Movie prime

ഇൻഡിസ്ക്രീൻ സംരംഭത്തിൽ പങ്കാളിയാവാൻ അഭ്യർഥിച്ച് മൈക്ക് കൂട്ടായ്മ

Indiscreen സ്വതന്ത്ര സിനിമകളുടെ ഓൺലൈൻ പ്രദർശനത്തിനുള്ള ഒടിടി പ്ലാറ്റ്ഫോമായ ഇൻഡിസ്ക്രീനിൽ പങ്കാളിയാവാൻ അഭ്യർഥിച്ച് മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ (മൈക്ക്) പ്രവർത്തകർ.Indiscreen സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടെയും ജനകീയ കൂട്ടായ്മയായ മൈക്കിൻ്റെ മുൻകൈയിൽ ആരംഭിക്കാൻ പോകുന്ന പുതിയ ഒടിടി സംരംഭമാണ് ഇൻഡിസ്ക്രീൻ. സ്വതന്ത്ര സിനിമകളെ പ്രത്യേകമായി സ്വീകരിക്കുന്ന പ്രേക്ഷക സമൂഹത്തിന് മുന്നിൽ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച സ്വതന്ത്ര സിനിമകൾ എത്തിക്കുകയാണ് ഇൻഡിസ്ക്രീനിൻ്റെ ലക്ഷ്യം. ഈ മേഖലയിലെ പ്രഗത്ഭരുടെ പാനൽ തിരഞ്ഞെടുത്ത സ്വതന്ത്ര സിനിമകളാണ് പ്ലാറ്റ്ഫോഫോമിലൂടെ അവതരിപ്പിക്കുക. ഒപ്പം More
 
ഇൻഡിസ്ക്രീൻ  സംരംഭത്തിൽ പങ്കാളിയാവാൻ അഭ്യർഥിച്ച് മൈക്ക് കൂട്ടായ്മ

Indiscreen

സ്വതന്ത്ര സിനിമകളുടെ ഓൺലൈൻ പ്രദർശനത്തിനുള്ള ഒടിടി പ്ലാറ്റ്ഫോമായ ഇൻഡിസ്ക്രീനിൽ പങ്കാളിയാവാൻ അഭ്യർഥിച്ച് മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ (മൈക്ക്) പ്രവർത്തകർ.Indiscreen

സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടെയും ജനകീയ കൂട്ടായ്മയായ മൈക്കിൻ്റെ മുൻകൈയിൽ ആരംഭിക്കാൻ പോകുന്ന പുതിയ ഒടിടി സംരംഭമാണ് ഇൻഡിസ്ക്രീൻ. സ്വതന്ത്ര സിനിമകളെ പ്രത്യേകമായി സ്വീകരിക്കുന്ന പ്രേക്ഷക സമൂഹത്തിന് മുന്നിൽ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച സ്വതന്ത്ര സിനിമകൾ എത്തിക്കുകയാണ് ഇൻഡിസ്ക്രീനിൻ്റെ ലക്ഷ്യം.

ഈ മേഖലയിലെ പ്രഗത്ഭരുടെ പാനൽ തിരഞ്ഞെടുത്ത സ്വതന്ത്ര സിനിമകളാണ് പ്ലാറ്റ്ഫോഫോമിലൂടെ അവതരിപ്പിക്കുക. ഒപ്പം പ്രദർശന ഇടങ്ങൾ വേണ്ടത്ര ലഭിക്കാതെ പ്രയാസപ്പെടുന്ന സ്വതന്ത്ര സിനിമാ മേഖലയ്ക്ക് സാമ്പത്തികമായ സഹായം കൂടിയായി സംരംഭം മാറും.

ലോകത്തെ മികച്ച സിനിമകൾ കാണാൻ അവസരമൊരുക്കുന്ന, സ്വതന്ത്ര സിനിമകൾക്ക് മാത്രമായുള്ള പ്ലാറ്റ്ഫോം ആണ് ആരംഭിക്കുന്നത്.

സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ തന്നെ കൂട്ടായ്മയായ മൈക്കിൻ്റെ സംരംഭമാണ് എന്നത് ഈ പ്ലാറ്റ്ഫോമിന് കൂടുതൽ സ്വീകാര്യത നൽകുന്നുണ്ട്.

സ്വതന്ത്ര സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സിനിമകൾ ഒരു പൊതു പ്ലാറ്റ്ഫോമിൽ ലഭ്യമല്ല എന്ന പ്രതിസന്ധിക്കും ഇതിലൂടെ പരിഹാരമാകും.

നിലവിൽ പ്രദർശന-വിപണന സാധ്യതകൾക്കായി പ്രയാസപ്പെടുന്ന സിനിമകൾക്കായി പുതിയ സാധ്യതകൾ ഇതുവഴി

തുറന്നുകിട്ടും. ലോകത്തെമ്പാടുമുള്ള മികച്ച സിനിമകൾ ഏതു സമയത്തും എവിടെയിരുന്നും ആസ്വദിക്കാനുള്ള പ്ലാറ്റ്ഫോമിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി മൈക്ക് പ്രവർത്തകർ പറഞ്ഞു. സ്വതന്ത്ര സിനിമകൾ പ്രദർശിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും ഇതുവഴി എല്ലാവർക്കും അവസരം ലഭിക്കുകയാണ്. സ്വതന്ത്ര സിനിമയ്‌ക്കായ് മാത്രമുള്ള ലോകത്തിലെ തന്നെ അപൂർവമായ പ്ലാറ്റ്ഫോമിൽ പങ്കുചേരാനും പിന്തുണയ്ക്കാനും കൂട്ടായ്മ അഭ്യർഥിച്ചു.

പ്ലാറ്റ്ഫോം ആരംഭിക്കുന്നതിന് വേണ്ടി വരുന്ന തുക ജനകീയമായാണ് സമാഹരിക്കുന്നത്. പ്ലാറ്റ്ഫോമിന് വേണ്ടി മൈക്ക് രൂപീകരിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ 1000 രൂപയുടെ ഷെയറുകളായിട്ടാകും തുക സമാഹരിക്കുന്നത്. 10 ഷെയറുകൾ എടുക്കുന്നവർക്ക് 2 വർഷത്തെ സബ്സ്ക്രിപ്ഷനും 5 ഷെയറുകൾ എടുക്കുന്നവർക്ക് 1 വർഷത്തെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +919349919895 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.