Movie prime

മേഗൻ മെർക്കലിനുശേഷം പ്രിയങ്ക ചോപ്രയെ അഭിമുഖം നടത്താനൊരുങ്ങി ഓപ്ര വിൻഫ്രി

Megan Merkel മേഗൻ മെർക്കലും ഹാരി രാജകുമാരനുമായുള്ള വിവാദമായ അഭിമുഖത്തിന് ശേഷം ബോളിവുഡ് താരംപ്രിയങ്ക ചോപ്ര ജോനാസുമായി ഇൻ്റർവ്യൂ നടത്താൻ ഒരുങ്ങിഅമേരിക്കൻ ടോക്ക് ഷോ അവതാരക ഓപ്ര വിൻഫ്രി.ഓപ്രയുടെ പുതിയ സീരീസ് ആയ ‘സൂപ്പർ സോൾ’ ഇൻ്റർവ്യൂ മാർച്ച് 20-ന് ഡിസ്കവറി പ്ലസ്സിലാണ് പ്രദർശിപ്പിക്കുന്നത്. Megan Merkel അഭിമുഖത്തിൻ്റെ പ്രൊമോഷൻ വീഡിയോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. അതിൽ ഓപ്ര, പ്രിയങ്കയോട്“നിക്കും താങ്കളുമായി ഒരു കുടുംബം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ” എന്ന് ചോദിക്കുന്നുണ്ട്. അതിനുള്ള പ്രിയങ്കയുടെ മറുപടി അറിയാൻ അഭിമുഖം ടെലികാസ്റ്റ് More
 
മേഗൻ മെർക്കലിനുശേഷം പ്രിയങ്ക ചോപ്രയെ അഭിമുഖം നടത്താനൊരുങ്ങി ഓപ്ര വിൻഫ്രി

Megan Merkel
മേഗൻ മെർക്കലും ഹാരി രാജകുമാരനുമായുള്ള വിവാദമായ അഭിമുഖത്തിന് ശേഷം ബോളിവുഡ് താരംപ്രിയങ്ക ചോപ്ര ജോനാസുമായി ഇൻ്റർവ്യൂ നടത്താൻ ഒരുങ്ങിഅമേരിക്കൻ ടോക്ക് ഷോ അവതാരക ഓപ്ര വിൻഫ്രി.ഓപ്രയുടെ പുതിയ സീരീസ് ആയ ‘സൂപ്പർ സോൾ’ ഇൻ്റർവ്യൂ മാർച്ച് 20-ന് ഡിസ്കവറി പ്ലസ്സിലാണ് പ്രദർശിപ്പിക്കുന്നത്. Megan Merkel

അഭിമുഖത്തിൻ്റെ പ്രൊമോഷൻ വീഡിയോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
അതിൽ ഓപ്ര, പ്രിയങ്കയോട്“നിക്കും താങ്കളുമായി ഒരു കുടുംബം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ” എന്ന് ചോദിക്കുന്നുണ്ട്. അതിനുള്ള പ്രിയങ്കയുടെ മറുപടി അറിയാൻ അഭിമുഖം ടെലികാസ്റ്റ് ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടി വരും.

നമ്മെയെല്ലാം പ്രചോദിപ്പിക്കുന്ന ആളുകളുമായി ചിന്തോദ്ദീപകവും ഹൃദയസ്പർശിയുമായ അഭിമുഖങ്ങൾ നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന്
പ്രൊമോഷണൽ വീഡിയോയിൽ ഓപ്ര പറയുന്നു. ജീവിതത്തിന്റെ ആഴമേറിയ
അർഥത്തെക്കുറിച്ച് ചിന്തിക്കണം. അതുകൊണ്ടാണ് സൂപ്പർ സോൾ പ്രോഗ്രാം പ്രഖ്യാപിക്കുന്നതിൽ താൻ ആവശഭരിതയാകുന്നത്. ഡിസ്കവറി പ്ലസ്സിലാണ് പുതിയ പ്രോഗ്രാം വരുന്നതെന്നും അഭിമുഖങ്ങളുടെ ആവേശകരമായ പുതിയ സീസൺ ആഗതമായെന്നും അവർ പറയുന്നു.

സിസിലി ടൈസൺ, ഷാരോൺ സ്റ്റോൺ, ജൂലിയാന മാർഗുലീസ്, മാർത്ത ബെക്ക്, ജോൺ മീച്ചം, ജോവാന ഗെയിൻസ് എന്നിവരുമായുള്ള അഭിമുഖങ്ങളും പരമ്പരയിൽ ഉൾപ്പെടും.

ഓപ്രയുമായുള്ള അഭിമുഖത്തിൽ, മേഗനും ഹാരിയും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ തങ്ങൾ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളെപ്പറ്റി നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ബ്രിട്ടീഷ് പത്രങ്ങളിൽ നിന്നുള്ള വംശീയ വിവേചനം തൻ്റെ മാനസിക നിലയിൽ ഉണ്ടാക്കിയ സമ്മർദങ്ങളെപ്പറ്റി മേഗൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

2018-ൽ ഗർഭിണിയായപ്പോൾ ആത്മഹത്യയെക്കുറിച്ചു പോലും താൻ ആലോചിച്ചിരുന്നതായി അഭിമുഖത്തിലൂടെ മേഗൻ വെളിപ്പെടുത്തി. അന്ന് ജനിച്ചിട്ടു പോലുമില്ലാത്ത കുഞ്ഞിന്റെ നിറത്തെക്കുറിച്ച് രാജകുടുംബം വളരെയധികം ആശങ്കപ്പെട്ടിരുന്നു എന്നമേഗൻ്റെ വെളിപ്പെടുത്തൽ ബ്രിട്ടനിൽ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. വംശീയമായ വിവേചനങ്ങൾ നേരിട്ടതായ ദമ്പതികളുടെ പരാമർശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.