Movie prime

തൊഴിലാളികളുടെ മക്കള്‍ക്ക് ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

നാടിന്റെ നിലനില്പ്പും പുരോഗതിയും നിര്ണയിക്കുന്ന തൊഴിലാളികളുടെ മക്കള്ക്ക് ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര് ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്ഡുകളില് അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില് എസ്എസ്എല്സി, ഹയര് സെക്കന്ഡറി പരീക്ഷകളില് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ അഭിനന്ദിക്കുന്നതിനായി നടത്തിയ വിജയോത്സവം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ കുട്ടികളും വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ഉള്ളവരാണ് . അഭിരുചിക്കനുസരിച്ചുള്ള പഠനമേഖല More
 
തൊഴിലാളികളുടെ മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

നാടിന്റെ നിലനില്‍പ്പും പുരോഗതിയും നിര്‍ണയിക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ അഭിനന്ദിക്കുന്നതിനായി നടത്തിയ വിജയോത്സവം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ കുട്ടികളും വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ഉള്ളവരാണ് . അഭിരുചിക്കനുസരിച്ചുള്ള പഠനമേഖല തെരഞ്ഞെടുക്കുകയും കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്താല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയും. അതിന് അവരെ പ്രാപ്തരാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കിലെ വഴി കേരള സര്‍ക്കാര്‍ അതാണ് നടപ്പാക്കുന്നതും. ധാരാളം അവസരങ്ങളും അതോടൊപ്പം കടുത്ത മത്സരവും ജീവിതത്തില്‍ കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍ത്തുകൊണ്ട് ഭാവി രൂപപ്പെടുത്തുക എന്നതാണ് പ്രധാനം. ശരിയായ ജീവിതവീക്ഷണവും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

സമൂഹത്തിന്റെ അടിത്തട്ടു വരെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം നേടാന്‍ എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമല്ല എന്ന തെറ്റിദ്ധാരണ നമ്മുടെ കുട്ടികള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി കിലെയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രം ആരംഭിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. പരിശീലനകേന്ദ്രം എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ കിലെയ്ക്ക് കഴിയണം. ഇതോടൊപ്പം ബാങ്ക്, റെയില്‍വെ, പിഎസ്‌സി പരീക്ഷകള്‍ക്കുള്ള പരിശീലനക്ലാസുകളും കിലെ സംഘടിപ്പിക്കും. കിലെയെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതിനു പകരം തുടര്‍ച്ചയായി വിദ്യാര്‍ഥി പരിശീലന-ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കിലെ മുന്‍കൈയെടുക്കണം. തൊഴിലാളികളുടെ മക്കളില്‍ എത്രപേര്‍ക്ക് അവസരങ്ങള്‍ ലഭിച്ചെന്ന് കണ്ടെത്തുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ചെയര്‍മാന്‍ വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കെ.സഞ്ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കിലെ സീനിയര്‍ ഫെല്ലോ ജെ.എന്‍.കിരണ്‍ സ്വാഗതവും ഫെല്ലോ (എംപ്ലോയ്‌മെന്റ്) ആര്‍.ബൈജു ചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
കുട്ടികളുടെ മാനസികാരോഗ്യം, വ്യക്തിത്വ വികസനം, വിദ്യാര്‍ത്ഥികളും സാമൂഹ്യ നവമാദ്ധ്യമങ്ങളും എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ എസ്.രതീഷ്‌കുമാര്‍, എന്‍.രതീഷ്, ഡോ.അരുണ്‍.ബി.നായര്‍, എം.പ്രഭാത് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.