Movie prime

ഫ്ലാറ്റുടമകൾ നിയമത്തെയും തങ്ങളെയും ചതിച്ചവരെ തിരിച്ചറിയണം

മരട് വിഷയത്തിൽ ഡോ. ആസാദിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒരാളും ഒരിടത്തും ഒരു സാഹചര്യത്തിലും കുടിയൊഴിപ്പിക്കപ്പെടരുതെന്ന ആവശ്യത്തില് നാം ഉറച്ചു നില്ക്കണം. കൂടുതല് സൗകര്യത്തില് മാറ്റിത്താമസിപ്പിക്കാതെ ഒരാളുടെ കിടപ്പാടവും ഒരധികാരമുപയോഗിച്ചും ആരും പിടിച്ചെടുക്കരുത്. കയ്യേറി താമസിക്കുന്ന കൂട്ടരാണെങ്കിലും അതാണ് ധാര്മികമായ ശരി. അതുറപ്പാക്കേണ്ടത് ജനാധിപത്യ സര്ക്കാറാണ്. നിയമലംഘകര് ആരായാലും ശിക്ഷിക്കപ്പെടണം. നിയമം ലംഘിച്ചുയര്ത്തിയ നിര്മിതികളെല്ലാം കോടതി വിധിച്ചപ്രകാരം പൊളിച്ചുമാറ്റപ്പെടണം. നിയമമെത്താത്ത അതിക്രമങ്ങളിലേക്ക് നീതിബോധമുള്ളവര് നിയമത്തിന്റെ പരിരക്ഷ എത്തിക്കണം. ‘ചെന്നായയ്ക്കും ആട്ടിന്കുട്ടിക്കും ഒരേ നീതി വാഗ്ദാനം ചെയ്യുന്ന’ രാഷ്ട്രീയ More
 
ഫ്ലാറ്റുടമകൾ നിയമത്തെയും തങ്ങളെയും ചതിച്ചവരെ തിരിച്ചറിയണം

മരട് വിഷയത്തിൽ ഡോ. ആസാദിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഡോ. ആസാദ്

ഒരാളും ഒരിടത്തും ഒരു സാഹചര്യത്തിലും കുടിയൊഴിപ്പിക്കപ്പെടരുതെന്ന ആവശ്യത്തില്‍ നാം ഉറച്ചു നില്‍ക്കണം. കൂടുതല്‍ സൗകര്യത്തില്‍ മാറ്റിത്താമസിപ്പിക്കാതെ ഒരാളുടെ കിടപ്പാടവും ഒരധികാരമുപയോഗിച്ചും ആരും പിടിച്ചെടുക്കരുത്. കയ്യേറി താമസിക്കുന്ന കൂട്ടരാണെങ്കിലും അതാണ് ധാര്‍മികമായ ശരി. അതുറപ്പാക്കേണ്ടത് ജനാധിപത്യ സര്‍ക്കാറാണ്.

നിയമലംഘകര്‍ ആരായാലും ശിക്ഷിക്കപ്പെടണം. നിയമം ലംഘിച്ചുയര്‍ത്തിയ നിര്‍മിതികളെല്ലാം കോടതി വിധിച്ചപ്രകാരം പൊളിച്ചുമാറ്റപ്പെടണം. നിയമമെത്താത്ത അതിക്രമങ്ങളിലേക്ക് നീതിബോധമുള്ളവര്‍ നിയമത്തിന്റെ പരിരക്ഷ എത്തിക്കണം. ‘ചെന്നായയ്ക്കും ആട്ടിന്‍കുട്ടിക്കും ഒരേ നീതി വാഗ്ദാനം ചെയ്യുന്ന’ രാഷ്ട്രീയ മുന്നണികള്‍ തുറന്നു കാട്ടപ്പെടണം.

മരട്ഫ്ലാറ്റുകളിലെ താമസിക്കുന്നവര്‍ ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. നിയമവിരുദ്ധ ഫ്ലാറ്റിലെ താമസക്കാരാണ് അവരെന്ന് കോടതി പറയുന്നു. നിയമം നടപ്പാക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ട്. ഈ കേസിലെ പ്രതികള്‍ നിയമലംഘകരും അവരുടെ സഹായികളുമാണ്. ഇരകള്‍ രാജ്യത്തെ നിയമവും പൗരസമൂഹവുമാണ്. ഇരകളുടെ നിലവിളി കോടതി കേട്ടു. നിയമം ലംഘിച്ചു ഫ്ലാറ്റു നിര്‍മ്മിച്ചവരുടെ നിയമലംഘനത്തിന്റെ ഭാഗമായ താമസക്കാര്‍ ന്യായമായും പരിഗണിക്കപ്പെട്ടില്ല. എങ്കിലും അവര്‍ കിടപ്പാടമില്ലാത്തവരാവരുത്. നല്ല രീതിയില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെടണം.

ഫ്ലാറ്റില്‍ താമസിക്കുന്നവരെ ഇരകളായും സുപ്രീം കോടതിയെയും നിയമത്തെയും കുറ്റവാളികളായും കാണുന്ന ചിലരുണ്ട്. അവര്‍ നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും അട്ടിമറിക്കുകയാണ്. ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കും തെറ്റു ചെയ്ത ഉദ്യോഗസ്ഥര്‍ക്കും അവര്‍ പഴുതുകള്‍ നല്‍കുന്നു. വര്‍ദ്ധിച്ചു വരുന്ന നിയമലംഘനങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടത്. തെറ്റായതും ജനവിരുദ്ധവുമായ വികസനനയമാണ് തിരുത്തേണ്ടത്. ആഡംബര ഫ്ലാറ്റുവാസികള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി നിലവിളിക്കണം. നിയമത്തെയും തങ്ങളെയും ചതിച്ചവരെ തിരിച്ചറിയണം. വഞ്ചിച്ചവരില്‍നിന്നു നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള തുക ലഭിക്കാന്‍ പൊരുതണം.