Movie prime

കൊറോണ പോലുള്ള വൈറസ് ഭൂമിയിൽ വരുമെന്ന് മൈക്കിൾ ജാക്സൺ മുന്നേ പ്രവചിച്ചിരുന്നു: മുൻ സുരക്ഷ ഉദ്യോഗസ്ഥൻ

മണ്മറഞ്ഞ പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ കാലങ്ങൾക്ക് മുന്നേ കൊറോണ പോലുള്ള മാരക രോഗം ഭൂമിയെ കീഴടക്കുമെന്ന് പറഞ്ഞിരുന്നെന്ന് മൈക്കിൾ ജാക്സന്റെ മുൻ സുരക്ഷാഉദ്യോഗസ്ഥൻ മാറ്റ് ഫീഡ്സ്. അത് അറിയാവുന്നത് കൊണ്ടാണ് മൈക്കിൾ ജാക്സൺ പൊതുവിടങ്ങളിൽ മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നത്. കൊറോണ ലോകം മുഴുവൻ പടരുന്ന ഈ സാഹചര്യത്തിലാണ് മാറ്റിന്റെ ഈ വെളിപ്പെടുത്തൽ. “എംജെയ്ക്ക് അറിയാമായിരുന്നു ഇത് പോലെയുള്ള പ്രകൃതി ദുരന്തം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഒരു വൈറസ് നമ്മളെയെല്ലാം ഒരു പക്ഷെ ഈ ഭൂമുഖത്തു നിന്നും More
 
കൊറോണ പോലുള്ള വൈറസ് ഭൂമിയിൽ വരുമെന്ന് മൈക്കിൾ ജാക്സൺ മുന്നേ പ്രവചിച്ചിരുന്നു: മുൻ സുരക്ഷ ഉദ്യോഗസ്ഥൻ

മണ്മറഞ്ഞ പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ കാലങ്ങൾക്ക് മുന്നേ കൊറോണ പോലുള്ള മാരക രോഗം ഭൂമിയെ കീഴടക്കുമെന്ന് പറഞ്ഞിരുന്നെന്ന് മൈക്കിൾ ജാക്‌സന്റെ മുൻ സുരക്ഷാഉദ്യോഗസ്ഥൻ മാറ്റ് ഫീഡ്‌സ്. അത് അറിയാവുന്നത് കൊണ്ടാണ് മൈക്കിൾ ജാക്സൺ പൊതുവിടങ്ങളിൽ മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നത്.

കൊറോണ പോലുള്ള വൈറസ് ഭൂമിയിൽ വരുമെന്ന് മൈക്കിൾ ജാക്സൺ മുന്നേ പ്രവചിച്ചിരുന്നു: മുൻ സുരക്ഷ ഉദ്യോഗസ്ഥൻകൊറോണ ലോകം മുഴുവൻ പടരുന്ന ഈ സാഹചര്യത്തിലാണ് മാറ്റിന്റെ ഈ വെളിപ്പെടുത്തൽ.

“എംജെയ്ക്ക് അറിയാമായിരുന്നു ഇത് പോലെയുള്ള പ്രകൃതി ദുരന്തം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഒരു വൈറസ് നമ്മളെയെല്ലാം ഒരു പക്ഷെ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുമെന്നും അദ്ദേഹം അന്നേ പറയുമായിരുന്നു”, മാറ്റ് പറഞ്ഞു.

ഒരു ദിവസം തന്നെ 4 രാജ്യങ്ങളിൽ വരെ പ്രോഗ്രാം അവതരിപ്പിക്കാൻ അദ്ദേഹം പോകുമായിരുന്നു. അതും നിരവധി ആളുകളും ഫ്ലൈറ്റിൽ ഉണ്ടാവുകയും ചെയ്യും. അപ്പോഴെല്ലാം അദ്ദേഹം മാസ്ക് ധരിച്ചായിരുന്നു ഇരിക്കുക. മാറ്റ് അദ്ദേഹത്തോട് തമാശയ്ക്ക് പറയുമായിരുന്നു മാസ്ക് ധരിച്ചു താങ്കളുടെ കൂടെ ഫോട്ടോയിൽ വരുന്നത് തനിക്ക് നാണക്കേടാണെന്ന്. അപ്പോൾ അദ്ദേഹം പറയുമായിരുന്നു ‘മാറ്റ് എനിക്ക് അസുഖം പിടിപെടാൻ ഇഷ്ടമല്ല. ഞാൻ ഈ ഭൂമിയിൽ വന്നത് ഒരു കാരണത്തിനാവും.എനിക്ക് എന്റെ ആരാധകരെ നിരാശപ്പെടുത്താൻ കഴിയില്ല. ഇന്ന് നമ്മൾ എന്താണ് നേരിടാൻ പോകുന്നതെന്ന് പറയാൻ കഴിയില്ലലോ”.

മൈക്കിൾ ജാക്ക്സന്റെ മരണത്തിനു പത്തു വർഷത്തിന് ശേഷം അദ്ദേഹം പറഞ്ഞ പോലെ സംഭവിച്ചതിൽ അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ലോകത്തോട് പറയുമായിരുന്നു ‘ഞാൻ അന്നേ ഇത് പറഞ്ഞതല്ലേ എന്ന്”.

പക്ഷേ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം പറഞ്ഞ ഇത് പോലുള്ള കാര്യങ്ങൾ ലോകം ശ്രദ്ധിച്ചില്ല. അവർ അദ്ദേഹത്തെ ‘വാക്കോ ജാക്സൺ’ എന്ന് വിളിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ദീർഘദർശനം ലോകം മനസിലാക്കുന്നു.