LDF
in

എൽഡിഎഫ് സർക്കാരിന്റെ തെറ്റുകൾ

ldf

എൽഡിഎഫ് സർക്കാരിന്റെ തെറ്റുകൾ- ഫേസ്ബുക്ക് പോസ്റ്റുമായി അഡ്വ. ഹരീഷ് വാസുദേവൻ. ldf

രഹസ്യസ്വഭാവം, സുതാര്യതയില്ലാത്ത തീരുമാനങ്ങൾ, നിയമനങ്ങൾ എന്നിവ എൽഡിഎഫ് സർക്കാരിൻ്റെ തെറ്റുകളായി ചൂണ്ടിക്കാണിക്കുന്നു.

സർക്കാരിന്റെ പണം ഉപയോഗിച്ച് സർക്കാർ തന്നെ നിർദേശിക്കുന്ന ആളെവെച്ച് ജോലി ചെയ്യാനാണെങ്കിൽ എന്തിനാണ് കൺസൾട്ടൻസി എന്ന ചോദ്യമുയർത്തുന്നു.

സ്‌പേസ് പാർക്ക് കരാർ റദ്ദാക്കണമെന്നും പിഡബ്ല്യുസിയെ ബ്ലാക്ക്ലിസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. അധികാരത്തിൽ എത്തിയാൽ,

25,000 രൂപയിൽ കൂടുതൽ ശമ്പളമുള്ള ജോലികളിലെ നിയമനങ്ങളും കരാറുകളും സുതാര്യമായി പൊതുമാനദണ്ഡത്തിൽ മാത്രമേ നടത്തൂ എന്ന് ഉറപ്പു നല്കാൻ എല്ലാ രാഷ്ട്രീയ പാർടികളോടും ആവശ്യപ്പെടുന്നു. തെറ്റായ നയം സ്വീകരിച്ച

മുഖ്യമന്ത്രിയെ അപ്പപ്പോൾ ചോദ്യം ചെയ്യാനും തിരുത്താനും പാർട്ടിക്കും മുന്നണിക്കും ധൈര്യമില്ലാതെ പോയെന്ന് കുറ്റപ്പെടുത്തുന്നു. 

………..

ക്യാബിനറ്റ് തീരുമാനങ്ങളുടെ അടക്കം ഭരണതീരുമാനങ്ങളുടെ രഹസ്യസ്വഭാവം ആദ്യം മുതൽ സൂക്ഷിക്കുന്നു. പ്രധാന ജോലികൾ ഏജൻസികളേ / കൺസൾട്ടൻസികളേ ഏല്പിക്കുന്നതിൽ ഇടതുനയം പാലിച്ചില്ല. സുതാര്യത ഇല്ലാത്ത തീരുമാനങ്ങൾ, നിയമനങ്ങൾ.

PWC യിലേക്ക് സ്വപ്നയുടെ പേര് ശുപാർശ ചെയ്തത് ശിവശങ്കർ ആണെന്ന് ഇന്ന് സർക്കാർ സമ്മതിച്ചു. അപ്പോൾ ഇന്നലെ വരെ ചാനലിൽ വന്നിരുന്നു ‘കൺസൾട്ടൺസി നിയമിച്ചതാണ്, സർക്കാരിന് റോളില്ല’ എന്നു വാദിച്ചവർ ആരായി? എന്തിനാണ് ഇത്തരം സർക്കാർ തെറ്റുകളേ ന്യായീകരിക്കുന്നത്? സർക്കാരിന്റെ പണം ഉപയോഗിച്ച് സർക്കാർ നിർദ്ദേശിക്കുന്ന ആളെ വെച്ചു ജോലി ചെയ്യാനാണെങ്കിൽ എന്തിനാണ് കൺസൾട്ടൻസി? UDF ഉം ചെയ്തിട്ടില്ലേ എന്നു തിരിച്ചു ചോദിച്ചാൽ ഉണ്ട്. എന്നാൽ ഇനിയാ തെറ്റു തുടരാൻ പറ്റില്ല.

സ്‌പേസ് പാർക്ക് കരാർ റദ്ദാക്കിയാൽ പോരാ, PWC യെ ബ്ലാക്ക്ലിസ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിക്കണം. അത് ആവശ്യപ്പെടാൻ CPIM ലെയും CPI യിലെയും നേതാക്കൾക്ക് താമസം എന്തിന്??

മുഖ്യമന്ത്രിയുടെ IT ഫെല്ലോ എന്നു തുടങ്ങി നിരവധി പോസ്റ്റുകളിൽ മാനദണ്ഡമില്ലാതെ ആൾക്കാരെ വെച്ചിട്ടുണ്ട്. ഈ വിവാദം ഉണ്ടായപ്പോഴേ ആ നിയമനങ്ങൾ സംബന്ധിച്ച എല്ലാ രേഖകളും പ്രസിദ്ധീകരിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. വൈകിയപ്പോൾ കൂടുതൽ നാറി.

ഈ നയം അനുവദിച്ച മുഖ്യമന്ത്രിയെ അപ്പപ്പോൾ ചോദ്യം ചെയ്യാനും തിരുത്താനും പാർട്ടിക്കും മുന്നണിക്കും ധൈര്യമില്ലാതെ പോയി. പാർട്ടിക്കാരെയും ചിലയിടങ്ങളിൽ തിരുകി കയറ്റി. UDF ന്റെ കാലത്ത് മുഴുവൻ ഇതാണല്ലോ എന്ന ന്യായീകരണം മനസിൽ കരുതി കാണും. ആ തെറ്റിന്റെ ഫലമാണ് ഇന്ന് LDF അനുഭവിക്കുന്നത്.

നാളെ അധികാരത്തിൽ വരുന്നത് ഏത് സർക്കാരായാലും മാസം 25,000 രൂപയിൽ കൂടുതൽ ശമ്പളമുള്ള ജോലികളിലേക്കുള്ള നിയമനങ്ങളും കരാറുകളും സുതാര്യമായി പൊതുമാനദണ്ഡത്തിലേ നടത്തൂ എന്നു തുറന്നു പറയാൻ LDF ഓ UDF ഓ BJP യോ തയ്യാറാകുന്നില്ല. വിഷയത്തോട് ഉള്ള ഓരോരുത്തരുടെയും ആത്മാർഥത ഇതിൽ നിന്നറിയാം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Norka

നോർക്ക പുനരധിവാസ പദ്ധതിയിൽ കാനറാ ബാങ്കും പങ്കാളി

Healthy Mind

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ