Movie prime

മരാട്ട് ഗ്രൂപ്പിന്‍റെ ഐടി സമുച്ചയം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍

കൊച്ചി: ബംഗളുരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മരാട്ട് ഗ്രൂപ്പിന്റെ ആദ്യ ഐടി സമുച്ചയം സ്മാര്ട്ട്സിറ്റി കൊച്ചിയില് നിര്മ്മാണം പുരോഗമിക്കുന്നു. 2021 ല് കെട്ടിടം പ്രവര്ത്തനമാരംഭിക്കുന്നതോടെ വിജ്ഞാനധിഷ്ഠിത ഐടി മേഖലയില് 4000-ത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. 1946 ല് സ്ഥാപിതമായ മരാട്ട് ഗ്രൂപ്പ് കാര്ഷിക വ്യവസായം, പ്ലാന്റേഷന്സ്, റിയല് എസ്റ്റേറ്റ് എന്നീ മേഖലയില് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്മാര്ട്ട്സിറ്റി കൊച്ചി ഭൂമിയിലെ 3.06 ഏക്കറില് ഉയരുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ പണി ദ്രുതഗതിയിലാണ് നടക്കുന്നത്. 112 കോടി രൂപ ചെലവു More
 
മരാട്ട് ഗ്രൂപ്പിന്‍റെ ഐടി സമുച്ചയം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍

കൊച്ചി: ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരാട്ട് ഗ്രൂപ്പിന്‍റെ ആദ്യ ഐടി സമുച്ചയം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 2021 ല്‍ കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിജ്ഞാനധിഷ്ഠിത ഐടി മേഖലയില്‍ 4000-ത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

1946 ല്‍ സ്ഥാപിതമായ മരാട്ട് ഗ്രൂപ്പ് കാര്‍ഷിക വ്യവസായം, പ്ലാന്‍റേഷന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട്സിറ്റി കൊച്ചി ഭൂമിയിലെ 3.06 ഏക്കറില്‍ ഉയരുന്ന ഈ കെട്ടിട സമുച്ചയത്തിന്‍റെ പണി ദ്രുതഗതിയിലാണ് നടക്കുന്നത്. 112 കോടി രൂപ ചെലവു വരുന്ന ഈ കെട്ടിടത്തില്‍ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടി വ്യവസായങ്ങള്‍ക്ക് വാടകയ്ക്ക് ലഭ്യമാകും.

മരാട്ട് ഗ്രൂപ്പിന്‍റെ ഐടി സമുച്ചയം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍
SmartCity_Kochi_Logo

ഹരിത നിര്‍മ്മാണരീതികള്‍ അവലംബിച്ചാണ് കെട്ടിടം പണിതു കൊണ്ടിരിക്കുന്നത്. മൂന്നു നിലകളിലായി കാര്‍ പാര്‍ക്കിംഗും അതിനു മുകളിലെ ഏഴ് നിലകളിലായി ഓഫീസുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ നിലകളിലും അമ്പതിനായിരം ചതുരശ്ര അടി സ്ഥലമാണുണ്ടാവുക. ഓരോ നിലകളും നാല് സ്വതന്ത്ര ഓഫീസ് ഇടങ്ങളാക്കി മാറ്റാന്‍ കഴിയും വിധമാണ് രൂപകല്‍പ്പന. 570 നാലുചക്രവാഹനങ്ങളും 2,600 ഇരു ചക്രവാഹനങ്ങളും പാര്‍ക്കു ചെയ്യാന്‍ തക്കവിധമാണ് നിര്‍മ്മാണം.

ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയണ്‍മന്‍റല്‍ ഡിസൈന്‍ (ലീഡ്) സാക്ഷ്യപത്രം ലഭിച്ചിട്ടുള്ള ഈ കെട്ടിടത്തില്‍ ഊര്‍ജ്ജ സംരക്ഷണ മാര്‍ഗങ്ങള്‍, മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ഖരമാലിന്യ സംസ്ക്കരണ പ്ലാന്‍റ്, തടസ്സമില്ലാത്ത വൈദ്യുതി, സൗരോര്‍ജ്ജം എന്നീ സംവിധാനങ്ങളുമുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാകും ഐടി സമുച്ചയത്തിലുണ്ടാവുകയെന്ന് മരാട്ട് ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം കെ മരാട്ടുകളം പറഞ്ഞു.

വലുപ്പമുള്ള തളങ്ങളും, അത്യാധുനിക ലിഫ്റ്റ്, ഭക്ഷണ ശാലകള്‍, ജിംനേഷ്യം, വിവിധയിനം കളിസ്ഥലങ്ങള്‍, ശാസ്ത്രീയമായ പാര്‍ക്കിംഗ് എന്നിവയെല്ലാം ഈ ഐടി സമുച്ചയം വിഭാവനം ചെയ്യുന്നു. ആഗോള തലത്തിലുള്ള ഐടി കമ്പനികള്‍ക്ക് സംഘമായോ അല്ലെങ്കില്‍ ഒറ്റയ്ക്കോ ഇവിടെ ഓഫീസ് ഇടം നേടാവുന്നതാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ഐടി കമ്പനികള്‍, തുടങ്ങിയവയ്ക്ക് പറ്റിയ ഇടമാണ് മരാട്ട് ടെക്നോപാര്‍ക്ക്.

ഐടി/ഐടി അധിഷ്ഠിത കമ്പനികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി പ്രത്യേക മേഖലകള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ മരാട്ട് ഗ്രൂപ്പുമായി നടക്കുകയാണെന്ന് സ്മാര്‍ട്ട്സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. സമയബന്ധിതമായി പുരോഗമിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 2021 ഏപ്രിലില്‍ മരാട്ട് ടെക്നോപാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.