Movie prime

മിഗ്-29 വിമാനം തകർന്നുവീണു

വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം പഞ്ചാബിലെ ഹോഷിയാപൂരിൽ തകർന്നുവീണു. അപകടത്തിനിടെ പുറത്തേക്ക് ചാടിയ പൈലറ്റ് സുരക്ഷിതനാണ്. ജലന്ധറിനടുത്തുള്ള എയർ ഫോഴ്സ് ബേസിൽ പരിശീലന പറക്കലിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം സാധ്യമല്ലാതെ വന്നപ്പോൾ പൈലറ്റ് സ്വരക്ഷയ്ക്കായി പുറത്തേക്ക് ചാടുകയായിരുന്നു. 1999-ലെ കാർഗിൽ യുദ്ധകാലത്ത് ഉപയോഗിച്ച ഫൈറ്റർ ജെറ്റ് വിഭാഗത്തിൽപ്പെട്ടതാണ് മിഗ്-29. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. More
 
മിഗ്-29 വിമാനം തകർന്നുവീണു

വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം പഞ്ചാബിലെ ഹോഷിയാപൂരിൽ തകർന്നുവീണു. അപകടത്തിനിടെ പുറത്തേക്ക് ചാടിയ പൈലറ്റ് സുരക്ഷിതനാണ്.

ജലന്ധറിനടുത്തുള്ള എയർ ഫോഴ്സ് ബേസിൽ പരിശീലന പറക്കലിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം സാധ്യമല്ലാതെ വന്നപ്പോൾ പൈലറ്റ് സ്വരക്ഷയ്ക്കായി പുറത്തേക്ക് ചാടുകയായിരുന്നു.

1999-ലെ കാർഗിൽ യുദ്ധകാലത്ത് ഉപയോഗിച്ച ഫൈറ്റർ ജെറ്റ് വിഭാഗത്തിൽപ്പെട്ടതാണ് മിഗ്-29. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു.