Movie prime

“മറക്കാനാവാത്ത ഫ്രെയ്മുകളുടെ മാസ്റ്റർ” – ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് ആദരമർപ്പിച്ച് ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

MJ Radhakrishnan ഡോക്ടർ ബിജു, എം ജെ രാധാകൃഷ്ണൻ കൂട്ടുകെട്ട് കേവലം സംവിധായകൻ- ക്യാമറാമാൻ ബന്ധമായിരുന്നില്ലെന്ന് ഡോ. ബിജുവിൻ്റെ ഇടയ്ക്കിടെയുള്ള ഫേസ്ബുക്ക് കുറിപ്പുകൾ പറഞ്ഞു തന്നിട്ടുണ്ട്. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എം ജെ യുമായി ആഴത്തിലുള്ള ഹൃദയബന്ധം തന്നെ ഡോ. ബിജുവിനുണ്ടായിരുന്നു. ചെയ്ത ഭൂരിഭാഗം ചിത്രങ്ങളിലും ബിജു ക്യാമറ ചെയ്യാൻ തിരഞ്ഞെടുത്തത് അദ്ദേഹം എം ജെ ചേട്ടനെന്ന് ആദരപൂർവം വിളിക്കുന്ന എം ജെ രാധാകൃഷ്ണനെയാണ്. MJ Radhakrishnan 2010-ൽ പുറത്തിറങ്ങിയ ‘വീട്ടിലേക്കുള്ള വഴി’ ആയിരുന്നു ഇരുവരും ഒന്നിച്ച More
 
“മറക്കാനാവാത്ത ഫ്രെയ്മുകളുടെ മാസ്റ്റർ” – ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് ആദരമർപ്പിച്ച്  ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

MJ Radhakrishnan

ഡോക്ടർ ബിജു, എം ജെ രാധാകൃഷ്ണൻ കൂട്ടുകെട്ട് കേവലം സംവിധായകൻ- ക്യാമറാമാൻ ബന്ധമായിരുന്നില്ലെന്ന് ഡോ. ബിജുവിൻ്റെ ഇടയ്ക്കിടെയുള്ള ഫേസ്ബുക്ക് കുറിപ്പുകൾ പറഞ്ഞു തന്നിട്ടുണ്ട്. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എം ജെ യുമായി ആഴത്തിലുള്ള ഹൃദയബന്ധം തന്നെ ഡോ. ബിജുവിനുണ്ടായിരുന്നു. ചെയ്ത ഭൂരിഭാഗം ചിത്രങ്ങളിലും ബിജു ക്യാമറ ചെയ്യാൻ തിരഞ്ഞെടുത്തത് അദ്ദേഹം എം ജെ ചേട്ടനെന്ന് ആദരപൂർവം വിളിക്കുന്ന എം ജെ രാധാകൃഷ്ണനെയാണ്.

MJ Radhakrishnan

2010-ൽ പുറത്തിറങ്ങിയ ‘വീട്ടിലേക്കുള്ള വഴി’ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. പിന്നീട് ആകാശത്തിൻ്റെ നിറം(2011), പേരറിയാത്തവർ(2014), വലിയ ചിറകുള്ള പക്ഷികൾ(2015), കാടു പൂക്കുന്ന നേരം(2016), പെയ്ൻ്റിങ്ങ് ലൈഫ്(2017), വെയിൽ മരങ്ങൾ(2019) തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. എം ജെ യ്ക്കു ലഭിച്ച ഏഴ് സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണവും ലഭിച്ചത് ഡോ. ബിജു സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ്. വീട്ടിലേക്കുള്ള വഴി, ആകാശത്തിൻ്റെ നിറം, കാടു പൂക്കുന്ന നേരം എന്നിവയാണ് ആ ചിത്രങ്ങൾ.

ഇരുവരും ഒന്നിച്ച ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളിലും നിരവധി തവണ എം ജെ പുരസ്കാരങ്ങൾക്കർഹനായിട്ടുണ്ട്. 2011-ലെ സൻസിബാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഛായാഗ്രാഹകനുളള അവാർഡ് നേടിക്കൊടുത്ത വീട്ടിലേക്കുളള വഴി, 2015-ൽ റഷ്യയിലെ കസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടിയ പേരറിയാത്തവർ, 2016-ൽ ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ നടന്ന ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ക്യാമറയ്ക്കുള്ള അവാർഡ് നേടിയ വലിയ ചിറകുള്ള പക്ഷികൾ, 2017-ലും ഇതേ അവാർഡ് കരസ്ഥമാക്കിയ സൗണ്ട് ഓഫ് സൈലൻസ്, 2018-ൽ അമേരിക്കയിലെ ഒഹിയോയിൽ നടന്ന സിൻസിനാറ്റി ഫിലിം ഫെസ്റ്റിവലിൽ മികച്ച ക്യാമറയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ പെയ്ൻ്റിങ്ങ് ലൈഫ് എന്നിവ ഈ കൂട്ടുകെട്ടിൽ പിറന്നവയാണ്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളിലെ എം ജെയുടെ ക്യാമറ വർക്കിൻ്റെ സൗന്ദര്യവും സംവേദനത്തികവും പ്രതിഫലിപ്പിക്കുന്ന ചില ദൃശ്യങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഡോ. ബിജു ഇപ്പോൾ ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. “മറക്കാനാവാത്ത ഫ്രെയ്മുകളുടെ മാസ്റ്റർ ” എന്ന തലക്കെട്ടിൽ തങ്ങൾ ഇരുവരും ഒന്നിച്ചു ചെയ്ത ഒൻപതു സിനിമകളിൽനിന്നുള്ള ഏതാനും ഫ്രെയ്മുകളാണ് പങ്കുവെയ്ക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

ഡേവിസ് മാനുവൽ ആണ് വീഡിയോ എഡിറ്റ് ചെയ്തത് എന്ന് കുറിപ്പിൽ കാണാം.