in

“അവർ അവരുടെ ഒന്നാമത്തെ ശത്രുവിനെ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്, അത് മുസ്ലീമാണ് “

Manila
തനിഷ്കിൻ്റെ പരസ്യം,
സർഫ് എക്സലിൻ്റെ പരസ്യം,
ഹരീഷിൻ്റെ നോവൽ മീശ…
എഴുതി പിൻവലിപ്പിച്ച, എടുത്ത് പിൻവലിപ്പിച്ച, ആവിഷ്ക്കാരങ്ങളേക്കാൾ ഭയം കൊണ്ട് എഴുതാതെ പോയ എഴുത്തുകളും ഭയം കൊണ്ട് എടുക്കാതെ പോയ സിനിമകളും പരസ്യങ്ങളും ഭയം കൊണ്ട് പാടാതെ പോയ പാട്ടുകളും നിറയുകയാണ്… Manila

സംഘപരിവാർ ഭരണകാലത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി പ്രശസ്ത പത്രപ്രവർത്തക മനില സി മോഹൻ്റെ ഫേസ്ബുക്ക് പോസ്റ്റ്……

അവർ അവരുടെ ഒന്നാമത്തെ ശത്രുവിനെ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്. അത് മുസ്ലീമാണ്. നേരിൽ കണ്ടാൽ തലയ്ക്കടിച്ച് കൊല്ലാനുള്ള വിദ്വേഷം അവർ ശാഖകൾ വഴി തലച്ചോറിൽ നിറച്ചു വെച്ചിട്ടുണ്ട്. ആൾക്കൂട്ടത്താൽ കൊല്ലപ്പെടുന്ന ഓരോ മുസ്ലീമിൻ്റെയും മേൽ ഹിന്ദു തീവ്രവാദികൾ പതിപ്പിച്ചത് ഈ വെറുപ്പാണ്. അവരുടെ ശത്രു നിര വലുതാണ്.

പണ്ടത്തെപ്പോലല്ല, ഇഷ്ടമുള്ളതുപോലെ ഒരു നോവലെഴുതാൻ, സിനിമയെടുക്കാൻ, ഒരു പരസ്യം പിടിക്കാൻ പോലും ഇനി ഇന്ത്യയിൽ കഴിയില്ല. ഹിന്ദുത്വയ്ക്ക് എതിര് നിൽക്കുന്ന, വിമർശിക്കുന്ന, മറ്റ് മതങ്ങളെയും വിശ്വാസങ്ങളെയും പറ്റി പറയുന്ന, പ്ലൂരലിസത്തിൻ്റെ മനോഹാരിതയെ പ്രസരിപ്പിക്കുന്ന എന്ത് തരം ആവിഷ്കാരത്തെയും അവർ തലയ്ക്കടിച്ച് കൊല്ലും.

അത്തരത്തിൽ എല്ലാ തലച്ചോറിലും മനസ്സിലും ഒരു നിസ്സഹായ എഡിറ്ററെയും, സ്വയം സെൻസർ ചെയ്യുന്ന ഒരു സോഫ്റ്റ് വെയറും  സൃഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു അവർക്ക്.

തനിഷ്കിൻ്റെ പരസ്യം
സർഫ് എക്സലിൻ്റെ പരസ്യം
ഹരീഷിൻ്റെ നോവൽ മീശ

എഴുതി പിൻവലിപ്പിച്ച, എടുത്ത് പിൻവലിപ്പിച്ച, ആവിഷ്ക്കാരങ്ങളേക്കാൾ ഭയം കൊണ്ട് എഴുതാതെ പോയ എഴുത്തുകളും ഭയം കൊണ്ട് എടുക്കാതെ പോയ സിനിമകളും പരസ്യങ്ങളും  ഭയം കൊണ്ട് പാടാതെ പോയ പാട്ടുകളും നിറയുകയാണ്…

അവർ അവരുടെ ഒന്നാമത്തെ ശത്രുവിനെ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്. അത് മുസ്ലീമാണ്. നേരിൽ കണ്ടാൽ തലയ്ക്കടിച്ച് കൊല്ലാനുള്ള…

Posted by Manila C Mohan on Wednesday, 14 October 2020

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

സ്ത്രീകൾ ഭക്ഷണത്തിൽ  ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാന ഭക്ഷണങ്ങൾ