Movie prime

ദേശീയ ചലച്ചിത്ര അവാർഡ് നിർണയം കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് മൈക്ക്

MIC ദേശീയ ചലച്ചിത്ര അവാർഡ് നിർണയം കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞെന്ന് മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ(മൈക്ക്). ആർട്-ഇൻഡിപെൻഡൻ്റ് സിനിമകളെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്തവരെയും ഹിന്ദുത്വരാഷ്ട്രീയം പിൻപറ്റുന്നവരെയും എല്ലാ സ്ഥാപനങ്ങളിലും കേന്ദ്ര സർക്കാർ ആവേശത്തോടെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും അപഹാസ്യമായ ഒരു ഉദാഹരണമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് നിർണയം. MIC ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് മൈക്ക് ആരോപിച്ചു. വരേണ്യ ഹിന്ദുത്വ More
 
ദേശീയ ചലച്ചിത്ര അവാർഡ് നിർണയം കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് മൈക്ക്

MIC
ദേശീയ ചലച്ചിത്ര അവാർഡ് നിർണയം കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞെന്ന് മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ(മൈക്ക്). ആർട്-ഇൻഡിപെൻഡൻ്റ് സിനിമകളെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്തവരെയും ഹിന്ദുത്വരാഷ്ട്രീയം പിൻപറ്റുന്നവരെയും എല്ലാ സ്ഥാപനങ്ങളിലും കേന്ദ്ര സർക്കാർ ആവേശത്തോടെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും അപഹാസ്യമായ ഒരു ഉദാഹരണമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് നിർണയം. MIC

ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് മൈക്ക് ആരോപിച്ചു. വരേണ്യ ഹിന്ദുത്വ ബിംബങ്ങളെ ആഘോഷിക്കുന്ന ബാഹുബലി എന്ന ചലച്ചിത്രത്തിന് ദേശീയ അവാർഡ് നൽകിക്കൊണ്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ അവാർഡ് നിർണയ ജൂറി സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാണെന്ന് തെളിയിച്ചിരുന്നു.
ജൂറികളിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റുന്നതും ജൂറി അംഗങ്ങൾ അവർക്ക് താത്പര്യമുള്ളവർക്ക് മാത്രം അവാർഡ് നൽകുന്നതും പതിവായിരിക്കുന്നു. ഒരു വർഷത്തെ അവാർഡിനായി ജൂറി തെരഞ്ഞെടുക്കുന്നവർ അടുത്ത വർഷം ജൂറി
അംഗങ്ങളായി വരികയും കഴിഞ്ഞ ജൂറിയിൽ ഉണ്ടായിരുന്നവരുടെ സിനിമയ്ക്ക് അവാർഡ് നൽകി പരസ്പരം വഴിവിട്ട് സഹായിക്കുകയും ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ പനോരമ ജൂറിയുടെയും ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുടെയും ചെയർമാൻ ആയിരുന്ന മലയാളി സംവിധായകൻ പ്രിയദർശന് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നൽകിയത് തികച്ചും സ്വാഭാവികം എന്ന് കരുതാൻ കഴിയില്ല. അകക്കാമ്പ് ഒട്ടുമില്ലാത്ത, പണക്കൊഴുപ്പിന്റെ പ്രകടനങ്ങളുമായി വരുന്ന കച്ചവട സിനിമകൾ
സ്വർണകമലത്തിന് അർഹമാകുന്ന അതിദയനീയ സാഹചര്യം സംജാതമായിരിക്കുന്നു.

ഇന്ത്യയുടെ ദേശീയ ഭരണം സംഘപരിവാറിന്റെ പൂർണ നിയന്ത്രണത്തിലായതോടെ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി അവരുടെ തീവ്രവലതുപക്ഷ നിലപാടുകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സർക്കാറിന്റെ മുൻകൈയിൽ നടക്കുന്നത്. കലാ-സാംസ്കാരികരംഗത്ത് ഈ ശ്രമങ്ങൾ വളരെ പ്രകടവും ശക്തവുമാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്കും സംവിധാനങ്ങളിലേക്കും സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം കടത്തി വിട്ടുകൊണ്ട് ഇന്ത്യയുടെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും തകർക്കുന്നതിനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സംഘപരിവാർ നിയന്ത്രിത സർക്കാരിൽ നിന്നും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ഒരു മേഖലയാണ് ഇന്ത്യൻ ചലച്ചിത്ര രംഗം. സിനിമകളുടെ ഉള്ളടക്കങ്ങളെയും സർഗാത്മകതയെയും നിയന്ത്രിക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ചലച്ചിത്ര പഠന സ്ഥാപനങ്ങളെപ്പോലും അവർ സംഘപരിവാറിന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നതിനായി ശ്രമിക്കുകയാണ്.

ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് കലാമൂല്യത്തിനായി നിലകൊള്ളുന്ന ഇന്ത്യയുടെ ആർട് സിനിമ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാൻ രൂപംകൊണ്ട എല്ലാ സ്ഥാപനങ്ങളെയും സംഘപരിവാർ ബോധപൂർവം ദുഷിപ്പിച്ചെന്ന് മൈക്ക് കുറ്റപ്പെടുത്തി. ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയോട് ആദരവ് പുലർത്തുന്നതിനായി രൂപം നൽകിയ ദേശീയ ചലച്ചിത്ര അവാർഡ് എന്ന ആശയം തന്നെ ഇന്ന് നഷ്ടമായിരിക്കുകയാണ്. ഹിന്ദുത്വരാഷ്ട്രീയവും ഇസ്ലാംഭീതിയുമാണ് ഇന്ന് ദേശീയ അവാർഡ് നിർണയ ജൂറിയെ ഭരിക്കുന്ന രണ്ട് പ്രധാന ആശയങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവാർഡിന് അർഹമാകുന്ന സിനിമകളുടെ ഉള്ളടക്കങ്ങളിൽ നിന്നും ഇത് ആർക്കും വ്യക്തമാകും.
മാത്രമല്ല, സംഘപരിവാറിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വിരുദ്ധമായതും വ്യത്യസ്തങ്ങളായ സാംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ എല്ലാ സ്വതന്ത്ര സിനിമകളെയും ജൂറി ബോധപൂർവം അവഗണിക്കുകയും ചെയ്യുന്നു.

തുടർച്ചയായി കച്ചവട സിനിമകൾക്ക് ദേശീയ പുരസ്കാരം നൽകിക്കൊണ്ട് ആ രീതിയെ സാമാന്യവത്കരിക്കാനുള്ള ശ്രമവും കേന്ദ്ര സർക്കാരിന്റെയും അവാർഡ് നിർണയ ജൂറിയുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ആർട്-ഇൻഡിപെൻഡന്റ് സിനിമാ പ്രവർത്തകരും പ്രേക്ഷകസമൂഹവും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ വളർത്തിക്കൊണ്ടുവരണമെന്നും മൈക്ക് ആവശ്യപ്പെട്ടു.