാതെ കേരളത്തില്‍ ഒരു വര്‍ഷം ‘600’ ആനകള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് മേനക ഗാന്ധിയുടെ മറ്റൊരവകാശവാദം.

എന്നാല്‍ ഇത് തെറ്റാണെന്ന് എം.പി ഡോ.മഹേഷ്‌ ശര്‍മ്മ ലോക്സഭയില്‍ നല്‍കിയ രേഖകള്‍ പറയുന്നു. 2019 ഫെബ്രുവരിയില്‍ 2015-2019 കാലയളവില്‍ എത്ര ആനകള്‍ ഇന്ത്യയില്‍ ചരിഞ്ഞിട്ടുണ്ടെന്ന ചോദ്യത്തിന് ഉത്തരമായി 2018 ഡിസംബര്‍ 31വരെ നാല് വര്‍ഷക്കാലയളവില്‍ 373 ആനകള്‍ ചരിഞ്ഞിട്ടുണ്ടെന്നായിരുന്നു ഉത്തരം.

ഓരോ വര്‍ഷക്കാലയളവിലെ കണക്കുകള്‍ ഇതാണ്

2015-2016- 104 ആനകള്‍

2016-2017- 89 ആനകള്‍

2017-2018- 105 ആനകള്‍

2018-2019- 75 ആനകള്‍

എന്നിങ്ങനെയാണ് കണക്കുകള്‍. 2019 ഫെബ്രുവരി 10ന് മറ്റൊരു എംപിയായ ബാബുള്‍ സുപ്രിയോയും ഇതിന് സമാനമായൊരു കണക്ക് തന്നെയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ ഒട്ടാകെ ആനകള്‍ മരിക്കുന്നത് 100ന് അടുത്ത് മാത്രമാണെന്നിരിക്കെ മേനക ഗാന്ധിക്ക് കേരളത്തില്‍ മാത്രം 600 ആനകള്‍ കൊല്ലപ്പെടുന്നതിന്‍റെ കണക്ക് എവിടുന്നാണോ കിട്ടിയത്??

 

കടപ്പാട്: www.thequint.com