Movie prime

മാധ്യമങ്ങൾ അപകടകരമായ ചേസിങ്ങ് അവസാനിപ്പിക്കണമെന്ന് മുംബൈ പൊലീസ്

media മാധ്യമങ്ങൾക്ക് മുംബൈ പൊലീസിന്റെ ‘നോ ചേസ് ‘ മുന്നറിയിപ്പ്. സെലിബ്രിറ്റിയുടെയോ അഭിഭാഷകന്റെയോ അഭിമുഖം നടത്താൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുടെയോ വാഹനത്തെ പിന്തുടർന്ന് വാർത്തകൾ എടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളെ വിമർശിച്ചും വിരട്ടിയുമാണ് മുംബൈ പൊലീസ് രംഗത്തെത്തിയിട്ടുള്ളത്. നടൻ സുശാന്ത് സിങ്ങ് രജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങൾക്കകമാണ് സെലിബ്രിറ്റികളെയും മറ്റുള്ളവരെയും പിന്തുടർന്ന് ജീവൻ അപകടത്തിലാക്കുന്ന മാധ്യമങ്ങൾക്ക് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയത്. media അത്തരത്തിൽ വാർത്തയ്ക്കും വിവാദങ്ങൾക്കുമായി More
 
മാധ്യമങ്ങൾ അപകടകരമായ ചേസിങ്ങ് അവസാനിപ്പിക്കണമെന്ന് മുംബൈ പൊലീസ്

media
മാധ്യമങ്ങൾക്ക് മുംബൈ പൊലീസിന്റെ ‘നോ ചേസ് ‘ മുന്നറിയിപ്പ്. സെലിബ്രിറ്റിയുടെയോ അഭിഭാഷകന്റെയോ അഭിമുഖം നടത്താൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുടെയോ വാഹനത്തെ പിന്തുടർന്ന് വാർത്തകൾ എടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളെ വിമർശിച്ചും വിരട്ടിയുമാണ് മുംബൈ പൊലീസ് രംഗത്തെത്തിയിട്ടുള്ളത്. നടൻ സുശാന്ത് സിങ്ങ് രജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങൾക്കകമാണ് സെലിബ്രിറ്റികളെയും മറ്റുള്ളവരെയും പിന്തുടർന്ന് ജീവൻ അപകടത്തിലാക്കുന്ന മാധ്യമങ്ങൾക്ക് മുംബൈ പോലീസ്

മുന്നറിയിപ്പ് നൽകിയത്. media

അത്തരത്തിൽ വാർത്തയ്ക്കും വിവാദങ്ങൾക്കുമായി വാഹനങ്ങളെ പിന്തുടരുന്നവർ സ്വന്തം ജീവിതത്തെയോ പിന്തുടരപ്പെടുന്ന വ്യക്തിയുടെയോ അല്ലെങ്കിൽ റോഡുകളിൽ സഞ്ചരിക്കുന്ന സാധാരണക്കാരായ വ്യക്തികളുടെയോ ജീവനാണ് അപകടത്തിലാക്കുന്നത്. അത് കുറ്റകരമാണ്. കർശന നടപടിയെടുക്കും. ഡ്രൈവർക്കെതിരെ മാത്രമല്ല, മറിച്ച് അത്തരം ചേസിങ്ങിന് പ്രേരിപ്പിക്കുന്ന വ്യക്തികൾക്കെതിരെയും കേസെടുക്കുമെന്ന് മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സംഗ്രാം സിംഗ് നിഷന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നടൻ സുശാന്ത് സിങ്ങ് രജ്പുത്തിൻ്റെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് റിയ ചക്രവർത്തി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ‌സി‌ബി) ആറുമണിക്കൂറോളം ചോദ്യം ചെയ്തതിന് മുമ്പും ശേഷവും റിയ ചക്രവർത്തിയെ മുംബൈയിലെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ പിന്തുടർന്നത് വലിയ വിവാദമായിരുന്നു.

മാസ്ക് ധരിച്ച്, ആൾക്കൂട്ടത്തിനിടയിലൂടെ അന്വേഷണ ഏജൻസിയുടെ ഓഫീസിലേക്ക് കടക്കാൻ പാടുപെടുന്ന നടിയുടെ ദൃശ്യങ്ങൾ വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. കോവിഡ് ഏറ്റവുമധികം ബാധിക്കപ്പെട്ട നഗരങ്ങളിലൊന്നായി മുംബൈ മാറുമ്പോഴും മാധ്യമങ്ങൾ ഉയർത്തുന്ന സെൻസേഷണലിസത്തിൽ ജനങ്ങൾ ഇരകളാകുന്നു എന്ന് പരക്കെ വിമർശനം ഉയർന്നു.

മാധ്യമങ്ങൾക്ക് എന്തെങ്കിലും നൈതികതയുണ്ടോ എന്നാണ് ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ അന്ന് ട്വീറ്റ് ചെയ്തത്. നിരവധി ബോളിവുഡ് താരങ്ങളും അത്തരം ദൃശ്യങ്ങളോട് അതി രൂക്ഷമായാണ് പ്രതികരിച്ചത്. ക്രൂരമായ മാധ്യമവേട്ടയെന്നും രാജ്യം ലജ്ജിച്ച് തല താഴ്ത്തണം എന്നുമൊക്കെ വിമർശനങ്ങൾ ഉയർന്നു. വെറുപ്പുളവാക്കുന്ന മാധ്യമ വേട്ട എന്നായിരുന്നു നടി സ്വര ഭാസ്‌കറിൻ്റെ പ്രതികരണം.