Movie prime

മോദി ദൈവം; അമ്പലം പണി ഉടൻ തുടങ്ങുമെന്ന് ബിജെപി എംഎൽഎ

പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണെന്നും അദ്ദേഹത്തിനുള്ള അമ്പലം പണി ഉടൻ തുടങ്ങുമെന്നും ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ ഗണേഷ് ജോഷി. നേരത്തേ ‘മോദി ആരതി’ യുമായി രംഗത്തെത്തിയ എംഎൽഎയാണ് മോദിയുടെ വിഗ്രഹം സ്ഥാപിച്ച് ക്ഷേത്രം പണി ഉടൻ തുടങ്ങുമെന്ന പ്രഖ്യാപനം നടത്തിയിട്ടുള്ളത്. നരേന്ദ്ര മോദിക്ക് ദൈവിക ശക്തികളുണ്ട്. അതിനാലാണ് അദ്ദേഹത്തിന് ദിവസവും പതിനെട്ട് മണിക്കൂറോളം വിശ്രമരഹിതനായി ജോലി ചെയ്യാൻ സാധിക്കുന്നത്. നേരത്തേ മോദിയെ സ്തുതിക്കുന്ന ശ്ലോകങ്ങൾ രചിച്ചതും അതിനാലാണ്. ഹനുമാൻ ആരതിയുടെ അതേ മട്ടിലാണ് മോദി ആരതിയും രചിച്ചത്. More
 
മോദി ദൈവം; അമ്പലം പണി ഉടൻ തുടങ്ങുമെന്ന് ബിജെപി എംഎൽഎ

പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണെന്നും അദ്ദേഹത്തിനുള്ള അമ്പലം പണി ഉടൻ തുടങ്ങുമെന്നും ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ ഗണേഷ് ജോഷി. നേരത്തേ ‘മോദി ആരതി’ യുമായി രംഗത്തെത്തിയ എംഎൽഎയാണ് മോദിയുടെ വിഗ്രഹം സ്ഥാപിച്ച് ക്ഷേത്രം പണി ഉടൻ തുടങ്ങുമെന്ന പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

നരേന്ദ്ര മോദിക്ക് ദൈവിക ശക്തികളുണ്ട്. അതിനാലാണ് അദ്ദേഹത്തിന് ദിവസവും പതിനെട്ട് മണിക്കൂറോളം വിശ്രമരഹിതനായി ജോലി ചെയ്യാൻ സാധിക്കുന്നത്. നേരത്തേ മോദിയെ സ്തുതിക്കുന്ന ശ്ലോകങ്ങൾ രചിച്ചതും അതിനാലാണ്.

ഹനുമാൻ ആരതിയുടെ അതേ മട്ടിലാണ് മോദി ആരതിയും രചിച്ചത്. ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിലാണ് മോദി ആരതിക്ക് ഗണേഷ് ജോഷി തുടക്കം കുറിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്തു കളഞ്ഞതു മുതൽ ട്രമ്പിൻ്റെ അഭ്യർഥന പ്രകാരം മലേറിയ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്കയിലേക്ക് കയറ്റി അയച്ചതുവരെ ജോഷി സ്തുതിഗീത രൂപത്തിലാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ദൈവതുല്യനാണെന്നും താൻ നിത്യേന മോദിയെ പ്രാർഥിക്കാറുണ്ടെന്നും ഗണേഷ് ജോഷി പറയുന്നു. മോദിയെ പ്രാർഥിക്കുമ്പോൾ തനിക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നു. അമേരിക്കൻ പ്രസിഡണ്ടടക്കം ഭയഭക്തി ബഹുമാനങ്ങളോടെയാണ് മോദിയെപ്പറ്റി സംസാരിക്കാറ്.

ലോക്ഡൗൺ കഴിഞ്ഞാലുടൻ അമ്പലം പണി തുടങ്ങുമെന്ന് എംഎൽഎ പറഞ്ഞു. അതിനിടെ മോദിക്ക് അമ്പലം പണിയുമെന്ന പ്രഖ്യാപനത്തിനെതിരെ ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി രംഗത്തുവന്നു. അന്ധ ഭക്തരാണ് ബി ജെ പി ക്കാരെന്ന് കോൺഗ്രസ് പരിഹസിച്ചു.